Claim
എലിസബത്ത് രാജ്ഞിയെ സല്യൂട്ട് ചെയ്യുന്ന ആർഎസ്എസ് പ്രവർത്തകരുടെ ഫോട്ടോ. ആരാണ് യഥാർത്ഥ രാജ്യദ്രോഹികൾ എന്ന ചോദ്യത്തോടെയാണ് പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്.

ഇവിടെ വായിക്കുക:Fact Check: മോദിയുടെ സ്വർണ്ണ പ്രതിമ സൗദിയിലേതല്ല
Fact
ഫോട്ടോ ഞങ്ങൾ ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, ആർഎസ്‌എസ് അംഗങ്ങളുടെ ഫോട്ടോ നവംബർ 13,2011ലെ ജാഗരണിലെ ലേഖനത്തിലും ജനുവരി 26,2016ലെ ഡെക്കാൻ ക്രോണിക്കിളിലെ ലേഖനത്തിലും പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ആർഎസ്എസിനെ കുറിച്ചുള്ള ലേഖനങ്ങളിലാണ് ഫോട്ടോ കണ്ടത്. എന്നാൽ ആ ഫോട്ടോയിൽ എലിസബത്ത് രാജ്ഞി സല്യൂട്ട് സ്വീകരിക്കുന്ന ഭാഗം ഉണ്ടായിരുന്നില്ല.

തുടർന്ന് ഞങ്ങൾ വൈറൽ ഫോട്ടോയുടെ രാജ്ഞിയെ കാണിക്കുന്ന ഭാഗം ക്രോപ്പ് ചെയ്തു അത് റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ സെപ്റ്റംബർ 10,2022 CNN-ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലേക്കുള്ള ലിങ്ക് കണ്ടെത്തി. ലേഖനത്തിലെ ഫോട്ടോയിൽ രാജ്ഞി സല്യൂട്ട് സ്വീകരിക്കുന്ന ഭാഗം ഉണ്ടായിരുന്നു. ലേഖനത്തിൽ ഫോട്ടോയ്ക്ക് കടപ്പാട് ഗെറ്റി ഇമേജസ് എന്ന് സൂചിപ്പിച്ചിരിക്കുന്നു. തുടർന്നുള്ള തിരച്ചിലിൽ, ഗെറ്റി ഇമേജസിന്റെ വെബ്‌സൈറ്റിൽ ഞങ്ങൾ ഫോട്ടോ കണ്ടെത്തി.

വൈറലായ ഫോട്ടോ രണ്ട് വ്യത്യസ്ത ചിത്രങ്ങൾ സൂപ്പർഇമ്പോസ് ചെയ്‌ത് സൃഷ്‌ടിച്ചതാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. ദീർഘകാലമായി ഇന്റർനെറ്റിൽ പ്രചരിക്കുന്നതാണ് ഇതിലുള്ള ആർഎസ്എസ് അംഗങ്ങളുടെ സ്റ്റോക്ക് ഫോട്ടോ. എലിസബത്ത് രാജ്ഞിയുടെ ഫോട്ടോ 1956ൽ നൈജീരിയയിൽ നിന്നുള്ളതാണ്.
Result: Altered Photo
Sources
Article in Deccan Chronicle on January 26, 2016
Article in Jagaran on November 10,2011
Article in CNN on September 10,2022
Getty Images
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.