Thursday, April 25, 2024
Thursday, April 25, 2024

HomeFact CheckPoliticsവി ഡി സതീശൻ എന്ന  പേര് തെറ്റായി എഴുതിയ മനോരമ ന്യൂസിന്റെ കാർഡ് വ്യാജമാണ് 

വി ഡി സതീശൻ എന്ന  പേര് തെറ്റായി എഴുതിയ മനോരമ ന്യൂസിന്റെ കാർഡ് വ്യാജമാണ് 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഫെബ്രുവരി അഞ്ചിന് ഒരു പത്രസമ്മേളനം നടത്തിയിരുന്നു. ആ പത്രസമ്മേളനത്തിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ പോലീസ് അനധികൃതമായി ഇടപെട്ടുവെന്നും സതീശൻ ആരോപിച്ചിരുന്നു.


മുഖ്യമന്ത്രിക്ക് സ്വർണ്ണക്കടത്ത് കേസുമായി ഒരു പങ്കുമില്ലെന്ന് തന്റെ പേരില്‍ വന്ന ശബ്ദ സന്ദേശം കെട്ടിച്ചമച്ചതാണെന്നും നേരത്തെ നല്‍കിയ സ്‌ക്രിപ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നുമാണ് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്. 

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് സതീശൻ ഫെബ്രുവരി അഞ്ചിന് വാർത്ത സമ്മേളനം നടത്തിയത്. ആ വാർത്ത സമ്മേളനത്തിൽ, കസ്റ്റഡിയിൽ വെച്ച്  സ്വപ്‌ന ശബ്ദരേഖ നല്‍കിയതിലൂടെ പോലീസിന്റെ ഇടപെടൽ വ്യക്തമായി എന്നും  മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്തും നിയമവിരുദ്ധ പ്രവർത്തനവും നടന്നുവെന്നും സതീശൻ ആരോപിച്ചിരുന്നു.

“പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരം ഉണ്ടാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഖ്യമന്ത്രി നിരപരാധിയാണെന്ന് തെളിയിക്കാനുള്ള ശ്രമം പുറത്ത് വന്നിരിക്കുകയാണ്. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും,” വി ഡി സതീശൻ വാർത്ത സമ്മേളനത്തിൽ  ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ,”ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ” എന്ന തലക്കെട്ടോടെ മുഖ്യമന്ത്രിയെ രക്ഷിക്കാൻ ഗുഡാലോചന നടന്നെന്ന് ‘ വിഡ്ഢി സതീശൻ’ എന്ന പേരിൽ മനോരമ ന്യൂസിന്റെ ഒരു ന്യൂസ് കാർഡ് വൈറലായി. വി ഡി സതീശൻഎന്ന പേരിന് പകരം ന്യൂസ് കാർഡിൽ  ‘വിഡ്ഢി സതീശൻ’ എന്നാണ്  എഴുതിയിരിക്കുന്നത്.

𝘾𝙝𝙚 𝙂𝙪𝙚𝙫𝙖𝙧𝙖 𝘽𝙖𝙩𝙩𝙖𝙡𝙞𝙤𝙣 എന്ന പ്രൊഫൈൽ ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ, അതിന് 84  ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ കാണുമ്പോൾ,Sreeja Prasad എന്ന ഐഡി ഷെയർ ചെയ്ത പോസ്റ്റിന് 45 ഷെയറുകൾ ഉണ്ടായിരുന്നു.

Sreeja Prasad’s Post

Abdul Manaf എന്ന ഐഡിയിൽ നിന്നും ഇതേ പോസ്റ്റ് 11 പേർ ഷെയർ ചെയ്തതായും ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Hari Narayanan എന്ന ഐഡിയിൽ നിന്നും ൧൦ പേരാണ് ഞങ്ങൾ പരിശോധിക്കുമ്പോൾ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ടായിരുന്നത്.

Fact Check/Verification

“സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് മറനീക്കി പുറത്ത് വരികയാണ്. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് സ്വപ്നയുടേത്. മൂടി വച്ചിരുന്ന സത്യങ്ങൾ ഒരോന്നായി പുറത്ത് വരുന്നുവെന്ന,” ആമുഖത്തോടെ വി ഡി സതീശൻ തന്റെ നാടായ  പറവൂരിൽ മാധ്യമങ്ങളെ ഫെബ്രുവരി അഞ്ചാം തീയതി കണ്ടിരുന്നു. അത് സതീശൻ തന്റെ ഫേസ്ബുക്ക് പേജിൽ ലൈവായി കൊടുത്തിരുന്നു.

അതിനെ കുറിച്ചുള്ള മനോരമ ന്യൂസിന്റെ വാർത്തയെ അടിസ്ഥാനമാക്കിയാണ് ഈ ന്യൂസ് കാർഡ് നിർമ്മിച്ചിരിക്കുന്നത്. ഈ പത്രസമ്മേളനത്തിന്റെ മനോരമ ന്യൂസിന്റെ വാർത്ത വീഡിയോ അവരുടെ യൂട്യൂബ് ചാനലിൽ തിരഞ്ഞപ്പോൾ ഞങ്ങൾക്ക് കിട്ടി.

Manorama News’s Youtube video

  ഒറിജിനൽ ന്യൂസ് കാർഡിൽ വി ഡി സതീശൻ  എന്നാണ് എഴുതിയിരിക്കുന്നത്

10.54 മിനിറ്റ്സ് ദൈർഘ്യമുള്ള വീഡിയോയുടെ 2.14 മിനിറ്റിൽ മനോരമ ന്യൂസ് ഈ വിഷയത്തിൽ കൊടുത്ത ഒറിജിനൽ ന്യൂസ് കാർഡ് ഞങ്ങൾക്ക് കണ്ടെത്താനായി. ആ ന്യൂസ് കാർഡിൽ വിഡി സതീശൻ എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്.

Screenshot of the Newscard appearing in 2.14 minutes of Manorama News’s youtube video

ഞങ്ങൾ ന്യൂസ് കാർഡിന്റെ നിജസ്ഥിതി അറിയാൻ  തിരുവനന്തപുരം റീജിണൽ ബ്യുറോ ചീഫ് സുദീപ് സാം വർഗീസിനെ ബന്ധപ്പെട്ടു. ഈ  ന്യൂസ് കാർഡ് ഉപയോഗിച്ചുള്ള പ്രചരണം ശ്രദ്ധയിൽ വന്നുവെന്ന് അദ്ദേഹം പറഞ്ഞു. ന്യൂസ് കാർഡ് വ്യാജമാണ്, അദ്ദേഹം പറഞ്ഞു.   


വായിക്കാം: കോളേജുകൾ വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെ അടച്ചിടും എന്ന മനോരമ ന്യൂസിന്റെ ഒരു ന്യൂസ് കാർഡ് വ്യാജമാണ്

Conclusion

മുഖ്യമന്ത്രിയെ രക്ഷിക്കാൻ ഗുഡാലോചന നടന്നെന്ന്,  “വിഡ്ഢിസതീശൻ”  എന്ന പേരിൽ പ്രചരിക്കുന്ന മനോരമ ന്യൂസിന്റെ ന്യൂസ് കാർഡ് വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

Result: Manipulated media/Altered Photo/Video

Our Sources

VD Satheesan official Facebook page 

Manorama News Youtube Channel 

Manorama News Regional Bureau Chief Sudeep Sam Varghese


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular