”ജോജുവിന്റെ വീടിന് DYFI കാവല്‍. DYFI എത്തും മുന്‍പ് ഭാര്യയെ ഫ്ലാറ്റിലേക്ക് മാറ്റി ജോജു. ഈ വാക്കുകളോടെ മാതൃഭൂമി ന്യൂസ് വാര്‍ത്ത എന്ന പേരിൽ ഒരു കാർഡ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
Sreekumar Vak എന്ന ഐഡി UDF-യുഡിഎഫ് എന്ന ഗ്രൂപ്പിലിട്ട പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 310 ഷെയറുകൾ ലഭിച്ചിട്ടുണ്ടായിരുന്നു,
Sreekumar Vak’s Facebook Post
Archived link of Sreekumar Vak’s post
കഴിഞ്ഞ ആഴ്ച ഇന്ധന വിലവർദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിൽ അരമണിക്കൂറോളം ഗതാഗത തടസം നേരിട്ടതിനെ തുടര്‍ന്ന് നടന്‍ ജോജു ജോർജ് പ്രതിഷേധവുമായി റോഡിലിറങ്ങിയിരുന്നു.
വൈറ്റില ഭാഗത്ത് നിന്ന് സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് പോകുമ്പോൾ ജോജു ജോർജ് സമരത്തില്‍ കുടുങ്ങിയതിനെ തുടർന്ന് വാഹനത്തില്‍നിന്നിറങ്ങിയ നടൻ സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു.
ഇതേ തുടർന്ന് ജോജുവും കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിൽ വാക്‌പോര് ഉണ്ടായി. ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ല് കോൺഗ്രസ്സ് പ്രവർത്തകരിൽ ചിലർ അടിച്ചു തകർത്തിരുന്നു.
തുടർന്ന് ജോജു ജോർജിന്‍റെ മാളയിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്സ് മാര്‍ച്ച് നടത്തി.
തുടർന്ന് ജോജുവിൻ്റെ കുടുംബത്തിൻ്റെ ജീവനും സ്വത്തിനും ഡിവൈഎഫ്ഐ സംരക്ഷണം നൽകുമെന്ന് പറഞ്ഞു ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
Factcheck/Verification
ഞങ്ങൾ ഇൻറർനെറ്റിൽ നെറ്റിൽ തിരഞ്ഞപ്പോൾ, തങ്ങളുടെ ന്യൂസ് കാർഡിന്റെ സ്‌ക്രീൻ ഷോട്ട് വ്യാജമാണ് എന്ന് വ്യക്തമാക്കി കൊണ്ട് മാതൃഭൂമി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത കണ്ടു.
മാതൃഭൂമി ന്യൂസ് എന്നതിന് പകരം മാതൃഭൂമി ഡോട്ട് ഇൻ (mathrubhumi.in) എന്നാണ് ന്യൂസ് കാർഡിൽ പറഞ്ഞിരിക്കുന്നത് എന്ന് വാർത്തയിൽ അവർ വ്യക്തമാക്കി.
ഈ ന്യൂസ് കാർഡ് വ്യാജമാണ് എന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാറും വ്യക്തമാക്കി.
ജോജു ജോർജിനെ ബന്ധപ്പെട്ടാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല. അദ്ദേഹത്തെ കിട്ടുന്ന മുറയ്ക്ക് ലേഖനം ഞങ്ങൾ അപ്ഡേറ്റ് ചെയ്യും.
വായിക്കാം: ഈ ഫോട്ടോ സുക്മാവതി സുകാർണോ പുത്രിയുടേതല്ല
Conclusion
ഈ ന്യൂസ് കാർഡ് വ്യാജമാണ് എന്ന് മാതൃഭൂമി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Result: Altered Photo
Our Sources
Telephone conversation with Mathrubhumi MD M. V. Shreyams Kumar
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.