Fact Check
മന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പറഞ്ഞുവെന്ന പ്രചരണം വ്യാജം
Claim
സജി ചെറിയാന്‍റെ സ്ഥാനത്ത് പകരം മന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പറഞ്ഞു എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ്‌കാർഡ് ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.

Fact
ഭരണഘടനയെ വിമര്‍ശിച്ചതിന് സജി ചെറിയാൻ രാജി വെച്ചതിനെ തുടർന്നാണ് പ്രചരണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസിനെ ഉപതിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കെവി തോമസ് പങ്കെടുത്തതിന് പിന്നാലെ പുറത്താക്കിയിരുന്നു. അതിനെ തുടർന്ന് അദ്ദേഹം സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു.
പ്രചരണം വ്യാജമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഏപ്രിൽ 7ന് വ്യക്തമാക്കിയിരുന്നു. ഈ പോസ്റ്റ് കീ വേർഡ് സെർച്ചിൽ ഞങ്ങൾക്ക് കിട്ടി.
കെ.വി.തോമസും തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പ്രചരണം വ്യാജമാണ് എന്ന് വ്യക്തമാക്കിയിരുന്നു.
”നിരന്തരമായി എനിക്കെതിരെ തെറ്റായ വാർത്തകൾ കൊടുക്കുന്ന ശ്രീ. അഭിലാഷ് മോഹനനെതിരായി ഞാൻ പരാതി കൊടുത്തിട്ടുണ്ട്. ഇന്ന് ടിയാൻ ഇറക്കിയിരിക്കുന്ന വാർത്ത “സജി ചെറിയാൻ രാജിവെച്ച ഒഴിവിൽ മന്ത്രിയാകാൻ തയ്യാർ” എന്നാണ്.
ഇയാൾക്കെതിരെ നിയമപരമായ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്കും സിറ്റി പോലീസ് കമ്മീഷണർക്കുമാണ് പരാതി കൊടുത്തിരിക്കുന്നത്,” എന്നാണ് തോമസിന്റെ പോസ്റ്റ്.
Result: Altered Photo
Sources
Facebook post by K V Thomas on July 7
Facebook post by Asianet News on July 7
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.