Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
(ഈ വസ്തുത പരിശോധന ആദ്യം ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറി ആണ് അത് ഇവിടെ വായിക്കുക)
ഒക്ടോബർ 15 ന് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 1,000 കിലോമീറ്റർ പിന്നിട്ടതിന്റെ ഭാഗമായി കർണാടകയിലെ ബല്ലാരിയിൽ കോൺഗ്രസ് മെഗാ റാലി സംഘടിപ്പിച്ചു. ഈ പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ചില ദിവസങ്ങളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ധാരാളമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. അത്തരത്തിലുള്ള ഒരു ചിത്രം ആളുകളുടെ ഒരു വലിയ സമ്മേളനത്തിന്റെ ആകാശ കാഴ്ചയുടേതാണ്. ചിത്രം പങ്കുവെച്ച ഉപയോക്താക്കൾ ഇത് ബല്ലാരയിലെ കോൺഗ്രസ് മെഗാ റാലി കാണിക്കുന്നതായി അവകാശപ്പെട്ടുന്നു.
Vineesh EV എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 96 ഷെയറുകൾ ഉണ്ടായിരുന്നു.
K Muraleedharan Chair man Of State Campaign Commitee എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 76 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.
ഞങ്ങൾ കാണും വരെ Mujeeb Pulparampil എന്ന ഐഡിയിൽ നിന്നും 17 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.
Ramya Rejeev എന്ന ഐഡി ചെയ്ത ട്വിറ്ററിന് 23 റീട്വീറ്റുകളും 27 ക്വോട്ട് റീട്വീറ്റുകളും ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു.
”ജോഡോ യാത്ര കേരളം വിട്ടാൽ രാഹുൽഗാന്ധി ഒറ്റയ്ക്ക് നടക്കേണ്ടിവരും എന്ന് പ്രചരിപ്പിച്ച അന്തംകമ്മികൾക്കും ചാണക സംഘികൾക്കും എണ്ണാമെങ്കിൽ എണ്ണിക്കോ,” എന്ന വിവരണത്തിനൊപ്പമാണ് ഈ പോസ്റ്റുകൾ വൈറലാവുന്നത്.
3,570 കിലോമീറ്റർ ദൈർഘ്യമുള്ള ഭാരത് ജോഡോ യാത്ര സെപ്തംബർ ആദ്യം ഫ്ലാഗ് ഓഫ് ചെയ്തതു മുതൽ തെറ്റായ പ്രചരണങ്ങൾക്ക് ഇരയായിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. പദയാത്രയുമായി ബന്ധപ്പെട്ട നിരവധി അവകാശവാദങ്ങൾ ന്യൂസ്‌ചെക്കർ പരിശോധിച്ചിട്ടുണ്ട്.അവ ഇവിടെ വായിക്കാം.
വൈറൽ ഫോട്ടോYandex റിവേഴ്സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ നെതർലാൻഡ്സ് ആസ്ഥാനമായുള്ള Leiden Universityയുടെ, 2020 ജനുവരി 20നുള്ള ഒരു റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു. ‘ഡോ. കോറി വില്യംസിനുള്ള സഹകരണ ഇന്റർനാഷണൽ റിസർച്ച് ഗ്രാന്റ്’ എന്ന തലക്കെട്ടിലായിരുന്നു റിപ്പോർട്ട്.
അതിൽ ഇപ്പോൾ വൈറലായിരിക്കുന്ന ഫോട്ടോയുടെ മറ്റൊരു പതിപ്പ് കാണാം. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെയാണ്: “നൈജീരിയയിലെ ഒഗ്ബോമോസോയ്ക്ക് സമീപം ഒരു പെന്തക്കോസ്ത് ധ്യാനം. ഇതുപോലുള്ള ദിവസങ്ങൾ നീളുന്ന ധ്യാനങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുന്നു.”
”നൈജീരിയ” എന്ന കീവേഡിനൊപ്പം രാഹുൽ ഗാന്ധിയുടെ ബല്ലാരി റാലിയിൽ വൻ ജനപങ്കാളിത്തം കാണിക്കുന്നുവെന്ന് അവകാശപ്പെടുന്ന വൈറൽ ഫോട്ടോ ഞങ്ങൾ Google റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ 2015 ജനുവരി 20-ന് Greenbarge Reportersന്റെ ഒരു റിപ്പോർട്ട് കിട്ടി. ‘അഭൂതപൂർവമായ ജനക്കൂട്ടം ബാബ ഒയോയോ” എന്ന് വിളിച്ചുകൊണ്ട് ബുഹാരിയെ കാനോയിലേക്ക് സ്വാഗതം ചെയ്യുന്നു, ” എന്നാണ് റിപ്പോർട്ടിന്റെ തലക്കെട്ട്.
വൈറലായ ചിത്രം കൊടുത്ത റിപ്പോർട്ട് ഇങ്ങനെയാണ് പറയുന്നത്. , “അഭൂതപൂർവമായ ജനക്കൂട്ടം, ഇന്ന്, ഓൾ പ്രോഗ്രസീവ് കോൺഗ്രസിന്റെ (എപിസി) പ്രസിഡന്റ് സ്ഥാനാർത്ഥി ജനറൽ മുഹമ്മദു ബുഹാരിയെ കാനോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ കാനോയിലേക്ക് ആനയിച്ചു: “സായി ബുഹാരി, ബാബ ഒയോയോ” എന്ന ഗാനങ്ങൾക്കൊപ്പമാണ് അദ്ദേഹത്തെ ആനയിച്ചത്. ”
എന്നാൽ, നൈജീരിയൻ ഇംഗ്ലീഷ് ഭാഷാ ഓൺലൈൻ പ്ലാറ്റ്‌ഫോമായ Nairaland ഫോറത്തിന്റെ നിരവധി ഉപയോക്താക്കൾ അതേ ദിവസം തന്നെ (ജനുവരി 20, 2015) ഈ റിപ്പോർട്ട് വസ്തുത വിരുദ്ധമാണ് എന്ന് കണ്ടെത്തി.
‘theshadyexpress’ എന്ന നായരാലാൻഡ് ഉപയോക്താവ്, ചിത്രം യഥാർത്ഥത്തിൽ “റെയ്ൻഹാർഡ് ബോൺകെ ക്രുസൈഡ്” എന്ന പരിപാടിയിൽ ന്നുള്ളതാണെന്ന് ചൂണ്ടിക്കാട്ടി.
ഉപയോക്താവ് പങ്കിട്ട “തെളിവ്” ലിങ്ക് പരിശോധിച്ചപ്പോൾ, milost.sk.എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലേക്ക് അത് ഞങ്ങളെ നയിച്ചു. വൈറൽ ഇമേജിന്റെ മറ്റൊരു പതിപ്പ് വഹിച്ചുകൊണ്ട് ലേഖനം ഇങ്ങനെ പറയുന്നു: (സ്ലോവാക്കിൽ നിന്ന് വിവർത്തനം ചെയ്തത്) “ഏതാനും ആഴ്‌ച മുമ്പ്, 2009 വർഷം അവസാനിച്ചു (ലേഖനം 2010 ൽ പ്രസിദ്ധീകരിച്ചുവെന്നാണ് സൂചന) – ലോകപ്രശസ്ത സുവിശേഷകനായ റെയ്ൻഹാർഡ് ബോങ്കെ കർത്താവിനുള്ള അദ്ദേഹത്തിന്റെ സേവനത്തിന്റെ 50 വർഷംആഘോഷിച്ചു. കഴിഞ്ഞ 22 വർഷങ്ങളിൽ (1987-2009), ബോങ്കെയുടെ സംഘടനയായ ക്രൈസ്റ്റ് ഫോർ ഓൾ നേഷൻസ് (CfaN) നിരവധി സുവിശേഷ പ്രചാരണങ്ങൾ സംഘടിപ്പിച്ചു, 120 ദശലക്ഷത്തിലധികം ആളുകൾ സന്ദർശിച്ചു, ഈ സമയത്ത് 62 ദശലക്ഷം തീരുമാനങ്ങൾ ക്രിസ്തുവിനെ രേഖപ്പെടുത്തി.”
ഇതിനെത്തുടർന്ന്, ഞങ്ങൾ Google-ൽ “Reinhard Bonnke Nigeria” എന്ന് സേർച്ച് ചെയ്തു. ഇത് ഞങ്ങളെ azusareport.comലേക്ക് നയിച്ചു, അവിടെ 2018 മാർച്ച് 13-ന് “Reinhard Bonnke crusade Nigeria”” എന്ന അടിക്കുറിപ്പോടെ വൈറലായ ചിത്രം പോസ്റ്റ് ചെയ്തത് കണ്ടെത്തി.
2020 ജൂലായ് 20-ലെ ‘Evangelist Reinhard Bonnke – Official Page എന്നയാളുടെ Facebook പോസ്റ്റും സെർച്ചിൽ ലഭിച്ചു. പോസ്റ്റ് മറ്റൊരു ദിശയിൽ നിന്ന് വൈറൽ ഇമേജിൽ കാണുന്ന ഫോട്ടോയിലെ ദൃശ്യങ്ങൾ കാണിച്ചു തന്നു. 2002 ൽ നൈജീരിയയിലെ ഒഗ്ബോമോസോയിൽ നടന്ന ഒരു ഒത്തുചേരലിന്റെ പടമാണത്.
2019-ൽ 79-ആം വയസ്സിൽ അന്തരിച്ച സുവിശേഷകൻ Reinhard Bonnke, നൈജീരിയയിൽ ക്രുസൈഡുകൾ എന്ന പേരിൽ അറിയപ്പെടുന്ന നിരവധി റാലികൾ നടത്തി. ആഫ്രിക്കയിലുടനീളമുള്ള പ്രവർത്തനത്തിന് പേരുകേട്ട അദ്ദേഹത്തിന്റെ ക്രൈസ്റ്റ് ഫോർ ഓൾ നേഷൻസ് (CFAN) ഓർഗനൈസേഷൻ, ബോൺകെ 79 ദശലക്ഷത്തിലധികം പേരെ ക്രിസ്ത്യാനിത്വത്തിലേക്ക് പരിവർത്തനം ചെയ്തതായി അവകാശപ്പെടുന്നു.
ചിത്രം ഷൂട്ട് ചെയ്‌ത തീയതി കൃത്യമായി കണ്ടെത്താൻ ന്യൂസ്‌ചെക്കറിന് കഴിഞ്ഞില്ല. എന്നിരുന്നാലും, നൈജീരിയയിൽ നിന്നുള്ള ഈ ചിത്രം ഒരു ദശാബ്ദത്തിലേറെ കാലമായി പ്രചാരത്തിലുണ്ട്.
അടുത്തിടെ ബല്ലാരിയിൽ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന്ന കോൺഗ്രസ് മെഗാ റാലിയുടെ ആകാശ ദൃശ്യം എന്ന തരത്തിലുള്ള വൈറലായ പോസ്റ്റിലെ അവകാശവാദം തെറ്റാണ്. ഫോട്ടോയിൽ കാണുന്നത് നൈജീരിയയിൽ നിന്നുള്ള പഴയ ദൃശ്യങ്ങളാണ്.
വായിക്കാം:ക്യാൻസർ വന്ന് മരിച്ചത് ഡേവിഡ് മില്ലറുടെ മകൾ അല്ല, അദ്ദേഹത്തിന്റെ ഫാൻ ആണ്
Sources
Report By Leiden University, Dated January 20, 2020
Nairaland Forum Post, Dated January 20, 2015
azusareport.com
milost.sk
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
December 19, 2022
Sabloo Thomas
December 7, 2022
Sabloo Thomas
October 11, 2022