Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
'ആലി കൊണ്ടോട്ടി' എന്ന ഫേസ്ബുക്ക് പ്രൊഫൈൽ മൂന്ന് ദിവസത്തിനകം ഇന്ത്യയിൽ ഒരു വിമാനാപകടം ഉണ്ടാവും എന്ന് പ്രവചിച്ചു.
പോസ്റ്റ് തിരുത്തി പ്രവചന പോസ്റ്റാക്കി മാറ്റിയതാണ്.
‘ആലി കൊണ്ടോട്ടി’ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും ‘മൂന്ന് ദിവസത്തിനകം ഇന്ത്യയിൽ ഒരു വിമാനാപകടം ഉണ്ടാവും, ഒരാൾ രക്ഷപ്പെടും,’ എന്ന് പോസ്റ്റ് ചെയ്തതായാണ് പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.
ഈ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും “ഈ പോസ്റ്റ് അന്വേഷിക്കേണ്ടത് തന്നെയാണ്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ കപ്പൽ അപകടം വിമാന അപകടം എന്നീ രൂപത്തിൽ പ്ലാൻ ചെയ്തതാണോ? Fk ID ആണേൽ ഉറവിടം കണ്ടെത്തണം,” എന്ന് പലരും സമൂഹ മാധ്യമങ്ങളിൽ ആവശ്യപ്പെടുകയും ചെയ്തു.

ജൂൺ 12, 2025ൽ അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട ബോയിങ് AI171 തകർന്ന് വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരില്‍ 241 പേരും മരിച്ചു. ഇതിന് പിന്നാലെയാണ് പ്രചരണം.
അത് കൊണ്ട് തന്നെ ഞങ്ങൾക്ക് പോസ്റ്റിൽ സംശയം തോന്നി. തുടർന്ന് ഞങ്ങൾ ഈ പോസ്റ്റ് പരിശോധിക്കാൻ തീരുമാനിച്ചു.
ഇവിടെ വായിക്കുക:അഹമ്മദാബാദിലെ എയർ ഇന്ത്യാ വിമാനാപകടത്തിന്റെത് എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ എഐ ജനറേറ്റഡ് ആണ്
ദിവസങ്ങൾ മുമ്പ് ഫേസ്ബുക്കിലിട്ട ഒരു സാധാരണ പോസ്റ്റ്, അപകടം നടന്ന വ്യാഴാഴ്ച (ജൂണ്‍ 12,2025) വൈകുന്നേരം തിരുത്തി പ്രവചനമാക്കി മാറ്റിയതായിരുന്നുവെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ജൂൺ 9-ന് ഉച്ചയ്ക്ക് 1:38-നാണ് ‘ആലി കൊണ്ടോട്ടി’ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ ആ പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. ആ പോസ്റ്റ് ഇങ്ങനെയായിരുന്നു: “പോസറ്റീവ് വന്നാൽ നോർത്ത് ഇന്ത്യയിൽ ക്ലിക്ക് ആയില്ലേലും 1000 കോടി തൂക്കും 👌🔥ആലിയാടാ പറയുന്നത് വെക്കടാ ഇതിന് മേലെ ഒരെണ്ണം.”

ആദ്യ തിരുത്തില്‍ ജൂണ്‍ 12,2025 ന് 6 :40 ന് , ”മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ഒരു വിമാനാപകടം ഉണ്ടാവും, വീമാനത്തിലെ എല്ലാരും മരിക്കും,” എന്നാക്കി മാറ്റി.

രണ്ടാമത് തിരുത്തി അന്ന് തന്നെ, വൈകുന്നേരം 7:39-ന് പോസ്റ്റ് ഒരു വിമാന അപകടത്തിന്റെ ചിത്രം കൂടി ചേര്‍ത്ത്, ‘#Prediction മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ഒരു വിമാനാപകടം ഉണ്ടാവും; വിമാനത്തിലെ എല്ലാരും മരിക്കും.” എന്നാക്കി മാറ്റി.

ഏകദേശം ഒരു മിനിറ്റിനുള്ളില്‍ (രാത്രി 7:40-ന്) ഇത് വീണ്ടും തിരുത്തി. ‘#Prediction മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ഒരു വിമാനാപകടം ഉണ്ടാവും വിമാനത്തിലെ 99.5% ആള്‍ക്കാരും മരിക്കും,” എന്നാക്കി.

നാലാമതായി, രാത്രി 8:07-ന് പോസ്റ്റില്‍ വീണ്ടും മാറ്റം വരുത്തി. ‘#Prediction മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ഒരു വിമാനാപകടം ഉണ്ടാവും, ഒരാള്‍ രക്ഷപെടും” എന്നാക്കി മാറ്റിയെന്നും ഞങ്ങൾ കണ്ടെത്തി

ഈ പോസ്റ്റ് ഇന്ന് പുലര്‍ച്ചെ 3:37-ന് (ജൂൺ 14,2025) ‘)tosP detidE (‘ എന്ന് കൂടി ചേര്‍ത്ത് വീണ്ടും തിരുത്തി. ‘Edited Post’ എന്നത് അക്ഷരങ്ങള്‍ തിരിച്ചെഴുതിയതാണ് ‘tosP detidE’ എന്നത്.

ഇതിൽ നിന്നെല്ലാം പല നേരങ്ങളിലായി പല തവണ ഈ പോസ്റ്റ് എഡിറ്റ് ചെയ്യപ്പെട്ടതായി ഞങ്ങൾക്ക് ബോധ്യം വന്നു.

ഇന്ന് രാവിലെ 11:30 നോക്കുമ്പോൾ ആലി കൊണ്ടോട്ടി തന്റെ പ്രൊഫൈൽ ലോക്ക് ചെയ്തു വെച്ചിരിക്കുകയാണ്. പോരെങ്കിൽ അദ്ദേഹത്തിന്റെ എബൌട്ട് ഇൻഫോർമേഷനിൽ വ്യക്തിപരമായ വിവരങ്ങൾ ഇല്ലെന്നതും ശ്രദ്ധേയമാണ്. അത് പ്രൊഫൈൽ ഒരു ഫേക്ക് ഐഡി ആണെന്ന് കാര്യം ബോധ്യപ്പെടുത്തുന്നു,

ഇവിടെ വായിക്കുക:അഹമ്മദാബാദിലെ എയർ ഇന്ത്യാ വിമാനാപകടത്തിന്റെ ഫോട്ടോ അല്ലിത്
ജൂൺ 9 ണ് ഫേസ്ബുക്കിലിട്ട ഒരു സാധാരണ പോസ്റ്റ്, അപകടം നടന്ന വ്യാഴാഴ്ച വൈകുന്നേരം തിരുത്തി പ്രവചന പോസ്റ്റാക്കി മാറ്റിയതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
Profile of Ali Kondotty
Edit History of Ali Kondotty
Self Analysis