Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ന്യൂസ് ചെക്കർ ഇംഗ്ലീഷ് ടീമിലെ കുശൽ എച്ച് എം ആണ്. അത് ഇവിടെ വായിക്കാം.)
രാഹുൽ ഗാന്ധി,’ആട്ട ഇരുപത്തിരണ്ടു രൂപ ലിറ്ററിന് ഉണ്ടായിരുന്നതു ഇന്ന് നാൽപ്പതുരൂപ ലിറ്റർ ആയി,’ എന്ന് പറയുന്ന വീഡിയോ. രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്നു പോവുമ്പോൾ ആണ് ഈ വീഡിയോ വൈറലാവുന്നത്.
രാജ്യത്തെ വിലക്കയറ്റത്തിനെതിരെ സെപ്റ്റംബർ 4 ന് ഡൽഹി രാംലീല മൈതാനിയിൽ കോൺഗ്രസ് ഹല്ലാ ബോൽ റാലി സംഘടിപ്പിച്ചിരുന്നു. ഈ റാലിയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമാണ് രാഹുൽ നടത്തിയത്. ആ റാലിയിൽ നിന്നുള്ളതാണ് വീഡിയോ.
ആ റാലിയിൽ, രാജ്യത്ത് വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിന്റെ പേരിൽ രാഹുൽ കേന്ദ്രത്തെ പരിഹസിച്ചു. ആ റാലിയിലെ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ 8 സെക്കൻഡ് വീഡിയോ ക്ലിപ്പ് ആണ് ഷെയർ ചെയ്യപ്പെടുന്നത്. ആട്ട ലിറ്ററിൽ തൂക്കി വിൽക്കുന്നതിനെ കുറിച്ച് രാഹുൽ സംസാരിച്ചതായി അവകാശപ്പെട്ടാണ് വീഡിയോ ഷെയർ ചെയ്യുന്നത്.
അവകാശവാദത്തിന്റെ സത്യാവസ്ഥ അറിയാൻ ‘രാഹുൽ ഗാന്ധി ഹല്ലാ ബോൽ’ എന്ന കീവേഡുകൾ ഉപയോഗിച്ച് യുട്യൂബിൽ തിരഞ്ഞപ്പോൾ, എഎൻഐ ചാനലിൽ രാഹുലിന്റെ ഈ പ്രസംഗത്തിന്റെ മുഴുവൻ വീഡിയോയും ഞങ്ങൾ കണ്ടെത്തി. 26 മിനിറ്റ് 54 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ, 9 മിനിറ്റ് 47 സെക്കൻഡിൽ നിന്ന് വൈറൽ ക്ലിപ്പിന്റെ ഒരു ഭാഗം കേൾക്കാനാകും.അതിൽ രാഹുൽ ഇങ്ങനെ പറയുന്നത് കേൾക്കാം: “2014ൽ ലിറ്ററിന് 22 രൂപ, ഇന്ന് 40 രൂപ, kg.”
വാസ്തവത്തിൽ, ആട്ടയുടെ വില പറയുന്നതിന് മുമ്പ് രാഹുൽ പറഞ്ഞത് ഭക്ഷ്യ എണ്ണയുടെയും ഡീസലിന്റെയും പെട്രോളിന്റെയും വില വർദ്ധനയെക്കുറിച്ചാണ്. തുടർന്ന്, ആട്ടയുടെ വിലയും ലിറ്ററിൽ അദ്ദേഹം പറഞ്ഞിരുന്നു, എന്നാൽ ഉടൻ തന്നെ അത് ‘kg’ അതായത് കിലോഗ്രാമിൽ എന്ന് അദ്ദേഹം തിരുത്തി. എന്നാൽ അദ്ദേഹം ‘kg’ എന്ന് പറയുന്നതിന് തൊട്ടുമുമ്പുള്ള ഏകദേശം 8 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ച് ആശയക്കുഴപ്പം പടർത്തുകയാണ്.
ഈ പ്രസംഗത്തിന്റെ മുഴുവൻ വീഡിയോയും രാഹുലിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ കണ്ടെത്തി. ഏകദേശം 1 മണിക്കൂർ 28 മിനിറ്റ് ദൈർഘ്യമുള്ള ഈ മുഴുവൻ വീഡിയോയിലും, വൈറൽ ക്ലിപ്പിന്റെ ഒരു ഭാഗം 1 മണിക്കൂർ 9 മിനിറ്റ് 47 സെക്കൻഡിൽ നിന്ന് കേൾക്കാം.
News 18 ,INDIA TV എന്നിവയുൾപ്പെടെ മറ്റ് നിരവധി യൂട്യൂബ് ചാനലുകളിലും രാഹുൽ ഗാന്ധിയുടെ ഈ വീഡിയോ കാണാം.
പ്രസംഗത്തിനിടെ, രാഹുൽ ഗാന്ധിയുടെ നാക്ക് പിഴ വന്ന്, ആട്ടയുടെ വില ലിറ്ററിൽ അദ്ദേഹം പറഞ്ഞിരുന്നുവെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമാകും. എന്നാൽ ഉടൻ തന്നെ അത് തിരുത്തി, ലിറ്ററിന് പകരം ‘കെജി’ അതായത്. കിലോഗ്രാമും പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ അപൂർണ്ണമായ വീഡിയോ തെറ്റായ സന്ദർഭത്തിൽ ഷെയർ ചെയ്യപ്പെടുകയാണ്.
Our Sources
Rahul Gandhi YouTube Video, September 4, 2022
ANI YouTube Video, September 4, 2022
News 18 YouTube Video, September 4, 2022
India Tv YouTube Video, September 4, 2022
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
April 12, 2024
Sabloo Thomas
March 20, 2024
Sabloo Thomas
March 29, 2023