Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തതും അദ്ദേഹത്തിന്റെ സമീപ കാലത്തെ വയനാട് സന്ദർശനവും കൂടി ചേർത്ത് ഒരു ഫോട്ടോ വൈറലാവുന്നുണ്ട്. അദ്ദേഹവും കെസി വേണുഗോപാലും ഒരു ചായക്കടയിൽ ചായയും പലഹാരങ്ങളും കഴിക്കുന്ന ദൃശ്യങ്ങളാണ് ഇത്.”സ്വന്തം മണ്ഡലത്തിൽ വന്ന് ബോണ്ടയും തിന്ന് പോകാൻ 500 കോടി കട്ട് 60 മണിക്കൂർ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത പട്ടായ പയ്യന് സ്വീകരണമോ ?,” എന്നാണ് ഫോട്ടോയോടൊപ്പം ഉള്ള വിവരണം പറയുന്നത്.
ഞങ്ങൾ കാണുമ്പോൾ,പോരാളി ഷാജി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 506 ഷെയറുകൾ ഉണ്ടായിരുന്നു.
Ksebwacitu Othukkungal എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 23 ഷെയറുകൾ ഉണ്ടായിരുന്നു.
Mohan Pee എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 18 ഷെയറുകൾ ഉണ്ടായിരുന്നു.
രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് എസ് എഫ്ഐ മാർച്ചിനിടയിൽ തകർക്കപ്പെട്ട സംഭവത്തിന് ശേഷം ജൂലൈ ഒന്നാം തീയതി മൂന്ന് ദിവസത്തെ സന്ദർശനത്തിന് അദ്ദേഹം എത്തിയിരുന്നു. ത്രിദിന സന്ദർശനത്തിനിടെ മാനന്തവാടിയിലെ കർഷക ബാങ്ക് കെട്ടിടത്തിന്റെ ഉദ്ഘാടനവും സുൽത്താൻ ബത്തേരിയിൽ നടക്കുന്ന യു.ഡി.എഫ് ബഹുജൻ സമാഗമം ഉൾപ്പെടെ വിവിധ പരിപാടികളിൽ രാഹുൽ പങ്കെടുത്തു . ഞായറാഴ്ച കോഴിക്കോട്ട് നിന്ന് ഡൽഹിയിലേക്ക് മടങ്ങി.
ഈ സന്ദർശനത്തിന് മുൻപ് നാഷണൽ ഹെറാൾഡ് കേസിൽ ജൂൺ 22 വരെയുള്ള അഞ്ച് ദിവസം അദ്ദേഹത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇത് രണ്ടും ചേർത്ത് വെച്ചാണ് ഫോട്ടോ പ്രചരിപ്പിക്കുന്നത്.
ഈ ചിത്രം ന്യൂസ്‌ചെക്കർ ഗൂഗിൾ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ ANI 2019 ജൂൺ 7ന് പ്രസിദ്ധീകരിച്ച ഈ ചിത്രം ഉൾപ്പെടുന്ന ഒരു ട്വീറ്റ് ലഭിച്ചു.”മലപ്പുറം ജില്ലയിലെ ചോക്കാട് ഉള്ള ഒരു കടയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചായകുടിക്കുന്നു. അദ്ദേഹം ഇന്ന് മുതൽ മൂന്ന് ദിവസത്തെ കേരളം സന്ദർശനത്തിന് എത്തിയതാണ്,” ട്വീറ്റ് പറയുന്നു.
“റോഡ് ഷോയിക്കിടെ രാഹുൽ ഗാന്ധി ചായക്കടയിൽ,” എന്ന വിവരണത്തോടെ IE Malayalam ജൂൺ 7 2019 ൽ ഈ ചിത്രത്തിലെ ദൃശ്യങ്ങൾ കൂടി അടങ്ങുന്ന ഒരു വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ടൈംസ് ഓഫ് ഇന്ത്യ ജൂൺ 7 2019 ൽ അവരുടെ ട്വിറ്റർ ഹാൻഡിലിൽ നിന്നും സമാനമായ വിവരണത്തോടെ ഇതേ ഫോട്ടോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
വായിക്കാം:മമത ബാനർജി സ്കൂട്ടർ ഓടിക്കുന്ന വീഡിയോ പഴയ പ്രതിഷേധത്തിന്റേത്
പോസ്റ്റിലെ ചിത്രം 2019ലേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഈ ചിത്രം ഇ ഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്ത പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ അടുത്തയിടയ്ക്ക് നടന്ന വയനാട് സന്ദർശനവുമായി ബന്ധപ്പെടുത്തി ഷെയർ ചെയ്യുകയാണ്.
Sources
Tweet by ANI on June 7,2019
Tweet by IE Malayalam on June 7,2019
Tweet by Times of India on June 7,2019
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
April 12, 2024
Sabloo Thomas
March 20, 2024
Sabloo Thomas
March 29, 2023