Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
റമദാൻ കാലത്ത് കടയടയ്ക്കണമെന്ന് ഭീഷണി എന്ന പേരിൽ ഒരു വീഡിയോ.
റമദാൻ കാലത്ത് കടയടയ്ക്കണമെന്ന് ഭീഷണി വീഡിയോ 2023 മുതൽ പ്രചരിക്കുന്നത്.
റമദാൻ കാലത്ത് കടയടയ്ക്കണമെന്ന് ഭീഷണി എന്ന പേരിൽ ഒരു വീഡിയോ പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഒരു മുസ്ലിം മത പണ്ഡിതൻ അമുസ്ലിങ്ങൾ അടക്കം റമദാൻ മാസത്തിൽ കട തുറക്കരുതെന്ന് പ്രസംഗിക്കുന്നതും കോഴിക്കോട് ഒരു പ്രദേശത്ത് വ്യാപാരികൾ കട തുറക്കരുതെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചതിനെ പറ്റിയും വീഡിയോ പറയുന്നുണ്ട്.
മാർച്ച് 1 2025ൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില് ഞായറാഴ്ച റമദാൻ ഒന്ന് (മാർച്ച് 2) ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. അതിനെ തുടർന്ന്, മാർച്ച് 2 മുതൽ ഒരു മാസത്തെ റമദാൻ മാസം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രചരണം.
ഇവിടെ വായിക്കുക:ആശുപത്രിയിൽ പരിശോധന നടത്തുന്ന പിവി അൻവറിന്റെ വീഡിയോ അദ്ദേഹം എംഎൽഎ ആയിരുന്ന സമയത്തുള്ളത്
Fact Check/Verification
ഞങ്ങൾ വീഡിയോ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അതിൽ രണ്ടാമത്തെ വീഡിയോ മാർച്ച് 20, 2023ലേതാണ്. ന്യൂസ് 18 കേരളം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട ഈ വിഡിയോയിൽ കാണുന്നത്.
കോഴിക്കോട് മുഖദാർ കടപ്പുറത്ത് റമദാൻ കാലത്ത് കടകൾ തുറക്കുന്നതിനെതിരെ ഒരു സംഘം ആളുകൾ രംഗത്ത് വന്നതിനെ കുറിച്ചാണ് വാർത്ത. മുഖദാർ മുഹമ്മദലി കടപ്പുറം മുതൽ കണ്ണംപറമ്പ് പളളി വരെയുളള ബീച്ച് റോഡിൽ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾക്കാണ് നിർദ്ദേശം എന്നും വാർത്തയിൽ ഉണ്ട്.
മാർച്ച് 20, 2023 സമാനമായ വാർത്ത ജനം ടിവിയും കോഴിക്കോട് മുഖദാർ കടപ്പുറത്ത് റംസാൻ കാലത്ത് കടകൾ തുറക്കുന്നതിനെതിരെ ഒരു സംഘം ആളുകൾ രംഗത്ത് വന്നതിനെ കുറിച്ചുള്ള സമാനമായ വാർത്ത പ്രസീദ്ധീഖരിച്ചിട്ടുണ്ട്.
രണ്ടാമത്തെ വീഡിയോയുടെ ഉറവിടം ഞങ്ങൾക്ക് കണ്ടെത്താനായില്ല. എന്നാൽ Beno Clinto എന്ന പ്രൊഫൈൽ 2024 മാർച്ച് 12ന് ഈ വീഡിയോ ഷെയർ ചെയ്തതായി ഞങ്ങൾ കണ്ടു.
Pratheesh Viswanath എന്ന എക്സ് പ്രൊഫൈൽ 2023 മാർച്ച് 23നും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് എന്ന് മനസ്സിലായി. അതിൽ നിന്നും ഉറവിടം വ്യക്തമല്ലെങ്കിലും 2023 മുതൽ പ്രചരിക്കുന്നതാണ് ഈ വീഡിയോ എന്ന് മനസ്സിലായി.
ഇവിടെ വായിക്കുക:കരുവാരക്കുണ്ടിൽ കടുവയിറങ്ങി എന്ന വീഡിയോ വ്യാജം
റമദാൻ കാലത്ത് കടയടയ്ക്കണമെന്ന് ഭീഷണി എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ 2023ലെ ഒരു ന്യൂസ് 18, കേരളം റിപ്പോർട്ടും, 2023മുതൽ പ്രചരിക്കുന്ന മറ്റൊരു വീഡിയോയും ചേർത്ത് നിർമ്മിച്ചത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
News report by News18 Kerala on March 20,2023
News report by Janam TV on March 20,2023
Facebook Video by Beno Clinto on March 12,2024
X Post by Pratheesh Viswanath on March 23,2023
Sabloo Thomas
March 15, 2025
Sabloo Thomas
March 16, 2024
Sabloo Thomas
March 12, 2024