വരാൻ പോവുന്ന തിരഞ്ഞെടുപ്പും റമദാൻ മാസവുമായിരുന്ന കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങൾക്ക് കാരണമായ വിഷയങ്ങളിൽ പ്രധാനം.

Fact Check: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള യാചകരെ കുറിച്ചുള്ള പോലീസ് മുന്നറിയിപ്പ് വ്യാജം
ഉത്തരേന്ത്യയില്‍ നിന്നുള്ള കൊടും ക്രിമിനലുകള്‍ റമദാന്‍ മാസത്തില്‍ യാചക വേഷത്തിൽ കേരളത്തിലെത്തുമെന്നും ജാഗ്രതപുലര്‍ത്തണമെന്നും പോലീസിന്റെ പേരിൽ പ്രചരിപ്പിക്കപ്പെട്ടുന്ന കത്ത് വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: ശരിയത്ത് നിയമത്തിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് മലപ്പുറം എസ്ബിഐ മാത്രമല്ല
എസ്ബിഐ രാജ്യവ്യാപകമായി നടപ്പാക്കിയതാണ് ശരിയത്ത് മ്യൂച്വൽ ഫണ്ടുകൾ, അല്ലാതെ മലപ്പുറത്ത് മാത്രമല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Fact Check: മണിക്ക് സർക്കാരിന്റെ മക്കൾ ബിജെപിയിൽ ചേർന്നോ?
മണിക്ക് സർക്കാരിന്റെ മക്കൾ ബിജെപിയിൽ ചേർന്നുവെന്ന് വാർത്ത തെറ്റാണ്. മണിക്ക് സർക്കാരിന് മക്കളില്ല. പോരെങ്കിൽ, പോസ്റ്റിനൊപ്പമുള്ള പടം ബംഗാളിലെ ബിജെപി നേതാവ്, സുവേന്ദു അധികാരി പങ്കെടുക്കുന്ന ഒരു സമ്മേളനത്തിന്റേതാണ്.

Fact Check: ശൈലജ ടീച്ചറുടെ പ്രചരണ വേദിയിൽ തടിച്ചുകൂടിയ സ്ത്രീകളാണോ ഇത്?
ചിത്രം കെ കെ ശൈലജ ടീച്ചറുടെ തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നുള്ളതല്ല, അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കാസർഗോഡ് ജില്ലയിൽ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയില്‍ നിന്നുള്ളതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Fact Check: കേന്ദ്രം ആവശ്യപ്പെട്ടാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കേണ്ടി വരുമെന്ന് പിണറായി പറഞ്ഞിട്ടില്ല
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.