ജര്‍മ്മനിയിൽ ഉള്ള ഗുരുകുലത്തിലെ ചിത്രം എന്ന പേരിൽ ഒരു പടം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. കുട്ടികള്‍ നിലത്തിരുന്ന് വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നതാണ് ചിത്രത്തിൽ ഉള്ളത്.
“നിങ്ങള്‍ കാണുന്ന ഈ ചിത്രം ഇന്ത്യയിലെ അല്ല.ജര്‍മ്മനിയില്‍ നിന്നുള്ളതാണ്.
അവിടെ ഉള്ള കുട്ടികള്‍ പഠിക്കുന്ന ഗുരുകുലത്തില്‍ നിന്നുള്ള ചിത്രമാണിത്. നമ്മള്‍ മറക്കുന്ന നമ്മുടെ സംസ്‌കൃത സംസ്‌കാരം അവര്‍ സ്വീകരിക്കുന്നു. കാരണം, അവര്‍ സനാതന ധര്‍മ്മത്തിന്റെ ശാസ്ത്രീയത മനസ്സിലാക്കി കഴിഞ്ഞു. മറ്റു മതങ്ങള്‍ പഠിക്കാനോ വിശ്വസിക്കാനോ വിലക്ക് ഇല്ലാത്ത രാജ്യങ്ങളില്‍ എല്ലാം സനാതന ധര്‍മ്മത്തെപറ്റി പഠിക്കാന്‍ അനേകം പേര്‍ തയ്യാറാകുന്നതില്‍ നമുക്ക് അഭിമാനിക്കാം.
സന്ധ്യക്ക് നാമം ചെല്ലാന്‍ പോലും മടിക്കുന്ന നമ്മുടെ കുട്ടികള്‍ ഇത് കണ്ടു പഠിക്കട്ടെ,” എന്ന വിവരണത്തോടെയാണ് ചിത്രം വൈറലാവുന്നത്.
Manoj Vijayan എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 67 ഷെയറുകൾ ലഭിച്ചിട്ടുണ്ടായിരുന്നു.
Manoj Vijayan’s post
Archived link of Manoj Vijayan’s post
Adv Ambily Anil എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 6 ഷെയറുകൾ ലഭിച്ചിരുന്നു.
Adv Ambily Anil’s post
Archived link of Adv Ambily Anil’s post
Factcheck/Verification
വൈറലായ പോസ്റ്റിലെ ഫോട്ടോ ഞങ്ങൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു. അവ മയാപുരിലുള്ള ഗുരുകുലത്തിലെ പടങ്ങളാണ് എന്ന് മനസിലായി. പല പ്രൊഫൈലുകളും ഈ പടങ്ങൾ മയാപുരിയിലെ പടങ്ങൾ എന്ന പേരിൽ ഫേസ്ബുക്കിൽ പങ്ക് വെച്ചിട്ടുണ്ട്.

ഗുരുകുലത്തിലെ ചിത്രം ബംഗാളിൽ നിന്നുള്ളത്
അവയിൽ Hindu 2.0, Vedic Science എന്നീപ്രൊഫൈലുകൾ കഴിഞ്ഞ കൊല്ലം ഒക്ടോബറിൽ പങ്ക് വെച്ച പടത്തിൽ തന്നെ ഭക്തിവേദാന്ത ഗുരുകുലം, മയാപുരി, വെസ്റ്റ് ബംഗാൾ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
I love Mayapur എന്ന യൂട്യൂബ് ചാനൽ Gurukula Mayapur: A tour – given by our son എന്ന പേരിൽ ഡിസംബർ 28, 2019നു പുറത്തിറക്കിയ വീഡിയോയിൽ ഇതേ വേഷത്തിൽ ഇതേ പ്രായത്തിലുള്ള കുട്ടികളെ കാണാം.

Interview with Small Boys from Gurukula എന്ന പേരിൽ ജനുവരി 8 , 2019 എന്ന പേരിൽ ഉള്ള Bhaktivedanta Academy Mayapurന്റെ വീഡിയോയിലും ഈ വേഷത്തിലുള്ള കുട്ടികളെ കാണാം.

Bhaktivedanta Academy Mayapur നടത്തുന്നത് ISKCON ആണ് എന്ന് അവരുടെ വെബ്‌സൈറ്റിൽ നിന്നും മനസിലായി. പോരെങ്കിൽ Iskcon,Inc എന്ന ട്വീറ്റർ ഹാൻഡിലും ഈ പടം പങ്ക് വെച്ചിട്ടുണ്ട്.
വായിക്കാം: DYFI കാവൽ ഏർപ്പെടുത്തിയതിനാൽ ജോജു ജോർജ്ജ് ഭാര്യയെ വീട്ടിൽ നിന്നും മാറ്റിയെന്ന ന്യൂസ് കാർഡ് വ്യാജമാണ്
Conclusion
ഫേസ്ബുക്കിൽ വൈറലാകുന്ന ചിത്രം സൂക്ഷ്മമായി പഠിച്ചപ്പോൾ , ഈ ചിത്രം ജർമ്മനിയിൽ നിന്നുള്ളതല്ല എന്ന് ഞങ്ങൾക്ക് ബോധ്യമായി. അന്വേഷണത്തിൽ ഈ ചിത്രം പശ്ചിമ ബംഗാളിലെ മായാപൂരിലുള്ള ഭക്തിവേദാന്ത ഗുരുകുലത്തിന്റേതാണെന്ന് കണ്ടെത്തി.
Result: Misleading
Our Sources
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.