Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim
വിവിധ ബിജെപി നേതാക്കളുടെ പെൺമക്കൾ കല്യാണം കഴിച്ചത് മുസ്ലിമുകളെ.
Fact
ഇതിൽ പറയുന്ന ഒന്നൊഴിച്ച് എല്ലാം തെറ്റ്.
ചില ബിജെപി നേതാക്കളുടെ പെൺമക്കൾ കല്യാണം കഴിച്ചത് മുസ്ലിങ്ങളെ എന്ന പേരിൽ ഒരു പോസ്റ്റ് വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്.
“എൽ.കെ.അദ്വാനിയുടെ മകൾ പ്രതിഭ അദ്വാനി സവർണ്ണനായ ഭർത്താവിനെ ഉപേക്ഷിച്ച് ഒരു മുസ്ലിമിന്റെ കൂടെ പോയപ്പോൾ അദ്വാനി എന്തേ എതിർത്തില്ല. മുരളി മനോഹർ ജോഷിയുടെ മകൾ രേണുവിനെ കല്യാണം കഴിച്ചിരിക്കുന്നത് ഷഹനാസ് ഹുസൈൻ എന്ന മുസ്ലിമാണ്. വില്ലാളിവീരൻ സുബ്രമണ്യൻ സ്വാമിയുടെ പുന്നാര പുത്രി BBC റീഡർ സുഹാസിനി വരിച്ചതാകട്ടെ നദീം ഹൈദറിനെ.വർഗീയ ഭ്രാന്തൻ VHP നേതാവ് സാക്ഷാൽ അശോക് സിംഗാളിന്റെ മകളെ താലിചാർത്തിയിരിക്കുന്നത് നഖവി എന്ന മുസ്ലിം..ഇവർക്കൊന്നുമില്ലാത്ത എന്ത് ലവ് ജിഹാദാണടൊ സാധാരണക്കാരായ പാവം ഹിന്ദുക്കൾക്ക്. ജനങ്ങളെ തമ്മിൽ തല്ലിച്ച് വർഗീയ കാർഡ് കളിക്കുന്നവരെ ജനം തിരിച്ചറിയണം. അല്ലെങ്കിൽ ഒരു വൻദുരന്തം നമ്മെ കാത്തിരിക്കുന്നുണ്ട്,” എന്നാണ് പോസ്റ്റ് പറയുന്നത്.
ഈ അവകാശവാദം പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഫേസ്ബുക്കിലും ഇത് സംബന്ധിച്ച പോസ്റ്റുകൾ ഞങ്ങൾ കണ്ടു.
ഇതിൽ പറയുന്ന അവകാശവാദങ്ങൾ ഒന്നൊന്നായി പരിശോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
Claim 1: എൽ.കെ.അദ്വാനിയുടെ മകൾ പ്രതിഭ അദ്വാനി
ബി.ജെ.പി ഔദ്യോഗിക വെബ്‌സൈറ്റിൽ പരാമർശിച്ചിരിക്കുന്ന വിവരങ്ങൾ പ്രകാരം എൽ.കെ. അദ്വാനിക്ക് പ്രതിഭ, ജയന്ത് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. എൽ.കെ.യുടെ ഏക മകളാണ് പ്രതിഭ അദ്വാനി. പ്രതിഭ അദ്വാനിയെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചപ്പോൾ, റിയൽ എസ്റ്റേറ്റ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവും പത്രപ്രവർത്തകയുമായ പ്രതിഭ അദ്വാനി അഹമ്മദാബാദ് ആസ്ഥാനമായുള്ള ഹോട്ടൽ എക്സിക്യൂട്ടീവ് കൈലാഷ് തദാനിയെ വിവാഹം കഴിച്ചതായി ഞങ്ങൾ കണ്ടെത്തി. എന്നിരുന്നാലും, വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷം ദമ്പതികൾ വേർപിരിഞ്ഞുവെന്നും ടൈംസ് ഓഫ് ഇന്ത്യ ജനുവരി 28,2001ൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിഭ അദ്വാനി പിന്നീട് സലിം അല്ലെങ്കിൽ ഹുസൈൻ എന്ന മുസ്ലീം യുവാവിനെ വിവാഹം കഴിച്ചതായി എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
Result: False
Claim 2 :മുരളി മനോഹർ ജോഷിയുടെ മകൾ രേണു
ബിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം എംഎം ജോഷിക്ക് നിവേദിത ജോഷി, പ്രിയംവദ ജോഷി എന്നിങ്ങനെ രണ്ട് പെൺമക്കളുണ്ട്. രേണുവെന്നൊരു മകൾ അദ്ദേഹത്തിനില്ല.
ബിജെപി നേതാവ് ഷഹനാസ് ഹുസൈന്റെ ഭാര്യയാണ് രേണു. പോസ്റ്റിൽ മുരളി മനോഹർ ജോഷിയുടെ മകൾ രേണു, ഷഹനാസ് ഹുസൈന്റെ ഭാര്യയാണ് എന്നാണ് പറയുന്നത്. ഷാനവാസ് ഹുസൈനും ഭാര്യ രേണു ഹുസൈനും പ്രണയ വിവാഹമായിരുന്നു. അവരുടെ വിവാഹ വാർത്തയും പ്രണയവും ദി വീക്ക് ഡിസംബർ 22,2018ലെ ഫീച്ചറിൽ വിശദമായി കൊടുത്തിരുന്നു. എന്നാൽ എംഎം ജോഷിയുടെ മകളല്ല രേണു ഹുസൈൻ. അത്തരം വാർത്തകൾ പ്രചരിച്ചപ്പോൾ അത് തെറ്റാണ് എന്ന് വ്യക്തമാക്കി ടൈംസ് ഓഫ് ഇന്ത്യ ജൂൺ 10,2019ൽ വാർത്ത കൊടുത്തിരുന്നു.
Result: False
Claim 3 :സുബ്രമണ്യൻ സ്വാമിയുടെ മകൾ സുഹാസിനി
ഇത് സത്യമാണ്. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ മകൾ സുഹാസിനി മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ സൽമാൻ ഹൈദറിന്റെ മകൻ നദീം ഹൈദറിനെ വിവാഹം കഴിച്ചതായി ജനസത്തയുടെ ജൂലൈ 18, 2021ലെ വാർത്താ റിപ്പോർട്ട് പറയുന്നു. എല്ലാ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും (ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം) അവരുടെ പേർ സുഹാസിനി ഹൈദർ എന്നാണ്.
Result: True
Claim 4:അശോക് സിംഗാളിന്റെ മകൾ
2015 നവംബർ 17ന് ടൈംസ് ഓഫ് ഇന്ത്യ വിഎച്ച്പി നേതാവ് അശോക് സിംഗാളിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തു. ഇതനുസരിച്ച് അശോക് സിംഗാളും സഹോദരിയും വിവാഹം കഴിച്ചിട്ടില്ല. അദ്ദേഹം 2015ൽ അന്തരിച്ചു. ഇന്ത്യ ടൈംസിന്റെ 2015 നവംബർ 20ലെ വാർത്തയിലും ഇത് ആവർത്തിക്കുന്നുണ്ട്.
Result: False
ഇവിടെ വായിക്കുക:Fact Check:തിരൂരിൽ ആക്രമിക്കപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ പടമാണോ ഇത്?
Conclusion
ന്യൂസ്‌ചെക്കറിന്റെ അന്വേഷണത്തിൽ, എൽ.കെ.അദ്വാനിയുടെയും മുരളി മനോഹർ ജോഷിയുടെയും പെൺമക്കൾ കല്യാണം കഴിച്ചത് മുസ്ലിം മതത്തിൽ നിന്നുള്ളവരെ അല്ല. അശോക് സിംഗാൾ വിവാഹം കഴിച്ചിരുന്നില്ല.അതിനാൽ അദ്ദേഹത്തിന് മക്കളില്ല.
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ മകൾ സുഹാസിനി കല്യാണം കഴിച്ചത് മുസ്ലിം മതത്തിൽ നിന്നുള്ള ആളെയാണ്.
Sources
L K Advani’s Profile in BJP website
News report in Times of India on January 28,2001
Murli Manohar Joshi’s Profile in BJP website
News report in Week on November 22,2018
News report in Times of India on June 10,2019
News report in Janasatta on July 18,2021
Facebook profile of Suhasini Haidar
News report in Times of India on November 17,2015
News report in India Times on November20,2015
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.