Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim
തിരൂരിൽ ആക്രമിക്കപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ പടം.
Fact
ഈ പടം തെലങ്കാനയിൽ നിന്നുമുള്ളത്.
ഈ അടുത്ത കാലത്താണ് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ്സ് ഉദ്ഘാടനം ചെയ്തു. അതിന് ശേഷം വന്ദേ ഭാരത് എക്‌സ്പ്രസ്സ് ധാരാളം വ്യാജ പ്രചാരണങ്ങൾക്ക് കാരണമായിട്ടുണ്ട്. അവ ഇവിടെയും ഇവിടെയും വായിക്കാം.
ഇതിന്റെ തുടർച്ചയായാണ്, “കേരളത്തിൽ വന്ദേ ഭാരത് ട്രയിനു നേരെ ആക്രമണം” എന്ന പേരിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നത്.
“സാക്ഷരതയിൽ മുന്നിൽ. വിവരമില്ലായ്മയിൽ പിന്നിൽ. വന്ദേ ഭാരത് ട്രയിനു നേരെ ആക്രമണം. ‘പേര് പുറത്തുപറയാൻ പാടില്ലാത്ത ജില്ലയിൽ’ വന്ദേഭാരത് എക്‌സ്പ്രസ്സിനു നേരെ കല്ലേറ്. ചില്ലിനു വിള്ളൽ,” എന്നാണ് പോസ്റ്റിന്റെ വിവരണം.
ചില പോസ്റ്റുകളിൽ, വന്ദേ ഭാരത് ട്രയിനു നേരെ നടന്നത് അത്തരത്തിലുള്ള ആദ്യ സംഭവമാണ് എന്നും അവകാശപ്പെടുന്നുണ്ട്.
പൊളിച്ചെഴുത്ത് എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 347 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
Sudheer Kunnamangalam എന്ന ഐഡിയിൽ നിന്നും 97 പേർ ഈ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ ഷെയർ ചെയ്തിട്ടുണ്ട്.
ഞങ്ങൾ കാണും വരെ Suresh Kudappanakkunnu എന്ന ഐഡിയിൽ നിന്നും 19 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
Suresh Kudappanakkunnu‘s Post
Fact Check/Verification
ഗൂഗിളിൽ കീവേഡ് സെർച്ച് ചെയ്തപ്പോൾ, തിരൂരിൽ വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ നേരെ നടന്ന അക്രമത്തിന്റെ നിരവധി റിപ്പോർട്ടുകൾ കിട്ടി. News18 Keralaന്റെ ഫേസ്ബുക്ക് പേജിൽ 2023 മേയ് 1ന് കൊടുത്ത വാർത്ത പ്രകാരം,”മലപ്പുറം തിരുർ റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് കല്ലേറുണ്ടായത്.” “സി4 കോച്ചിലാണ് കല്ലേറുണ്ടായത്. ട്രെയിനിന്റെ ചില്ലിൽ വിളളൽ വീണുവെന്നും,” റിപ്പോർട്ട് പറയുന്നു.
“യാത്രയ്ക്കിടെ മലപ്പുറം തിരുനാവായക്ക് സമീപം വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്. ട്രെയിനിന്‍റെ ചില്ലിൽ വിള്ളൽ കണ്ട യാത്രക്കാരനാണ് ലോക്കോ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസും ആര്‍പിഎഫും അന്വേഷണം ആരംഭിച്ചു,” എന്ന് 2023 മേയ് 2ന് കൊടുത്ത വാർത്തയിൽ മനോരമ ന്യൂസും പറയുന്നു. എന്നാൽ ഈ രണ്ട് മാധ്യമങ്ങളും വാർത്തയ്‌ക്കൊപ്പം കൊടുത്ത പടങ്ങൾ ഇപ്പോൾ പ്രചരിക്കുന്നവയിൽ നിന്നും ഏറെ വ്യത്യസ്‍തമാണ്.
തുടർന്ന് ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ “വിശാഖപട്ടണത്ത് ജനുവരി 19 ന് പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായി. അറ്റകുറ്റപ്പണിക്കിടെയാണ് സംഭവം,” എന്ന് വ്യക്തമാക്കുന്ന എഎൻഐയുടെ 2023 ജനുവരി 11ലെ ട്വീറ്റ് ലഭിച്ചു. ആ ട്വീറ്റിനൊപ്പമുള്ള വീഡിയോയിൽ ഇപ്പോൾ പ്രചരിക്കുന്ന പടവും കാണാം.
“വിശാഖപട്ടണത്ത് വന്ദേ ഭാരത് എക്‌സ്പ്രസ്സിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ മൂന്ന് പേർ പിടിയിലായി,” എന്ന 2023 ജനുവരി 13ലെ ന്യൂസ് മിനിറ്റ് വാർത്തയ്‌ക്കൊപ്പം കൊടുത്തിരിക്കുന്നതും ഇതേ പടമാണ്.
വന്ദേ ഭാരത് എക്‌സ്‌പ്രസ്സ് കേരളത്തിൽ സർവീസ് തുടങ്ങിയത് ഏപ്രിൽ 25, 2023ലാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിന്റെ ട്വീറ്റിൽ പറയുന്നു. കേരളത്തിൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് മുമ്പുള്ളതാണ് ഈ പടം.
തിരൂരിൽ ആക്രമിക്കപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ്സ്: അത്തരം ആദ്യ സംഭവമാണോ?
വന്ദേ ഭാരത് എക്‌സ്പ്രസ്സ് തിരൂരിൽ ആക്രമിക്കപ്പെട്ട സംഭവം അത്തരത്തിലുള്ള ആദ്യത്തേതാണ് എന്ന് ചില പോസ്റ്റുകൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ 2023 മേയ് 2ന് ലൈവ്മിൻറ് കൊടുത്ത വാർത്തയിൽ ഇത് മൂന്നാം വട്ടമാണ് ഈ ട്രെയിൻ ആക്രമിക്കപ്പെടുന്നത് എന്ന് പറയുന്നു. മുകളിൽ വിവരിച്ച വിശാഖപട്ടണം സംഭവം കൂടാതെ, വന്ദേ ഭാരത് എക്‌സ്പ്രസ്സ് 2023 മാർച്ച് 12 ന് ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഫറാക്കയിൽ വെച്ചും ആക്രമിക്കപ്പെട്ടുവെന്ന് റിപ്പോർട്ട് പറയുന്നു.
വന്ദേ ഭാരത് എക്‌സ്പ്രസ്സ് 2023 മാർച്ച് 23ന് ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഫറാക്കയിൽ ആക്രമിക്കപ്പെട്ടുവെന്ന കാര്യം മാർച്ച് 12 ലെ എബിപി ന്യൂസ് റിപ്പോർട്ടും ശരിവെക്കുന്നു.
ഇവിടെ വായിക്കുക:Fact Check:പാക്കിസ്ഥാനിൽ മരിച്ച മകളുടെ ഖബറിൽ ഇരുമ്പ് ഗ്രില്ലും പൂട്ടും വെച്ചോ?
Conclusion
മലപ്പുറം തിരുർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെകല്ലേറുണ്ടായി എന്ന വാർത്ത ശരിയാണ്. എന്നാൽ ആ സംഭവത്തിന്റേത് എന്ന പേരിൽ പ്രചരിക്കുന്ന പടം വിശാഖപട്ടണത്ത് വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായ സംഭവത്തിന്റേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.
Result: Partly False
Sources
Facebook Post by News 18,Keralam on May 1,2023
News report by Manorama news on May 2,2023
Tweet by ANI on January 11,2023
News report by News Minute on January 13,2023
News report in Live Mint on May 2,2023
News report by ABP news on March 12,2023
Tweet by PMO India on April 25,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.