റിപ്പബ്ലിക് ദിന (Republic Day)പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കിയത് വിവാദം സൃഷ്‌ടിച്ചിരുന്നു. ജഡായു പാറയുടെയും ശ്രീനാരായണ ഗുരുവിന്റെയും ശില്പങ്ങൾ ഉൾകൊള്ളുന്നതായിരുന്നു കേരളം സമർപ്പിച്ച നിശ്ചല ദൃശ്യത്തിന്റെ മാതൃക.
ഈ നിശ്ചല ദൃശ്യം തള്ളിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കം പ്രതികരിച്ചത് വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.
“ബിജെപിക്ക് ശ്രീ നാരായണ ഗുരു സ്വീകാര്യനല്ലായിരിക്കാം. എന്നുവെച്ച് മഹാനായ നവോത്ഥാന നായകനെ ഈ വിധത്തിൽ അപമാനിച്ച് ഒഴിവാക്കുന്നത് പുരോഗമന സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല. ശ്രീനാരായണ ഗുരുവിന് അയിത്തം കൽപ്പിച്ച സങ്കുചിതമായ രാഷ്ട്രീയ തീരുമാനം തിരുത്താൻ കേന്ദ്രം തയ്യാറാവണം.” എന്നായിരുന്നു കോടിയേരി പറഞ്ഞത്.
ഈ പശ്ചാത്തലത്തിൽ Republic Day പരേഡിലെ നിശ്ചല ദൃശ്യങ്ങളുടെ ഫോട്ടോ എന്ന പേരിൽ ഒരു കൊളാഷ് പ്രചരിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന് ശ്രീ നാരായണ ഗുരുവിനെ ഉൾകൊള്ളാൻ കഴിയാത്തത് കൊണ്ടാണ് കേരളത്തിന്റെ നിശ്ചല ദൃശ്യം തള്ളിയത് എന്ന് വാദിച്ച് കൊണ്ടാണ് ഇത് ഷെയർ ചെയ്യപ്പെടുന്നത്.
ഞങ്ങൾ കണ്ടപ്പോൾ Sreeja Ajithന്റെ പോസ്റ്റ് 84 പേർ ഷെയർ ചെയ്തിരുന്നു,

ചെങ്കൊടിയുടെ കാവൽക്കാർ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ 28 പേർ ഷെയർ ചെയ്തിരുന്നു.

സഖാവ് സഖാവ് എന്ന പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ 23 പേർ ഷെയർ ചെയ്തിരുന്നു.

Fact Check/Verification
ഞങ്ങൾ ആദ്യം ഈ വർഷത്തെ റിപ്പബ്ലിക്ക് ദിന പരേഡിലെ നിശ്ചല ദൃശ്യങ്ങൾ ഏതൊക്കെയെന്ന് പരിശോധിച്ചു, ടൈംസ് നൗവിന്റെ റിപ്പോർട്ട് പ്രകാരം 12 നിശ്ചല ദൃശ്യങ്ങളായിരുന്നു ഈ കൊല്ലം പരേഡിന് ഉണ്ടായിരുന്നത്.

ഞങ്ങൾ പരിശോധിച്ചപ്പോൾ പരേഡിൽ ഈ കൊല്ലം ഉൾപ്പെടാത്ത രണ്ടു ദൃശ്യങ്ങളും അതിൽ ഉണ്ടായിരുന്നു.


റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ enarada.com എന്ന സൈറ്റിൽ നിന്നും അതിൽ ഒരു ഇമേജ് കണ്ടെത്തി. 2013 ലെ പരേഡിൽ പങ്കെടുത്ത കർണാടകത്തിന്റെ നിശ്ചല ദൃശ്യമാണ് അത് എന്ന് മനസിലായി.

ഇതേ ദൃശ്യം 2013 ൽ rediff.comലും കണ്ടെത്തി. കിന്നൽ എന്ന കലാരൂപമാണ് അത് എന്നാണ് rediff.com പറയുന്നത്.

2021ലെ ഉത്തർപ്രദേശിന്റെ നിശ്ചല ദൃശ്യമാണ് മറ്റൊരു പടം എന്ന് റിവേഴ്‌സ് ഇമേജ് സെർച്ചിൽ മനസിലായി. അയോധ്യയായിരുന്നു ആ വർഷത്തെ ഉത്തർപ്രദേശിന്റെ ഇതിവൃത്തം. ഇതിനെ കുറിച്ച് ഹിന്ദു ദിനപത്രം ചെയ്ത റിപ്പോർട്ട് ഞങ്ങൾക്ക് കിട്ടി.

2021ലെ റിപ്പബ്ലിക് ദിന പരേഡിൽ ഉത്തർപ്രദേശിന്റെ നിശ്ചല ദൃശ്യം എന്ന പേരിൽ ഈ പടം എക്കണോമിക് ടൈംസ് ജൂൺ 2021 മറ്റൊരു റിപ്പോർട്ടിനൊപ്പം കൊടുത്തതും ഞങ്ങൾ കണ്ടെത്തി.

Conclusion
ഈ കൊല്ലത്തെ റിപ്പബ്ലിക്ക് ഡേ പരേഡിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്ന ദൃശ്യങ്ങളിൽ രണ്ടെണ്ണം ഈ വര്ഷത്തേത് അല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. ഒരു ദൃശ്യം 2013 ലെ കർണാടകയുടെ നിശ്ചല ദൃശ്യത്തിൽ നിന്നുള്ളതും മറ്റൊന്ന് 2021ലെ ഉത്തർപ്രദേശിന്റെ നിശ്ചല ദൃശ്യത്തിൽ നിന്നുള്ളതുമാണ്.
Result: Misleading/Partly False
Sources
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.