Sunday, December 22, 2024
Sunday, December 22, 2024

HomeFact Check'മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയിയുടെ ജീവിതത്തെ' അടിസ്ഥാനമാക്കി എന്ന പേരിൽ പ്രചരിക്കുന്ന...

‘മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയിയുടെ ജീവിതത്തെ’ അടിസ്ഥാനമാക്കി എന്ന പേരിൽ പ്രചരിക്കുന്ന വിവരങ്ങൾ വ്യാജമാണ്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

‘മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയിയുടെ ജീവിതത്തെ’ അടിസ്ഥാനമാക്കി ഒരു സാരോപദേശ കഥ  ഫേസ്ബുക്കിൽ  പ്രചരിക്കുന്നുണ്ട്. “കളക്ടർ മേക്കപ്പിടാത്തത് എന്തുകൊണ്ട്?,” എന്ന തലക്കെട്ടോടെയാണ് ഇത് ഷെയർ ചെയ്യപ്പെടുന്നത്.
ഒരു കോളേജിലെ വിദ്യാർഥിനികളോടുള്ള കളക്ടറുടെ സംവാദത്തിലെ ഭാഗം  എന്ന രീതിയിൽ മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇത്  ചെയ്യപ്പെടുന്നത്. അതിന്റെ ചുരുക്കം ഇങ്ങനെയാണ്: “മൈക്ക മൈൻസുകൾ നിറഞ്ഞ കോഡെർമ ജില്ലയിലെ ആദിവാസി മേഖലയിലെ ഒരു കൊച്ചു കുടിലിൽ ആയിരുന്നു  റാണി സോയമോയിയുടെ ജനനം.അച്ഛനും അമ്മയും മൈൻസിലെ ജോലിക്കാർ ആയിരുന്നു. കുടുംബം മുഴുവൻ മരിച്ചു പോയപ്പോൾ, റാണി സർക്കാരിന്റെ അഗതി മന്ദിരത്തിൽ എത്തിച്ചേർന്നു. അവിടെ നിന്നും വിദ്യാഭ്യാസം കിട്ടി. ആ ഗ്രാമത്തിൽ നിന്നും ആദ്യമായി   അക്ഷരങ്ങൾ പഠിച്ചത് റാണിയാണ്. ഒടുക്കം ഐ എ എസ് എടുത്ത്  കളക്ടറായി.”

ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ Jose Palarivattom എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 8.8 k ഷെയറുകൾ ഉണ്ട്.

Archived link of Jose Palarivattom’s post

MIX MEDIA എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 163 ഷെയറുകൾ ഉണ്ട്.

Archived link of MIX MEDIA’s Post

Voice of Enathu ഏനാത്തിൻ്റെ ശബ്ദം എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 33 ഷെയറുകൾ ഉണ്ടായിരുന്നു.

Archived link of Voice of Enathu ഏനാത്തിൻ്റെ ശബ്ദം’s post

TJO CREATIONS എന്ന യൂട്യൂബ് ചാനലിൽ വന്ന വീഡിയോ രൂപത്തിൽ ഉള്ള ഇതേ സാരോപദേശ കഥയ്ക്ക് ഞങ്ങൾ കാണുമ്പോൾ  114 ലൈക്കുകൾ കിട്ടി.

Archived link of TJO CREATIONS’s youtube video

ക്രൗഡ് ടാങ്കിൽ എന്ന ആപ്പ്   ഞങ്ങൾ പരിശോധിക്കുമ്പോൾ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ള 15 പബ്ലിക്ക് പോസ്റ്റുകളിൽ നിന്നും ഈ വിവരണത്തിന് ഫേസ്ബുക്കിൽ 3181 റിയാക്ഷനുകൾ ഉണ്ടായിട്ടുണ്ട്.

Details of the results on Crowd Tangle on Posts related to Collector Rani Soyamoyi

Fact Check/Verification

ആദ്യം ഞങ്ങൾ ഇപ്പോഴത്തെ മലപ്പുറം കളക്‌ടർ ആരാണ് എന്ന് പരിശോധിച്ചു. മലപ്പുറം ജില്ലയുടെ വെബ്‌സൈറ്റിൽ നിന്നും ഇപ്പോൾ വി ആർ പ്രേംകുമാർ ആണ് കളക്ടർ എന്ന് മനസിലായി.

Screenshot of Malappuram district website

തുടർന്ന് കേരളത്തിൽ റാണി സോയമോയി എന്ന പേരിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥ ഉണ്ടോ എന്ന് അറിയാൻ ഐഎഎസ്  ഉദ്യോഗസ്ഥരുടെ ഗ്രെഡഷൻ ലിസ്റ്റ് പരിശോധിച്ചു. അപ്പോൾ ആ പേരിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥ കേരളത്തിൽ ജോലി ചെയ്യുന്നില്ല എന്ന് മനസിലായി.

തുടർന്ന് പോസ്റ്റിനൊപ്പമുള്ള ഫോട്ടോ ആരുടേതാണ് എന്ന് പരിശോധിക്കാൻ തീരുമാനിച്ചു. ആ ഫോട്ടോ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ എ  ഷൈനാമോൾ ഐഎ എസിന്റെതാണ് എന്ന് മനസിലായി. അവരുടെ പേരിലുള്ള ഫേസ്‍ബുക്ക് പ്രൊഫൈലിൽ അത് അപ്ലോഡ് ചെയ്തിട്ടുണ്ട്.

Photo uploaded in Shainamol’s Facebook Profile

ഹിമാചൽ സർക്കാരിന്റെ വെബ്‌സൈറ്റിൽ നിന്നും അവർ ഇപ്പോൾ അവിടത്തെ മണ്ഡി ഡിവിഷനിലെ ഡിവിഷണൽ കമ്മീഷണർ ആണ്.

Screenshot of Himachal Pradesh Government website

മുൻപ് ഡെപ്യൂട്ടേഷനിൽ അവർ കേരളത്തിൽ ജോലി ചെയ്തിട്ടുണ്ട് എന്ന് ചില വെബ്സൈറ്റുകളിൽ മുൻപ് ഡെപ്യൂട്ടേഷനിൽ അവർ കേരളത്തിൽ ജോലി ചെയ്തിട്ടുണ്ട് എന്ന് ചില വെബ്സൈറ്റുകളിൽ നിന്നും മനസിലാക്കി.

Screenshot from the website Sarkari Mirror

 അക്കാലത്ത് സ്‌പൈസസ്  ബോർഡിലും അവർ പ്രവർത്തിച്ചിട്ടുണ്ട്.

Screenshot from the website Indianbureaucracy.com

ഹിമാചൽ കേഡറിൽ നിന്നും അവരുടെ ജന്മസ്ഥലമായ കേരളാ കേഡറിലേക്ക് സ്ഥിരമായി നിയമിക്കണം എന്ന് ആവശ്യപ്പെട്ട് അവർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സ്വന്തം കേഡർ തിരഞ്ഞെടുക്കാനുള്ള അവകാശം ഐഎഎസ് ഉദ്യോഗസ്ഥർക്കില്ല എന്നാണ് കോടതി വിധിച്ചത്.  

കേരളത്തിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ചിരുന്ന സമയത്ത് അവർ മലപ്പുറം ജില്ലാ കളക്‌ടർ ആയും ജോലി നോക്കിയിട്ടുണ്ട്.

MediaoneTV Live’s Youtube channel


ആലുവ കോട്ടപ്പുറം ഹൈസ്കൂളിലെ അധ്യാപകനായിരുന്ന അബു മാഷിന്റെയും  ഭാര്യ സുലേഖയുടെയും മകളാണ് ഷൈന മോൾ. 48–ാം റാങ്ക് വാങ്ങി 2003 ബാച്ചിൽ ഐഎഎസ് നേടി മഹാരാഷ്ട്ര കേഡറിലേക്ക് പോയ എ ഷൈല, 2005 ൽ കേരളാ കേഡറിൽ  ഐപിഎസ്‌ നേടിയ എ അക്ബറുമാണ് ഷൈനയുടെ  സഹോദരങ്ങൾ.

News about the Family of Shainamol

Conclusion

കേരളാ കേഡറിൽ  റാണി സോയമോയി എന്ന പേരിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥ ഇല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. വി ആർ പ്രേംകുമാർ ആണ് മലപ്പുറം ജില്ലാ കളക്‌ടർ. ഫോട്ടോയിൽ ഉള്ളത് മലയാളിയായ  ഹിമാചൽ പ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായ എ ഷൈനാമോൾ ആണ്.

Result: Fabricated News/False Content

വായിക്കാം:മുടി വെട്ടാന്‍ മാത്രം ബാര്‍ബര്‍ ഷോപ്പ് തുറക്കാമെന്ന് മീഡിയവണിന്റെ പേരിൽ പ്രചരിക്കുന്ന ന്യൂസ് കാർഡ് വ്യാജമാണ്

Sources

Indianbureaucracy.com

Himachal Services

Sarkari Mirror

Malappuram District

Manoramaonline

Facebook page of Shainamol

IAS officers Gradation list,Kerala

MediaoneTV Live

IndianExpress


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular