Fact Check
Fact Check: രശ്മി നായര്‍ സംവിധായകൻ രഞ്ജിത്തിനെ ലൈംഗിക ആരോപണ കേസിൽ പിന്തുണച്ചോ?
Claim
രശ്മി നായര്‍ സംവിധായകൻ രഞ്ജിത്തിനെ ലൈംഗിക ആരോപണ കേസിൽ പിന്തുണച്ചതായി ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. “രഞ്ജിത്ത് സാറിന് പീഡിപ്പിക്കാനുള്ള ശേഷിയില്ലായെന്നത് എനിക്ക് നേരിട്ട് അറിയുന്ന കാര്യം. കമ്മ്യൂണിസ്റ്റിനെതിരെ എന്തും പറയാമെന്ന അവസ്ഥ മാറണം,” എന്ന് രശ്മി നായര്‍ പറഞ്ഞു എന്ന ടി21 എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ന്യൂസ് കാര്‍ഡാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

ഇവിടെ വായിക്കുക: Fact Check: കുട്ടികളെ മർദ്ദിക്കുന്ന അദ്ധ്യാപകന്റെ വീഡിയോ ഇന്ത്യയിൽ നിന്നല്ല
Fact
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കൂടി ആയിരുന്ന രഞ്ജിത്ത് ആ സ്ഥാനം രാജി വെച്ചിരുന്നു. ഇതിനെ തുടർന്നാണ് ഈ പ്രചരണം.
മോറൽ പൊലീസിംഗിനെതിരെ നടന്ന കൊച്ചിയിൽ 2014 നടന്ന കിസ് ഓഫ് ലൗ പ്രതിഷേധത്തിന്റെ സംഘടകരിൽ ഉള്ളവരായിരുന്നു മോഡലായ രശ്മി നായരും ഭർത്താവ് രാഹുൽ പശുപാലനും. അവരെ ഓൺലൈൻ സെക്സ് റാക്കറ്റ് നടത്തി, പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ചു എന്നീ ആരോപണങ്ങളുടെ പേരിൽ 2015ൽ അറസ്റ്റ് ചെയ്തത് വിവാദം സൃഷ്ടിച്ചിരുന്നു.
ടി21 ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചപ്പോൾ, ഓഗസ്റ്റ് 27, 2024ൽ ടി21ന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണെന്ന പ്രതകരിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിട്ടള്ളത് ശ്രദ്ധയിൽ വന്നു. രശ്മി നായരുടെ സമൂഹമാധ്യമങ്ങളിലെ പേജ് പരിശോധിച്ചതില്‍ നിന്നും ഇത്തരമൊരു പ്രതികരണം നടത്തിയതായും കണ്ടെത്താന്‍ കഴിഞ്ഞില്ല. മാധ്യമങ്ങളിലും അത്തരം ഒരു വാർത്തയില്ല.

പോരെങ്കിൽ, ഓഗസ്റ്റ് 24,2024ൽ രണ്ടു പോസ്റ്റുകളിൽ രഞ്ജിത്തിനെ രണ്ടു പോസ്റ്റുകളിൽ രശ്മി നായർ വിമര്‍ശിച്ചതായും കണ്ടെത്തി. “രഞ്ജിത്തിനെ ഒന്നും എവിടുന്നും ആരും പുറത്താക്കില്ല ഇറ്റ്സ് കാൾഡ് പ്രിവിലേജ്,” എന്നാണ് ഒരു പോസ്റ്റ്.
“ഇനി രഞ്ജിത്ത് ഈ എരപ്പാളിത്തരം കാണിച്ച സിനിമയിലെ നായകൻ മോഹൻലാൽ ആയിരുന്നു എന്നൊന്ന് സങ്കൽപ്പിച്ചേ പട്ടി പെറ്റു കിടക്കുന്ന സോഷ്യൽ മീഡിയ പ്രൊഫൈൽ സാംസ്കാരിക/ ആക്റ്റിവിസ്റ്റ് പേനയുന്തികൾ വരെ ലാലിനെ കൊണ്ട് മറുപടി പറയിക്കാൻ ഇറങ്ങിയേനെ,” എന്നാണ് മറ്റൊരു പോസ്റ്റ്.


Facebook Posts by Resmi Nair
ടി21ന്റെ പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുന്നതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.
Result: Altered Media
Sources
Facebook Post by T21 on August 27, 2024
Facebook Post by Resmi Nair on August 24, 2924
Facebook Post by Resmi Nair on August 24, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.