Friday, July 18, 2025

Fact Check

ബീഹാറിൽ നിന്നുള്ള  ഋതു രാജ് ചൗധരി എന്ന വിദ്യാർഥി ഗൂഗിൾ ഹാക്ക് ചെയ്‌തിനെ തുടർന്ന് ആ കമ്പനിയിൽ  ജോലി ലഭിച്ചോ?

banner_image

ബീഹാറിലെ ബെഗുസാരായിയിൽ നിന്നുള്ള ഋതു രാജ് ചൗധരി എന്ന വിദ്യാർഥി “വെറും 51 സെക്കൻഡിനുള്ളിൽ” ഗൂഗിൾ ഹാക്ക് ചെയ്യുകയും തുടർന്ന് കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തുവെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുന്നുണ്ട്. മണിപ്പൂരിലെ ഐഐടിയിലെ വിദ്യാർത്ഥിയായ ഋതു രാജിനെ 3.66 കോടിയുടെ ശമ്പള പാക്കേജ് നൽകിയാണ് നിയമിച്ചതെന്നും അദ്ദേഹം അമേരിക്കയിലേക്ക് ഒരു സ്വകാര്യ ജെറ്റിൽ യാത്ര ചെയ്യുമെന്നും വൈറലായ പോസ്റ്റ് കൂട്ടിച്ചേർക്കുന്നു. “നിങ്ങളുടെ കഴിവുകളെ ഞങ്ങൾ അഭിനന്ദിക്കുന്നു, നിങ്ങൾ ഞങ്ങളോടൊപ്പം പ്രവർത്തിക്കുക. നിങ്ങളെ സ്വീകരിക്കാൻ ഞങ്ങളുടെ ഉദ്യോഗസ്ഥർ വരുന്നു,” എന്ന സന്ദേശം ഋതു  രാജിന് ഗൂഗിളിൽ നിന്ന് ലഭിച്ചതായി പോസ്റ്റ് അവകാശപ്പെടുന്നു.

ഋതു  രാജ് ഗൂഗിൾ ഹാക്ക് ചെയ്തു എന്ന അവകാശപ്പെടുന്ന വൈറലായ പോസ്റ്റ് നിരവധി ഫേസ്ബുക്ക് ഉപയോക്താക്കൾ പങ്കിട്ടിട്ടുണ്ട് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി.

Pradeep T Banglore എന്ന ഐഡി ഷെയർ ചെയ്ത ഈ പോസ്റ്റ് 58 പേർ ഞങ്ങൾ  പരിശോധിക്കുമ്പോൾ റീ ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.

Pradeep T Banglore’s Post

“ഇന്നലെ രാത്രി ഋതു രാജ് എന്ന മണിപ്പൂർ ഐഐടിയിലെ രണ്ടാം വർഷ ബിടെക് വിദ്യാർത്ഥി 01:05:09 മണിക്ക് ഗൂഗിളിനെ 51 സെക്കന്റ് ഹാക്ക് ചെയ്തു. ഈ സമയം ലോകം ഞെട്ടി. ഗൂഗിൾ അധികൃതർ കാര്യമറിയാതെ പരിഭ്രാന്തരായി.ഹാക്ക് ചെയ്തിട്ടു ഋതു രാജ് ഗൂഗിൾ അധികൃതർക്ക് ഗൂഗിളിന്റെ തെറ്റ് ചൂണ്ടിക്കാണിച്ചു ഒരു മെയിൽ സന്ദേശമയച്ചു. ഞാൻ നിങ്ങളുടെ തെറ്റ് ഉപയോഗിച്ച് ഗൂഗിൾ ഹാക്ക് ചെയ്തിരിക്കുന്നു. അതിനു ശേഷം ഞാൻ ഹാക്കിങ്ങിൽ നിന്ന് ഗൂഗിളിനെമോചിപ്പിച്ചിട്ടുണ്ട്. അമേരിക്കയിൽ ഈ സന്ദേശം വായിച്ച ഗൂഗിൾ അധികൃതർ ഞെട്ടി. അവർ അടിയന്തിര യോഗം ചേർന്ന് കൂടിയാലോചിച്ചു. അവർ ഈ യുവാവ് വിവരിച്ച മാർഗ്ഗം ഒന്ന് പരീക്ഷിച്ചു. ഒരു സെക്കന്റ് ഗൂഗിൾ അവരും ഹാക്ക് ചെയ്തു. അവർക്ക് വസ്തുത ബോധ്യപ്പെട്ടു. ഇന്ന് ഇന്ത്യൻ സമയം 12മണിക്ക് ഋതു രാജിനെ അഭിനന്ദിച്ച്  ഗൂഗിളിൽ നിന്ന് ഒരു മെയിൽ വന്നു. ഒട്ടും താമസിച്ചില്ല വീണ്ടും ഗൂഗിളിൽ നിന്ന് വീണ്ടും ഒരു മെയിൽ. നിയമന ഉത്തരവും പ്രതിവർഷം 3.66 കോടി രൂപയുടെ ശമ്പള വാഗ്ദാനവും,” പോസ്റ്റിനൊപ്പമുള്ള വിവരണം പറയുന്നു.

ഞങ്ങൾ  പരിശോധിക്കുമ്പോൾ, Hawk’s View Media ഹോക്സ് വ്യൂ മീഡിയ എന്ന ഐഡിയിൽ നിന്നും  ഈ പോസ്റ്റ് 54   ഷെയർ  ചെയ്തിട്ടുണ്ടായിരുന്നു.

 Hawk’s View Media ഹോക്സ് വ്യൂ മീഡിയ ‘s post

Truth Vision News-ട്രൂത്ത് വിഷൻ ന്യൂസ് എന്ന ഐഡിയിൽ നിന്നും ഇതേ പോസ്റ്റ് 81  പേർ  ഞങ്ങൾ പരിശോധിക്കുമ്പോൾ ഷെയർ ചെയ്തിട്ടുണ്ട്.

Truth Vision News-ട്രൂത്ത് വിഷൻ ന്യൂസ് ‘s Post

Fact Check/Verification

 Bihar Boy Ritu Raj Google’, ‘Ritu Raj Hacked Google’ എന്നീ കീവേഡുകൾ ഉപയോഗിച്ച്  സെർച്ച് ചെയ്തപ്പോൾ , 2022 ഫെബ്രുവരി 3-ന് Times Of Indiaയുടെ റിപ്പോർട്ട്, ഞങ്ങൾ  കണ്ടെത്തി. ‘ബിഹാറിലെ ബെഗുസാരായിൽ നിന്നുള്ള വിദ്യാർഥി ഗൂഗിളിലെ ‘ബഗ്’ തിരിച്ചറിഞ്ഞതായി അവകാശപ്പെടുന്നു,” എന്ന തലക്കെട്ടിലാണ് ലേഖനം വന്നത്. ലേഖനം പറയുന്നത്, “ഗൂഗിളിൽ ഹാക്കർമാരെ സഹായിക്കാൻ  സാധ്യതയുള്ള ഒരു ബഗ് കണ്ടെത്തിയതായി ഒരു വിദ്യാർഥി അവകാശപ്പെടുന്നുവെന്നാണ്. ഇത് ഹാക്കർമാരെ ഗൂഗിളിന്റെ സുരക്ഷ വലയം വിജയകരമായി മറികടക്കാൻ സഹായിക്കുമെന്നും  അത്  കൊണ്ട് തന്നെ അത് പരിഹരിക്കേണ്ടതുണ്ടെന്ന്  സെർച്ച് എഞ്ചിൻ കരുതുന്നു.”

“ഐഐഐടി മണിപ്പൂരിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ്  ഋതു രാജ് ചൗധരി. ഗൂഗിൾ ചൗധരി റിപ്പോർട്ട് ചെയ്ത ഭീഷണി അംഗീകരിച്ചു. അവരുടെ  ഗവേഷകരുടെ പട്ടികയിൽ അദ്ദേഹത്തിന് ഇടം നൽകുകയും ചെയ്തു ” എന്ന് ഈ റിപ്പോർട്ട് പറയുന്നു.

“ഗൂഗിളിന്റെ ബഗ് ഹണ്ടേഴ്‌സ്, ചൗധരിയുടെ പ്രൊഫൈലിനെ ടൈഗർ അവാർഡ് വിഭാഗത്തിൽ പരാമർശിക്കുന്നതായും,” റിപ്പോർട്ടിൽ പറയുന്നു. Dainik Bhaskarന്റെ മറ്റൊരു റിപ്പോർട്ടിൽ ഋതു രാജ് ചൗധരി ഒരു ബഗ് കണ്ടെത്തി ഗൂഗിളിന് മുന്നറിയിപ്പ് നൽകിയതായി പറയുന്നു.

ഈ റിപ്പോർട്ടുകളിൽ ഒന്നും അദ്ദേഹം സെർച്ച് എഞ്ചിൻ ഹാക്ക് ചെയ്തതിനെ കുറിച്ചോ, ഗൂഗിൾ  ജോലി വാഗ്ദാനം നൽകിയതിനെ  കുറിച്ചോ പരാമർശിക്കുന്നില്ല.

ഞങ്ങൾ അന്വേഷണം തുടർന്നു. Google-ന്റെ  Google’s Bug Hunters  communityയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ചൗധരിയെ തിരയുകയും പ്രൊഫൈൽ കണ്ടെത്തുകയും ചെയ്തു.  Bug Hunters community വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, 2022 ജനുവരി മുതൽ ബഗ് ഹണ്ടേഴ്സ് കമ്മ്യൂണിറ്റിയിൽ അദ്ദേഹം  അംഗമാണ്. ജനുവരി 25 ന് തന്റെ ആദ്യ റിപ്പോർട്ട് ഋതു രാജ് സമർപ്പിച്ചു. അതേ ദിവസം തന്നെ അദ്ദേഹത്തിന്  ‘ടൈഗർ അവാർഡ്’ ലഭിച്ചു.

ചൗധരിയുടെ   LinkedIn പ്രൊഫൈലിലേക്കുള്ള ലിങ്ക്, ബഗ് ഹണ്ടേഴ്‌സ് വെബ്‌സൈറ്റിൽ ഞങ്ങൾ  കണ്ടെത്തി.

ചൗധരിയുടെ  LinkedIn പ്രൊഫൈൽ അനുസരിച്ച്, അദ്ദേഹം ഒരു സൈബർ സുരക്ഷാ തത്പരനും ബഗ് വേട്ടക്കാരനും കോഡറുമാണ്. അദ്ദേഹം മണിപ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി സേനാപതിയിലെ കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്.

Screenshot of Ritu Raj Choudhary’s LinkedIn Profile

ഗൂഗിൾ ഹാക്ക് ചെയ്‌ത് ടെക് ഭീമനിൽ നിന്ന് ജോലി വാഗ്‌ദാനം ചെയ്‌തുവെന്ന അവകാശവാദങ്ങൾ നിരസിച്ചുകൊണ്ട് ചൗധരിയുടെ ഒരു പോസ്റ്റും പ്രൊഫൈലിൽ ഞങ്ങൾ കണ്ടെത്തി.  “എനിക്ക് ഗൂഗിളിൽ നിന്ന് ഒരു മികച്ച ശമ്പള പാക്കേജോ ജോബ് ഓഫറോ ലഭിച്ചിട്ടില്ല ഞാൻ ഒന്നും ഹാക്ക് ചെയ്തിട്ടില്ല. ഞാൻ  ഒരു ബഗ് റിപ്പോർട്ട് ചെയ്തു. അത്രയേയുള്ളൂ. നിലവിൽ ഞാൻ രണ്ടാം വർഷ ബിടെക് വിദ്യാർത്ഥിയാണ്. ആ വാർത്തകൾ വ്യാജമാണ്.” അദ്ദേഹം എഴുതി.

Screenshot of post by Ritu Raj Choudhary

താൻ റിപ്പോർട്ട് ചെയ്‌ത ബഗിന്റെ സാന്നിധ്യം അംഗീകരിച്ചുകൊണ്ട് ഗൂഗിൾ അയച്ച ഇമെയിലിന്റെ സ്‌ക്രീൻഷോട്ടും ചൗധരി തന്റെ linkedin പ്രൊഫൈലിൽ പങ്ക് വെച്ചിട്ടുണ്ട്.


Screenshot of post by Ritu Raj Choudhary

 വൈറലായ പോസ്റ്റുകൾ, അദ്ദേഹം  മണിപ്പൂർ ഐഐടിയിലെ വിദ്യാർത്ഥിയാണെന്നാണ് പറയുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ linkedin പ്രൊഫൈൽ അനുസരിച്ച് ചൗധരി മണിപ്പൂരിലെ ഐഐഐടിയിലാണ് പഠിക്കുന്നത്. പോരെങ്കിൽ  അദ്ദേഹത്തിന്റെ ഇമെയിൽ വിലാസത്തിന്റെ ഡൊമെയ്ൻ നാമം iiit.ac.in ആണ്.


Screenshot of Ritu Raj Choudhary’s LinkedIn Profile

വായിക്കാം:യുഎഇയിൽ  പ്രവാസികൾ പിണറായിയ്ക്ക് അഭിവാദ്യം അർപ്പിക്കുന്ന വീഡിയോ 2018ലേത്.

Conclusion

ബീഹാറിൽ നിന്നുള്ള  ഋതു  രാജ്  എന്ന വിദ്യാർഥി ഗൂഗിൾ ഹാക്ക് ചെയ്‌തുവെന്നും അവിടെ ജോലിയിൽ പ്രവേശിച്ചുവെന്നും അവകാശപ്പെടുന്ന വൈറലായ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. ചൗധരി ഗൂഗിളിന്റെ സിസ്റ്റത്തിൽ ഒരു ബഗ് കണ്ടെത്തുകയും അവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തുവെന്നതാണ് യാഥാർത്ഥ്യം.

ഈ വാർത്ത ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ് ടീം പരിശോധിച്ചിരുന്നു. അത് ഇവിടെ വായിക്കാം.

Result: Misleading Content/ Partly False 

Sources

Times Of India

Dainik Bhaskar

LinkedIn Account Of Ritu Raj Choudhary


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
ifcn
fcp
fcn
fl
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

19,012

Fact checks done

FOLLOW US
imageimageimageimageimageimageimage