Tuesday, November 5, 2024
Tuesday, November 5, 2024

HomeFact Checkജനുവരി ഒന്നാം തീയതി 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിക്കുമെന്ന പ്രചരണം വ്യാജം 

ജനുവരി ഒന്നാം തീയതി 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിക്കുമെന്ന പ്രചരണം വ്യാജം 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ജനുവരി ഒന്നാം തീയതി 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിക്കുമെന്നും, അന്നുതന്നെ 1000 രൂപ നോട്ടുകൾ പുറത്തിറക്കുകയും ചെയ്യുമെന്ന അവകാശവാദത്തോടെ ഒരു ഓഡിയോ ക്ലിപ്പ് വാട്‌സാപ്പിൽ പ്രചരിക്കുന്നുണ്ട്.

”ആർ.ബി.ഐ. ജനുവരി ഒന്നാം തീയതി മുതൽ ആയിരത്തിന്റെ പുതിയ നോട്ടുകൾ ഇറക്കുകയാണ്. ഇതേദിവസം രണ്ടായിരത്തിന്റെ നോട്ടുകൾ പിൻവലിക്കുകയും ചെയ്യും.അൻപതിനായിരം രൂപ വരെ മാത്രമാണ് രണ്ടായിരത്തിന്റെ നോട്ടുകൾ മാറ്റി വാങ്ങാൻ സാധിക്കുക.മുൻപ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചപ്പോൾ ഉണ്ടായ ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കണമെങ്കിൽ എത്രയും പെട്ടെന്ന് നോട്ടുകൾ മാറുക,’ എന്നാണ് സന്ദേശം പറയുന്നത്.

Screenshot of the message going viral in Whatsapp

Pradeep Kumar NK എന്ന ഐഡിയിൽ നിന്നുള്ള റീൽസ് 6.6 k ആളുകൾ ലൈക്ക് ചെയ്തു. കൂടാതെ  4.2 K ആളുകൾ റീൽസ് ഷെയർ ചെയ്തു.

Pradeep Kumar NK ‘s Facebook reels

ബിജെപി രാജ്യസഭാ എംപി സുശീൽ കുമാർ മോദി അടുത്തിടെ പാർലമെന്റിൽ സർക്കാരിനോട് 2000 രൂപ നോട്ടുകൾ ഘട്ടം ഘട്ടമായി അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.രാജ്യസഭയിലെ സീറോ അവറിൽ വിഷയം ഉന്നയിച്ച അദ്ദേഹം,100ന് മുകളിൽ മൂല്യമുള്ള കറൻസി നോട്ടുകൾ ഇല്ലാത്ത യുഎസ്, ചൈന, ജർമ്മനി തുടങ്ങിയ വികസിത സമ്പദ്‌വ്യവസ്ഥകളുടെ ഉദാഹരണം ചൂണ്ടിക്കാട്ടി.ഈ പശ്ചാത്തലത്തിലാണ് പ്രചരണം.

Fact Check/ Verification 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ചാണ് സർക്കാർ നോട്ടുകൾ അച്ചടിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ അത് സംബന്ധിച്ചുള്ള  ആർബിഐയുടെ  ഔദ്യോഗിക അറിയിപ്പുകൾ  അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിക്കുമെന്നും, അന്നുതന്നെ 1000 രൂപ നോട്ടുകൾ പുറത്തിറക്കുകയും ചെയ്യുമെന്ന തരത്തിലിനുള്ള ഒരു അറിയിപ്പും വെബ്‌സൈറ്റിൽ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.

കീ വേർഡുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ, ഡിസംബർ 16 ,2022ൽ, ഇത്തരം പ്രചാരണങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്ക് (പിഐബി) ട്വീറ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.

Screen shot of the PIB tweet

2020 സെപ്റ്റംബർ 19 ന് ലോക്‌സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിൽ, ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ  പറഞ്ഞത് ഇങ്ങനെയാണ് : “2019-20, 2020-21 വർഷങ്ങളിൽ 2000 രൂപ കറൻസി നോട്ടുകൾ അച്ചടിക്കുന്നതിന് പ്രസ്സുകളിൽ ഇൻഡന്റ് നൽകിയിട്ടില്ല. എന്നിരുന്നാലും, 2000 രൂപ അച്ചടി നിർത്താൻ തീരുമാനച്ചിട്ടില്ല. “

“2019 മാർച്ച് 31 ലെ 32, 910 ലക്ഷം നോട്ടുകളെ അപേക്ഷിച്ച് 2020 മാർച്ച് 31 വരെ 27,398 ലക്ഷം 2000 രൂപ കറൻസി നോട്ടുകൾ പ്രചാരത്തിലുണ്ടെന്നും,” മന്ത്രി പറഞ്ഞു. “കൊവിഡ്-19 മഹാമാരിയെ തുടർന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നോട്ടുകളുടെ അച്ചടി താത്കാലികമായി നിർത്തിവച്ചു. എന്നിരുന്നാലും, കേന്ദ്ര/സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഘട്ടം ഘട്ടമായി അച്ചടി പുനരാരംഭിച്ചിട്ടുണ്ടെന്നും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Reply given by Minister Anurag Thakur in the Loksabha

അനുരാഗ് താക്കൂർ നൽകിയ മറുപടി വിവിധ മാധ്യമങ്ങൾ അന്ന്  പ്രസീദ്ധീകരിച്ചിരുന്നു.അത് ഇവിടെയും ഇവിടെയും ഇവിടെയും വായിക്കാം.

വായിക്കുക:ലോകകപ്പിൽ പുറത്തായപ്പോൾ  ബ്രസീൽ ഫുട്ബോൾ ടീമിന് നേരെ ആരാധകർ മുട്ടയും കല്ലും എറിയുന്നുവന്ന് പേരിൽ  പഴയ വീഡിയോ വൈറലാവുന്നു

Conclusion 

ജനുവരി ഒന്നാം തീയതി 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിക്കുമെന്നും, അന്നുതന്നെ 1000 രൂപ നോട്ടുകൾ പുറത്തിറക്കുകയും ചെയ്യുമെന്ന പ്രചരണത്തിനെ  പിന്തുണയ്ക്കുന്ന ഒരു  ഔദ്യോഗിക അറിയിപ്പും  ആർബിഐയിൽ നിന്നും പുറത്തിറക്കിയിട്ടില്ലെന്ന് ഞങ്ങളുടെ ഗവേഷണം വ്യക്തമാക്കുന്നു. ഈ  അവകാശവാദം വ്യാജമാണെന്നും പിഐബി ഫാക്ട് ചെക്ക് വ്യക്തമാക്കിയിട്ടുമുണ്ട്.

Result: False 

Sources

Press Information Bureau Fact Check on December 16,2022

Minister of State for Finance, Anurag Thakur’s written reply in Lok Sabha  on on September 19,2020

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular