Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
കെസി വേണുഗോപാൽ രാജി വെച്ചതിനെ തുടർന്ന് രാജസ്ഥാനിൽ ഒഴിവു വന്ന രാജ്യസഭ സീറ്റിൽ കെ സുരേന്ദ്രൻ.
Fact
ആ ഒഴിവിൽ തിരഞ്ഞെടുപ്പ് നടന്ന് കേന്ദ മന്ത്രി രവണീത് സിംഗ് ബിട്ടു ജയിച്ചു.
.”രാജസ്ഥാനിൽ നിന്നും കെ സുരേന്ദ്രൻ രാജ്യസഭയിലേക്ക്. രാജസ്ഥാനിൽ നിന്ന് രാജ്യസഭ എംപി യായ കെസി വേണുഗോപാൽ ആലപ്പുഴ എംപി ആയി വിജയിച്ചതിനെ തുടർന്ന് രാജിവെക്കുന്ന ഒഴിവിൽ കെ സുരേന്ദ്രൻ രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്ക്,” എന്ന വിവരണത്തോടെ ഒരു കാർഡ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കേരളത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയെ തുടർന്നാണിത്, എന്ന തരത്തിലുള്ള വിവരണങ്ങളോടെയാണ് കാർഡ് പ്രചരിക്കുന്നത്.

ഇവിടെ വായിക്കുക: Fact Check: തിരക്ക് കാരണം വേണാട് എക്‌സ്പ്രസിൽ യാത്രക്കാര്‍ ബോധരഹിതരായതിനെ കുറിച്ചുള്ള ഉമാ തോമസിന്റെ പ്രതികരണം ആണോ ഇത്?
ഞങ്ങൾ രാജസ്ഥാനിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഒരു കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ,ഓഗസ്റ്റ് 28,2024ലെ ഇക്കണോമിക് ടൈംസിന്റെ ഒരു വാർത്ത കിട്ടി.
“ഉപതെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്ന് കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടു രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു,” എന്നാണ് വാർത്തയുടെ തലക്കെട്ട്.
“ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ കെസി വേണുഗോപാൽ വിജയിച്ചതിന് ശേഷം രാജ്യസഭയിൽ നിന്നും സ്ഥാനം തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്,” വാർത്ത പറയുന്നു.
“രാജസ്ഥാനിൽ നിന്നുള്ള ഈ സീറ്റിലെ അംഗത്വ കാലാവധി 2026 ജൂൺ 21 വരെയാണ്. രാജസ്ഥാനിൽ ആകെ 10 രാജ്യസഭാ സീറ്റുകളുണ്ട്. ബിട്ടുവിൻ്റെ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്കും കോൺഗ്രസിനും അഞ്ച് സീറ്റുകൾ വീതമുണ്ട്,” വാർത്ത വ്യക്തമാക്കുന്നു.

ഓഗസ്റ്റ് 27,2024ന് എഐആറിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സമാനമായ വാർത്ത ഞങ്ങൾക്ക് കിട്ടി. “നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചതോടെ രാജസ്ഥാനിൽ നിന്ന് രാജ്യസഭാംഗമായി കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ രവ്‌നീത് സിംഗ് ബിട്ടു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു,” എന്നാണ് വാർത്ത.
“ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ കെസി വേണുഗോപാൽ വിജയിച്ചതിന് ശേഷം രാജ്യസഭയിൽ നിന്നും രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്,” എന്ന് ഈ വാർത്തയും പറയുന്നു.

വാർത്ത വ്യാജമാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡന്റ കെ സുരേന്ദ്രന്റെ മീഡിയ സെക്രട്ടറി സുവർണ്ണപ്രസാദും ഞങ്ങളോട് പറഞ്ഞു. “വേണുഗോപാൽ ആലപ്പുഴ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിഞ്ഞ സീറ്റിൽ രാജസ്ഥാനിൽ നിന്നും, കേന്ദ്ര റയിൽവെ സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു
ഇവിടെ വായിക്കുക: Fact Check: രണ്ട് ചിറകുകളുള്ള കുട്ടി സിനിമയിലേതാണ്
“രാജസ്ഥാനിൽ നിന്ന് രാജ്യസഭ എംപി യായ വേണുഗോപാൽ ആലപ്പുഴ എംപി ആയി വിജയിച്ചതിനെ തുടർന്ന് രാജിവെക്കുന്ന ഒഴിവിൽ കെ സുരേന്ദ്രൻ രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്ക്,” എന്ന പേരിൽ നടക്കുന്ന പ്രചരണം വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക:Fact Check: ടോയ്‌ലെറ്റിലെ സ്‌ഫോടനത്തിന്റെ ദൃശ്യം ലബനാനിലേതല്ല
Sources
News Report by Economic Times on August 28,2024
News Report by AIR Website on August 27,2024
Telephone Conversation with Suvarna Prasad, Media Secretary, K Surendran
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
April 23, 2025
Sabloo Thomas
April 19, 2025
Sabloo Thomas
April 17, 2025