Daily Reads
Weekly Wrap: ബംഗാളിലെ സംഭവ വികാസങ്ങളും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും
ബംഗാളിലെ സംഭവ വികാസങ്ങളും മറ്റും അവിടെ നിന്നും വരുന്ന വർഗീയ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ധാരാളം വ്യാജ വാർത്തകൾക്ക് ഈ ആഴ്ച കാരണമായി. ബിജെപി വിട്ട് കോൺഗ്രസ്സിൽ ചേർന്ന് സന്ദീപ് വാര്യരെ കുറിച്ച് കോൺഗ്രസ്സ് നേതാവ് കെ സി വേണുഗോപാൽ നടത്തിയ പ്രസ്താവന എന്ന പേരിൽ ഒരു ന്യൂസ്കാർഡും വൈറലാവുന്നുണ്ട്.

ബജ്രംഗ്ദൾ പ്രവർത്തകർ ബംഗാളിലേക്ക് എന്ന വീഡിയോയുടെ വാസ്തവം
സംഭവം മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നാണെന്ന് വ്യക്തമാക്കുന്ന 2025 ഫെബ്രുവരി 17 ലെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് കണ്ടെത്തി. കർണാടകയിലെ മായക്ക ചിഞ്ചാലിയിൽ നിന്ന് മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ സാംഗൽവാഡി വരെയാണ് ബൈക്ക് റാലി നടന്നതെന്ന് പോസ്റ്റിൽ പറയുന്നു.

കോൺഗ്രസ്സിലിരുന്ന് ബിജെപി സേവ വേണ്ടായെന്ന് കെസി വേണുഗോപാൽ സന്ദീപ് വാര്യരോട് പറഞ്ഞോ?
ഏപ്രിൽ 8,2025ൽ മനോരമ ന്യൂസിന്റെ ഇൻസ്റ്റാഗ്രാം പേജിൽ സമാനമായ ഒരു ന്യൂസ്കാർഡ് കണ്ടെത്തി.
ഇപ്പോൾ വൈറലായിരിക്കുന്ന പോസ്റ്റിലെ പോലെ കോൺഗ്രസിലിരുന്ന് ബിജെപി സേവ വേണ്ട, കെസി വേണുഗോപാൽ സംസാരിക്കുന്നു എന്ന ഭാഗം ന്യൂസ്കാർഡിലും കണ്ടു. വേണുഗോപാലിന്റെ വൈറൽ ന്യൂസ്കാർഡിലെ ഫോട്ടോയും ഒപ്പം കൊടുത്തിട്ടുണ്ട്.08.04.2025 എന്ന വൈറൽ ന്യൂസ്കാർഡിലെ എഴുത്തും ഇതിൽ കാണാം.
എന്നാൽ സന്ദീപ് വാര്യരുടെ പടവും അദ്ദേഹത്തെ കുറിച്ചുള്ള പ്രസ്താവനയും ആ ന്യൂസ്കാർഡിൽ ഇല്ല. ഇതിൽ നിന്നും ഇപ്പോഴത്തെ ന്യൂസ്കാർഡ് എഡിറ്റ് ചെയ്തു കൃത്രിമമായി നിർമ്മിച്ചതാണെന്ന് മനസ്സിലായി.

980 ഇലക്ട്രിക് ബസ്സുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷുക്കൈനീട്ടമായി നൽകിയോ?
2025ലെ വിഷുവിന് കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷുക്കൈനീട്ടമായി 980 ഇലക്ട്രിക് ബസ്സുകൾ എത്തുന്നു എന്ന പ്രചാരണം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയത്തിൽ മാറ്റം വരുത്തിയിട്ടില്ല
സമയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ സ്ഥിരീകരിച്ചിട്ടുണ്ട്.