(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിലെ വൈഭവ് ഭുജംഗ് ആണ്. അത് ഇവിടെ വായിക്കാം.)
ടീസ്റ്റ സെതൽവാദ് 2022 ജൂൺ 26ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുടെ (എടിഎസ്) രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു. വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, വ്യാജ തെളിവുകൾ കോടതിയിൽ ഹാജരാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. 2002ലെ ഗുജറാത്ത് കലാപക്കേസിൽ നിരപരാധികളെ കുടുക്കാനായിട്ടാണ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റായ ടീസ്റ്റ സെതൽവാദ് ഇത് ചെയ്തു എന്നാണ് എന്നാണ് ആരോപണം.
ഈ പശ്ചാത്തലത്തിൽ ടീസ്റ്റ സെതൽവാദ് പൊലീസുകാരെ തുപ്പുന്നുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ ഷെയർ ചെയ്യപ്പെടുന്നുണ്ട്. അവരുടെ ഭർത്താവിന്റെ പേര് കൂടി ഉൾപ്പെടുത്തി അവരെ ടിസ്റ്റാ ജാവേദ് എന്നാണ് പോസ്റ്റുകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
”ടിസ്റ്റാ ജാവേദ്,ഡ്യൂട്ടി ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥരോട് കാണിക്കുന്ന പരാക്രമം. മലായാളത്തിലെ ഒരു മാമാ ചാനലും പത്രമാധ്യമങ്ങളും റിപ്പോർട്ട് ചെയ്യില്ല. എല്ലാവനും ജിഹാദി പണവും പാരിതോഷികവും കൈ പറ്റിയവർ,”എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.
Suresh Kumar Cg എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണുമ്പോൾ 1.7 K ആളുകൾ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

ഞങ്ങൾ കാണുമ്പോൾ, Jiji Nixon എന്ന ഐഡിയിൽ നിന്നും 137 K ആളുകൾ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Santhan Valayamkunnil എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണുമ്പോൾ 42 ആളുകൾ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Fact Check /Verification
ഗൂഗിളിൽ വീഡിയോയുടെ കീ ഫ്രെയിമുകളിലൊന്ന് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ ഒരു YouTube ഉപയോക്താവ് 2022 ജൂൺ 22 ന് അപ്‌ലോഡ് ചെയ്ത വീഡിയോ കണ്ടു. ‘മഹിളാ കോൺഗ്രസ് ആക്ടിംഗ് പ്രസിഡന്റ് നെറ്റ’ എന്നാണ് വീഡിയോയുടെ തലക്കെട്ട്.
കോൺഗ്രസ്’, ‘നെറ്റ ഡിസൂസ’, ‘സ്‌പിറ്റിങ്ങ് ‘ തുടങ്ങിയചില കീവേഡുകളുടെ സഹായത്തോടെ സേർച്ച് ചെയ്തപ്പോൾ, വൈറലായ വീഡിയോ 2022 ജൂൺ 21-ന് വാർത്താ ഏജൻസിയായ ANI ട്വീറ്റ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി. ANI-യുടെ ട്വീറ്റ് പ്രകാരം, നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തതിന് ഇഡിക്കെതിരെ പാർട്ടി പ്രവർത്തകർക്കൊപ്പം പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് അധ്യക്ഷ നെറ്റ ഡിസൂസയാണ് വീഡിയോയിലുള്ളത്.
രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യലിനെതിരായ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാവ് നെറ്റ ഡിസൂസ പോലീസിനെ തുപ്പുന്നു എന്ന തലക്കെട്ടോടെ എൻഡിടിവിയുടെ 2022 ജൂൺ 21-നുള്ള ഒരു റിപ്പോർട്ടും ഞങ്ങൾക്ക് കിട്ടി.
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിനെതിരെ ഡൽഹിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ നെറ്റ ഡിസൂസ ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥരെ തുപ്പുന്നത് കണ്ടതായിറിപ്പോർട്ടിൽ പറയുന്നു. ഡൽഹി പോലീസ് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തപ്പോൾ നെറ്റ ഡിസൂസ ബസിനുള്ളിൽ നിന്ന് തുപ്പി.
പിന്നീട് സംഭവത്തെ ന്യായീകരിച്ച് നെറ്റ ഡിസൂസ തന്റെ വായിൽ ചെളി ഉണ്ടായിരുന്നതായും അത് തുപ്പി കളയുകയാണ് താൻ ചെയ്തത് എന്നും പറഞ്ഞു. “ഞാൻ ആകെ വേദനയിലാണ്. എന്നെ ക്രൂരമായി അടിച്ചു. എന്റെ തലമുടി വലിച്ചു. എന്റെ വായിൽ ചെളി ഉണ്ടായിരുന്നു. എന്റെ വായിൽ മുടിയുണ്ടായിരുന്നു. എനിക്ക് ബസിൽ കയറാൻ കഴിഞ്ഞില്ല. ഞാൻ എന്റെ വായിലെ ചെളി തുപ്പി കളഞ്ഞു. എനിക്ക് ചെളി വിഴുങ്ങാൻ കഴിയില്ല,” ഡിസൂസ പറഞ്ഞു. സംഭവത്തിൽ അവർ ക്ഷമാപണം നടത്തുകയും ചെയ്തു.
Conclusion
കോൺഗ്രസ് നേതാവ് നെറ്റ ഡിസൂസ സുരക്ഷാ ഉദ്യോഗസ്ഥരെ തുപ്പുന്നതാണ് വീഡിയോയിൽ ഉള്ളത് എന്ന് ന്യൂസ്‌ചെക്കറിന്റെ അന്വേഷണതിൽ തെളിഞ്ഞു. ടീസ്റ്റ സെതൽവാദ് അറസ്റ്റിലാകുമ്പോൾ പോലീസിന് നേരെ തുപ്പുന്നത്ന്ന് എന്ന തെറ്റായ അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.
Result: False
Our Sources
Tweet by ANI on 21st June, 2022
NDTV report, Congress Leader Netta D’Souza Spits On Cops During Protest Against Rahul Gandhi’s Questioning, (21st June, 2022)
Youtube video by Economic Times on 21st June, 2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.