Saturday, March 15, 2025

Fact Check

Fact Check: നടന്‍ സിദ്ദിഖിന്റെ രേഖ ചിത്രം കേരള പൊലീസ് പുറത്തുവിട്ടതല്ല

banner_image

Claim
നടന്‍ സിദ്ദിഖിന്റെ കേരള പോലീസ് പുറത്തുവിട്ട രേഖ ചിത്രം. ബലാത്സംഗ കേസിൽ ഒളിവിൽ പോയ സാഹചര്യത്തിൽ പുറത്തുവിട്ടതാണ് ഈ രേഖ ചിത്രം.
Fact
ഈ പോസ്റ്റ് ഒരു ആക്ഷേപ ഹാസ്യമാണ്.

നടന്‍ സിദ്ദിഖിന്റെ കേരള പോലീസ് പുറത്തുവിട്ട രേഖ ചിത്രം എന്ന പേരിൽ ഒരു പടം വൈറലാവുന്നുണ്ട്. കാണ്മാതായ നടന്‍ സിദ്ദിഖിന്റെ രേഖചിത്രം കേരള പൗലോസ് പുറത്തുവിട്ടു എന്നാണ് പടത്തിന്റെ അടികുറിപ്പ്. നടന്‍ സിദ്ദിഖുമായി സാമ്യമില്ലാത്ത ചിത്രമാണ് പ്രചരിക്കുന്നത്. സിദ്ദിഖിനെ രക്ഷിക്കാൻ പൊലീസ് മനപൂര്‍വം വരച്ചതാണെന്ന രീതിയിലാണ് പ്രചാരണം.

Ramesh Payyanur's Post
Ramesh Payyanur’s Post

ചിത്രത്തിന്റെ അടികുറിപ്പിൽ പോലീസ് എന്നതിന് പകരം പൗലോസ് എന്ന് കൊടുത്തിരിക്കുന്നത് കൊണ്ട് ഈ ചിത്രം ഒരു ആക്ഷേപ ഹാസ്യമാണ് എന്ന് കരുതാം. എന്നാൽ പലർക്കും പടം ഒറിജിനലാണ് എന്ന ധാരണയുണ്ടെന്ന് പടത്തിന്റെ കമൻറ് സെഷനിൽ നിന്നും വ്യക്തമാണ്.

  നടന്‍ സിദ്ദിഖിന്റെ  പേരിലുള്ള ആരോപണം 

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം പല നടന്മാർക്കും എതിരെ വെളിപ്പെടുത്തലുകൾ വന്നിരുന്നു. അതിൽ  സിദ്ദിഖും ഉൾപ്പെടുന്നു. അതിനെ തുടർന്ന് നടനെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് സിദ്ധിഖ് മുൻ‌കൂർ ജാമ്യാപേക്ഷ നൽകി.

ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ നടൻ സിദ്ദിഖിനായുള്ള അന്വേഷണം ആറാം ദിവസവും എവിടെയുമെത്തിയില്ല. സിദ്ദിഖ് ഒളിവിൽ കഴിയുന്നതിൽ ഉന്നതരുടെ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. അതേസമയം സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണനയിലാണ്. സിദ്ദിഖിന് ഒളിവിൽ കഴിയാൻ കൊച്ചിയിലെ പല ഉന്നതരും തണലൊരുക്കിയെന്ന് കാര്യം പ്രത്യേക അന്വേഷണ സംഘം സുപ്രീം കോടതിയിൽ വാദമായി ഉന്നയിക്കും.

മേൽക്കോടതിയിലെ കേസ് നടത്തിപ്പിൽ സുപ്രീം കോടതിയിൽ നിന്നും നേരിട്ടേക്കാവുന്ന വിമർശനങ്ങൾ ഒഴിവാക്കാനാണ് തിരക്കിട്ട നടപടി. നിയമം അനുസരിക്കുന്ന വ്യക്തിയെന്ന് സിദ്ദിഖ് സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. എന്നാൽ ഇക്കാര്യം ലംഘിച്ച് എന്ത് കൊണ്ട് സിദ്ദിഖ് ഒളിവിൽ പോയെന്നത് അന്വേഷണസംഘം കോടതിയിൽ ഉന്നയിക്കും. സിദ്ദിഖിനെതിരെ സുപ്രീംകോടതിയിൽ ശക്തമായ വാദത്തിന് തയ്യാറെടുക്കുകയാണ് സർക്കാർ. ഈ സാഹചര്യത്തിലാണ് പോലീസ് പുറത്ത് വിട്ട രേഖ ചിത്രം എന്ന പേരിൽ പോസ്റ്റ് പ്രചരിക്കുന്നത്.

ഇവിടെ വായിക്കുക: Fact Check: കെസി വേണുഗോപാൽ രാജി വെച്ചതിനെ തുടർന്ന് രാജസ്ഥാനിൽ ഒഴിവു വന്ന രാജ്യസഭ സീറ്റിൽ കെ സുരേന്ദ്രൻ മത്സരിക്കുന്നുണ്ടോ?

Fact Check/Verification

ഞങ്ങൾ ആദ്യം നടനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചു. അപ്പോൾ, അത്തരം നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട് എന്ന് മനസ്സിലായി. ഇതില്‍ നല്‍കിയിട്ടുള്ള ചിത്രമാണ് ഞങ്ങള്‍ തുടർന്ന് പരിശോധിച്ചത്. 

സെപ്റ്റംബര്‍ 27,2024ന് ഇംഗ്ലീഷ്, മലയാളം  മാധ്യമങ്ങളിൽ പോലീസ് നൽകിയ ലൂക്ക് ഔട്ട് നോട്ടീസിൽ സിദ്ദിഖിന്റെ ഫോട്ടോയാണ് പൊലീസ് ഉപയോഗിച്ചിട്ടുള്ളതെന്ന് വ്യക്തമായി. നടനെ കണ്ടെത്തുന്നവര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷ്ണര്‍, ഡിസിപി, എസിപി, മ്യൂസിയം പൊലീസ് എന്നിവടങ്ങളില്‍ അറിയിക്കണമെന്നുള്ള സന്ദേശവും ലൂക്ക് ഔട്ട് നോട്ടീസിൽ ഉണ്ട്.

പ്രചരിക്കുന്ന രേഖ ചിത്രത്തെ കുറിച്ചുള്ള സത്യാവസ്ഥ അറിയാൻ ഞങ്ങള്‍ പോലീസ് മീഡിയ സെന്‍റര്‍ ഡപ്യൂട്ടി ഡയറക്ടര്‍ വിപി പ്രമോദ് കുമാറുമായി ബന്ധപ്പെട്ടു. 

“പൊലീസ്  മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ലുക്ക് ഔട്ട് നോട്ടീസുകൾ പുറത്തു വിട്ടിട്ടുണ്ട്. സിദ്ദിഖിന്റെ ഫോട്ടോയാണ് അതിൽ ഉപയോഗിച്ചിട്ടുള്ളത്.  അതല്ലാതെ വേറെ ചിത്രം പുറത്ത് വിട്ടിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന രേഖ ചിത്രം പോലീസ് പുറത്തുവിട്ടതല്ല, ” അദ്ദേഹം  പറഞ്ഞു.

ഇവിടെ വായിക്കുക: Fact Check: രണ്ട് ചിറകുകളുള്ള കുട്ടി സിനിമയിലേതാണ്

Conclusion

നടന്‍ സിദ്ദിഖിന്റെ  വൈറല്‍ ചിത്രം കേരള പൊലീസ് പുറത്തുവിട്ടതല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: Satire

Sources
News Report by Newsone on September 27, 2024

News Report by Janmabhumi on September 27, 2024
Telephone conversation with Kerala State Police Information Centre Deputy Director V P Pramod Kumar


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.




image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,450

Fact checks done

FOLLOW US
imageimageimageimageimageimageimage