Claim
കുട്ടികളുടെ എണ്ണം പറയാൻ ബുദ്ധിമുട്ടുന്ന വിദ്യാഭ്യാസ മന്ത്രി എന്ന വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
” എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം നാല് രണ്ട് ഏഴ് ഒന്ന് പൂജ്യം അഞ്ച്. നാല് ലക്ഷത്തി ഇരുപത്തേഴായിരത്തി ഒരുന്നൂറ്റി അഞ്ച് എന്ന് പോലും നേരെ പറയാനറിയാത്ത വിദ്യാഭ്യാസ മന്ത്രി പ്രബുദ്ധ കേരളത്തിന് അപമാനമാണ്” എന്ന തലകെട്ടോടെയാണ് വീഡിയോ. വിഡിയോയിൽ മനോരമ ന്യൂസിന്റെ ലോഗോ കാണാം.

ഇവിടെ വായിക്കുക: Fact Check: വിഘ്നേഷ് എന്ന യുവാവ് പറന്നത് യോഗാഭ്യാസം കൊണ്ടല്ല
Fact
ഞങ്ങൾ പോസ്റ്റിലെ സൂചനകൾ വെച്ച് മനോരമ ന്യൂസിന്റെ യൂട്യൂബ് ചാനലിൽ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ എസ്എസ്എൽസി പരീക്ഷ ആരംഭിക്കുന്നതിന് കുറിച്ചുള്ള വിദ്യാഭ്യാസ മന്ത്രിയുടെ ഫെബ്രുവരി 28,2024ലെ വാർത്ത സമ്മേളനത്തിന്റെ വീഡിയോ കിട്ടി. 3 മിനുറ്റും 55 സെക്കന്റും ദൈർഘ്യമുണ്ട് വീഡിയോയ്ക്ക്. വീഡിയോയുടെ നാലാമത്തെ സെക്കന്റ് മുതലാണ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണത്തെ കുറിച്ചുള്ള പരാമർശം. നാല് ലക്ഷത്തി ഇരുപത്തേഴായിരത്തി ഒരുന്നൂറ്റി അഞ്ച്’ എന്ന് വ്യക്തമായി ആദ്യം മന്ത്രി പറയുന്നത് കേൾക്കാം. അതിന് ശേഷം ‘നാല് രണ്ട് ഏഴ് ഒന്ന് പൂജ്യം അഞ്ച്’ എന്നിങ്ങനെ ഓരോ നമ്പരുകളായി മന്ത്രി എടുത്ത് പറയുന്നുണ്ട്. മാധ്യമപ്രവർത്തകർക്ക് കുറിച്ചെടുക്കാനുള്ള സൗകര്യത്തിനാണ് ഇങ്ങനെ എടുത്ത് പറയുന്നത്.
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, കൈരളി ന്യൂസിന്റെ ഫേസ്ബുക്ക് പേജിൽ നൽകിയിരിക്കുന്ന ഫെബ്രുവരി 28,2024ലെ വാർത്തയിലും വിദ്യാഭ്യാസ മന്ത്രിയുടെ വാർത്ത സമ്മേളനത്തിന്റെ ഈ ഭാഗം കണ്ടെത്തി. ഇതിൽ നിന്നെല്ലാം, ആദ്യം നാലു ലക്ഷത്തി ഇരുപത്തേഴായിരത്തി ഒരുന്നൂറ്റി അഞ്ച് എന്ന് വ്യക്തമായി പറഞ്ഞതിന് ശേഷം,മാധ്യമപ്രവർത്തകർക്ക് കുറിച്ചെടുക്കാനുള്ള സൗകര്യത്തിനു നാല്, രണ്ട്, ഏഴ്, ഒന്ന്, പൂജ്യം, അഞ്ച് എന്ന നമ്പറുകൾ മാത്രം മന്ത്രി ആവർത്തിക്കുകയായിരുന്നുവെന്ന് വ്യക്തമാണ്.
Result: False
ഇവിടെ വായിക്കുക: Fact Check: അമേരിക്കയുടെ ഒരു മന്ത്രിയെ ആക്രമിക്കുന്ന പാലസ്തീൻകാരനല്ല വീഡിയോയിൽ
Sources
YouTube Video by Manorama News on February 28, 2024
Facebook Video by Kairali News on February 28, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.