Sunday, April 28, 2024
Sunday, April 28, 2024

HomeFact CheckFact Check: തന്നെ ജയിപ്പിച്ചത് ആര്‍എസ്എസുകാരാണെന്ന് കെ സുധാകരന്‍ പറഞ്ഞോ?

Fact Check: തന്നെ ജയിപ്പിച്ചത് ആര്‍എസ്എസുകാരാണെന്ന് കെ സുധാകരന്‍ പറഞ്ഞോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: തന്നെ ജയിപ്പിച്ചത് ആര്‍എസ്എസുകാരാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞു എന്ന് മലയാള മനോരമ പത്രത്തില്‍ വന്ന വാര്‍ത്ത.
Fact: മലയാള മനോരമ പത്രത്തിന്‍റെ ചിത്രം എഡിറ്റ് ചെയ്താണ്.

തന്നെ ജയിപ്പിച്ചത് ആര്‍എസ്എസുകാരാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞു എന്ന് മലയാള മനോരമ പത്രത്തില്‍ വന്ന വാര്‍ത്തയുടേത് എന്ന പേരിൽ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.

“യോഗ്യതയുള്ള സംഘ പരിവാര്‍ അനുകൂലികളെ സെനറ്റിൽ നിർദേശിക്കുന്നതിനെ എതിർക്കുന്നില്ല,” എന്ന് സെനറ്റ് നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ.

“സുധാകരൻ അന്നും ഇന്നും എന്നും എല്ലാം തികഞ്ഞ ഒരു Rssകാരനായിരുന്നു,” എന്ന വിവരണത്തോടൊപ്പമാണ് പോസ്റ്റുകൾ.

Shabeer Mk എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 119 ഷെയറുകൾ ഉണ്ടായിരുന്നു.

Shabeer Mk's Post
Shabeer Mk’s Post

Pushpavally Haridas എന്ന ഐഡിയിലെ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 54 ഷെയറുകൾ ഉണ്ടായിരുന്നു.

Pushpavally Haridas's Post
Pushpavally Haridas’s Post

അമ്പാടിമുക്ക് സഖാക്കൾ,കണ്ണൂര് എന്ന ഐഡിയിലെ പോസ്റ്റിന് 52 ഷെയറുകൾ ഉണ്ടായിരുന്നു.

അമ്പാടിമുക്ക് സഖാക്കൾ,കണ്ണൂര്'s Post
അമ്പാടിമുക്ക് സഖാക്കൾ,കണ്ണൂര്’s Post

 ഇവിടെ വായിക്കുക:Fact Check: കരിങ്കൊടി വീശാൻ വന്ന ആൾ ആണെന്ന് കരുതി അയ്യപ്പ ഭക്തനെ അറസ്റ്റ് ചെയ്തോ?

Fact Check/Verification

പത്ര കട്ടിങ്ങിന്റ സൂക്ഷ പരിശോധനയിൽ ഞങ്ങൾ ചില കാര്യങ്ങൾ കണ്ടെത്തി. സാധാരണ മലയാള മനോരമ ദിനപത്രം തലക്കെട്ടുകളില്‍ ഇംഗ്ലീഷ് ഉപയോഗിക്കാറില്ല. പ്രചരിക്കുന്ന പേജിൽ  തലക്കെട്ടില്‍ RSS എന്നാണ് എഴുതിയിരിക്കുന്നത്. 
 ജയിപ്പിച്ചത്  എന്നതിന് പകരം ജയ്യിപ്പിച്ചത് എന്നാണ് എഴുതിയിരിക്കുന്നത്. ഇത്തരം അക്ഷരതെറ്റുകൾ പത്രത്തിന്റെ ഫ്രണ്ട് പേജിൽ വളരെ കുറവേ വരാൻ സാധ്യത ഉള്ളൂ. അനാവശ്യ വൈറ്റ്‌സ്പേസും പത്ര കട്ടിങ്ങിൽ കാണാം.  ഇതൊക്കെ വ്യക്തമാക്കുന്ന ഫോട്ടോ താഴെ കൊടുത്തിട്ടുണ്ട്.

RSS

1977 ഏപ്രില്‍ 26ന് മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ചതാണ് ഈ പേജ് എന്ന് ഞങ്ങൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ  മലയാള മനോരമ പത്രത്തിൽ നിന്നും അറിയിച്ചു

” എകെ ആന്റണി പുതിയ മുഖ്യമന്ത്രി” എന്ന പ്രധാനവാര്‍ത്തയും അദ്ദേഹത്തിന്റെ ചിത്രവുമാണ് മനോരമയുടെ യഥാർത്ഥ പേജിൽ ഉള്ളത്. അത് മാറ്റിയാണ് ഈ വാർത്തയും കെ.സുധാകരന്റെ ചിത്രവും ഉൾപ്പെടുത്തിയത്
മനോരമ പത്രത്തിൽ നിന്നും അറിയിച്ചു.

മലയാള മനോരമയിൽ വന്ന യഥാർത്ഥ ചിത്രവും മനോരമ ഓഫീസിൽ നിന്നും  അയച്ച് തന്നു.

Original copy of Malayala Manorama
Original copy of Malayala Manorama

1977ലേതാണ് വർത്തയെങ്കിൽ മറ്റ് ചില കാര്യങ്ങൾ കൂടി പ്രസക്തമാണ് എന്ന് ഞങ്ങളുടെ അന്വേഷണം വ്യക്തമാക്കി. നിയമസഭ  വെബ്‌സൈറ്റ് പ്രകാരം, സുധാകരൻ ജനിച്ചത് 1948ലാണ്.  മനോരമയുടെ ഈ പേജ് പ്രസിദ്ധീകരിക്കുന്ന സമയത്ത് അദ്ദേഹത്തിന് പ്രായം 29 വയസ്സാണ്. ഒരു പത്രത്തിന്റെ മുൻ പേജിൽ വരാൻ മാത്രം രാഷ്ട്രീയത്തിലെ വലിയ നേതാവൊന്നുമായിരുന്നില്ല അന്ന് കെ സുധാകരൻ. പോരെങ്കിൽ 1996 ൽ ആണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നതെന്ന് നിയമസഭ വെബ്‌സൈറ്റ്  പറയുന്നു.


അതിന് മുൻപ്,1991-ൽ നിയമസഭയിലേയ്ക്കുള്ള എടക്കാട് മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ഒ.ഭരതനോട് തോറ്റു. 1991-ൽ ഭരതൻ്റെ നിയമസഭാംഗത്വം കോടതി റദ്ദാക്കി എങ്കിലും തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോയ സുധാകരനെ 1992-ൽ കേരള ഹൈക്കോടതി വിജയിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് സുപ്രീം കോടതിയിൽ അപ്പീൽ പോയ സിപിഎമ്മിലെ ഒ.ഭരതനെ തന്നെ ഒടുവിൽ 1996-ൽ വിജയിയായി പ്രഖ്യാപിച്ച് സുപ്രീം കോടതി ഉത്തരവിറങ്ങി.

ആസാഹചര്യത്തിൽ 1977ൽ തന്നെ ജയിപ്പിച്ചത് ആര്‍എസ്എസുകാരാണെന്ന്  കെ.സുധാകരന്‍ പറഞ്ഞിരിക്കാൻ ഒരു സാധ്യതയുമില്ല. കാരണം ആ കാലത്ത് അദേഹം ഒരു തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല.

തുടർന്ന് ഞങ്ങൾ സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറി ഷിബു മൂലക്കണ്ടിയെ വിളിച്ചു. “സുധാകരന് ആർ എസ് എസ് ബന്ധമെന്ന് പേരിൽ സിപി എം കേന്ദ്രങ്ങൾ തുടർച്ചയായി അപവാദം പരത്തുന്നുണ്ട്,” അദ്ദേഹം പറഞ്ഞു. 

“ഈ പ്രചരണവും ശ്രദ്ധയിൽ വന്നിരുന്നു. ഞങ്ങൾ അന്വേഷിച്ചപ്പോൾ, വാർത്ത വ്യാജമാണ് എന്ന് മനോരമ തന്നെ വ്യക്തമാക്കി,” അദ്ദേഹം പറഞ്ഞു.

ഇവിടെ വായിക്കുക:Fact Check: മുകേഷും ചിന്ത ജെറോമും തമ്മിൽ വിവാഹിതരാകുന്നുവെന്ന ന്യൂസ്‌കാർഡ് വ്യാജം

Conclusion 

മലയാള മനോരമ പത്രത്തിന്റെ 1977 ഏപ്രില്‍ 28ലെ പേജ് എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ് വൈറല്‍ ചിത്രം എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

Result:  Altered Photo

ഇവിടെ വായിക്കുക: Fact Check: ആളൊഴിഞ്ഞ കസേരകള്‍ നോക്കി നവ കേരള സദസിലെ തിരക്കിനെ പറ്റി മുഖ്യമന്ത്രി പ്രസംഗിച്ചോ?

Sources
Telephone Conversation with K Sudhakaran’s PA Shibu Moolakandi
Telephone Conversation with Malayala Manorama Office
K Sudhakaran’s bio data on the Kerala Assembly website
Manorama Newspaper dated April 26, 1977


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular