Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിലെ ക്രമക്കേട് സുരേഷ് ഗോപി സമ്മതിച്ചു.
വീഡിയോ ക്ലിപ്ഡാണ്. അദ്ദേഹം പൂരം കലക്കി എന്ന ആരോപണം നിഷേധിക്കുകയാണ് വീഡിയോയിൽ.
തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിലെ ക്രമക്കേട് കേന്ദ്രമന്ത്രിയും ബിജെപി നേതാവും സിനിമാനടനുമായ സുരേഷ് ഗോപി സമ്മതിച്ചു എന്ന പേരിൽ ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “ഒരു ഇലക്ഷൻ അങ്ങ് ജയിക്കാൻ വേണ്ടി വക്രതന്ത്രങ്ങൾ. അതൊക്കെ മഹാ പാപം തന്നെയാണ്. എന്റെ കാര്യത്തിൽ ഇതൊക്കെ തുടരുന്നുണ്ട് കേട്ടോ,” എന്ന് സുരേഷ് ഗോപി പ്രസംഗിക്കുന്ന ഒരു വിഡിയോയാണ് പോസ്റ്റിൽ. #VoteChori എന്ന ഹാഷ്ടാഗോട് കൂടിയാണ് പ്രചരണം. “ഒടുവിൽ കോവി തന്നെ സത്യം പറഞ്ഞു,” എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ.

തിരഞ്ഞെടുപ്പുകൾ ജയിക്കാൻ ബിജെപി ഇലക്ഷൻ കമ്മീഷനെ സ്വാധീനിച്ചുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ അതേ ക്രമക്കേട് തൃശൂരിലും നടത്തിയെന്ന ആക്ഷേപവുമായി കോൺഗ്രസ്സ് നേതാക്കൾ രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തത്തിലാണ് പോസ്റ്റുകൾ.
ഇവിടെ വായിക്കുക:വനിത അംഗം പ്രധാനമന്ത്രി മോദിയെ ചായക്കടക്കാരൻ എന്ന വാക്ക് ഉപയോഗിച്ച് വിമർശിച്ചത് പാർലമെൻറിൽ അല്ല
ഞങ്ങൾ ഈ വീഡിയോയുടെ ഒരു കീ ഫ്രെയിം റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ, ഞങ്ങൾക്ക് ഏഷ്യാനെറ്റ് ന്യൂസിന്റെ 2025 ജൂൺ 5ന് ഉള്ള ഒരു വീഡിയോ ലഭിച്ചു.
“‘പൂരം കലക്കലിൽ സിബിഐ വന്നാൽ എല്ലാവരും പൂട്ടിലാകും’; സുരേഷ് ഗോപി,” എന്നാണ് വാർത്തയുടെ തലക്കെട്ട്. ഈ വീഡിയോയിലും വൈറൽ വീഡിയോയിലും സുരേഷ് ഗോപി ഒരേ ഷർട്ടാണ് ഇട്ടിരിക്കുന്നത് എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാവും.
ഏഷ്യാനെറ്റിന്റെ വീഡിയോയിലും, “ഒരു ഇലക്ഷൻ അങ്ങ് ജയിക്കാൻ വേണ്ടി വക്രതന്ത്രങ്ങൾ. അതൊക്കെ മഹാ പാപം തന്നെയാണ്. എന്റെ കാര്യത്തിൽ ഇതൊക്കെ തുടരുന്നുണ്ട് കേട്ടോ,” എന്ന് സുരേഷ് ഗോപി പറയുന്നത് കേൾക്കാം.
ഈ വാക്കുകൾക്ക് ശേഷം,”അപ്പൊ ഞാൻ മൂന്നക്ഷരം പറഞ്ഞാൽ മതി സിബിഐ. ഈസ് ദി ആൻസർ. കാൾ ദി സിബിഐ എന്ന് പറയുമ്പോൾ അത് അങ്ങ് അടങ്ങും. കാരണം സിബിഐ വന്നാൽ ഇവരെല്ലാം പൂട്ടിലാവും പൂരത്തിന്റെ കാര്യത്തിൽ,” എന്ന് സുരേഷ് ഗോപി തുടർന്ന് പറയുന്നത് കേൾക്കാം.

അതിന് ശേഷം ഈ പ്രാവശ്യം പൂരം വളരെ മനോഹരമായി നടന്നു. ബഹുമാന്യനായ മുഖ്യമന്ത്രിയാണ് അതിന് നേതൃത്വം നൽകിയത്. ശ്രീ രാജൻ അഹോരാത്രം പണിയെടുത്ത ആളാണ്. സിപിഎ ആയത് കൊണ്ട് എനിക്ക് അദ്ദേഹത്തെ തള്ളിപ്പറയാൻ ഒക്കത്തില്ല,” എന്നും സുരേഷ് ഗോപി പറയുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും റവന്യൂ മന്ത്രി കെ രാജനെയും അദ്ദേഹം പുകഴ്ത്തി പറഞ്ഞതും ഈ പ്രസംഗത്തിൽ ഒരു കൗതുകമാണ്.
നിലമ്പുർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന, നിലമ്പുരിൽ ബിജെപിയുടെ ഇലക്ഷൻ കൺവെൻഷനിൽ ജൂൺ 5, 2025ന് നടത്തിയ പ്രസംഗമാണ് വാർത്തയിൽ പരാമർശിക്കുന്നത്.
“‘പൂരത്തിന്റെ കാര്യത്തില്‍ സിബിഐ വന്നാല്‍ ഇവന്മാരെല്ലാം പൂട്ടിലാകും’; സുരേഷ് ഗോപി,” എന്ന തലക്കെട്ടിൽ ഇതേ പ്രസംഗത്തിൻെറ മറ്റൊരു ആംഗിളിൽ ഉള്ള വീഡിയോ 2025 ജൂൺ 6ന് റിപ്പോർട്ടർ ടിവിയും കൊടുത്തിട്ടുണ്ട്. അതിൽ ഏഷ്യാനെറ്റ് ന്യൂസിലെ അതെ വാചകങ്ങൾ കാണാം. അതിൽ നിന്നും സുരേഷ് ഗോപി രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മുൻപ് നടത്തിയ പ്രസ്താവനയാണ് ഇത് എന്ന് മനസ്സിലാവും. ലോക്സഭാ തിരഞ്ഞെടുപ്പ് ജയിക്കാൻ സുരേഷ് ഗോപി തൃശൂർ പൂരം കലക്കി എന്ന പേരിൽ തനിക്ക് എതിരെ നടക്കുന്ന പ്രചരണം നിഷേധിച്ചു കൊണ്ട് സുരേഷ് ഗോപി സംസാരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

സുരേഷ് ഗോപിയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്ന് വിജയിപ്പിപ്പിക്കുവാൻ പൂരം കലക്കി എന്ന് എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഇടതുമുന്നണിയുമായി തെറ്റി എംഎൽഎ സ്ഥാനം രാജിവെച്ച പിവി അൻവർ ആരോപിച്ചിരുന്നു. സുരേഷ് ഗോപിയും അജിത്കുമാറും തമ്മിൽ അടുത്ത ബന്ധം ഉള്ളവരാണെന്നും തൃശൂരില്‍ ഒരു കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി അജിത്കുമാറിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത്തരം ആരോപണങ്ങളെയാണ് ‘ഇലക്ഷൻ ജയിക്കാൻ വേണ്ടി വക്രതന്ത്രങ്ങൾ’ എന്ന് സുരേഷ് ഗോപി വിശേഷിപ്പിച്ചത്.
ഇവിടെ വായിക്കുക:കേരളത്തിൽ 2 വർഷത്തിനുള്ളിൽ 300 ബാറുകൾ വർദ്ധിച്ചു എന്ന് മനോരമ ഓൺലൈനിന്റെ ന്യൂസ്കാർഡിന്റെ സത്യമെന്താണ്?
തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിലെ ക്രമക്കേട് സുരേഷ് ഗോപി സമ്മതിച്ചു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ ക്ലിപ്ഡ് ആണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. സുരേഷ് ഗോപി ശരിക്കും തൃശൂർ പൂരം കലക്കി എന്ന പേരിൽ തനിക്ക് നേരെ നടന്ന ആരോപണം നിഷേധിക്കുകയാണ്.
Sources
YouTube video by Asianet News on June 5,2025
Youtube video by Reporter TV on June 6,2025