Tech Travel Vlogger സുജിത് ഭക്തൻ ഇടുക്കി എം പി ഡീൻ കുര്യാക്കോസിനൊപ്പം ഇടമലകുടിയിൽ പോയതിനെ കുറിച്ച് ഒരു വിവാദം ഫേസ്‌ബുക്കിൽ സജീവമായിട്ടുണ്ട്. വനം വകുപ്പറിയാതെയാണ് യാത്ര എന്നാണ് ചിലർ വാദിക്കുന്നത്.
വാദങ്ങൾ ഇങ്ങനെയൊക്കെയാണ്:
എന്തൊരു പ്രഹസനമാണ് ഡീനേ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൌൺ നിലനിൽക്കുന്ന ഞായറാഴ്ച ദിവസം യൂട്യൂബർ ആയ സുജിത് ഭക്തനെയും കൂട്ടി ഇതുവരെ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത ഇടമലക്കുടിയിലേക്ക് താങ്കൾ നടത്തിയ യാത്രയുടെ ഉദ്ധേശമെന്തായിരുന്നു.?
ഇടമലക്കുടിയിൽ ഇത്തരം ചിത്രീകരണം നടത്താൻ നിങ്ങൾ ആരുടെ അനുമതിയാണ് വാങ്ങിയത്..??കോവിഡ് ഇതുവരെ കടന്നുചെല്ലാത്ത ഒരു പഞ്ചായത്തിലേക്ക് പോവുമ്പോൾ മുഖത്തൊരു മാസ്ക് എങ്കിലും ഉണ്ടാവണം എന്ന ധാരണ പാർലമെന്റ് അംഗമായ താങ്കൾക്ക് ഉണ്ടായിരുന്നില്ലേ.?
ഒപ്പം മറ്റാരുമില്ലെന്ന് വനം വകുപ്പിനെ പോലും തെറ്റിദ്ധരിപ്പിച്ച് വനം വകുപ്പിന്റെ വാഹനം അടക്കം ദുരുപയോഗം ചെയ്ത് ഒരു ബ്ലോഗറെ അനുമതിയില്ലാതെ ഒപ്പം ചേർക്കാനുണ്ടായ ചേതോവികാരം എന്തായിരുന്നു.?
നിങ്ങളുടെ അനുചര വൃന്ദവും സുജിത് ഭക്തനും പറയുന്നതുപോലെ പഠനോപകരണങ്ങൾ നൽകാനോ, ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനം ചെയ്യാനോ ആണോ നിങ്ങൾ അവിടെ പോയത്.? ആണെങ്കിൽ എന്ത് പഠനോപകരണമാണ് നിങ്ങൾ അവിടെ വിതരണം ചെയ്തത്.?
നിങ്ങളുടെ ഇടപെടലിൽ സുജിത് ഭക്തൻ നൽകിയത് എന്നവകാശപെട്ട് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ക്ലാസ് റൂം LCD ടി വി, ഡിജിറ്റൽ ബോർഡ് എന്നിവ 2020-21വർഷത്തെ പ്ലാൻ ഫണ്ട് 150000 രൂപ ഉപയോഗിച്ച് ഇടമലക്കുടി പഞ്ചായത്ത് ഒരുക്കിയിരിക്കുന്നതല്ലേ.?
ഒരു തവണ ഉദ്ഘാടനം ചെയ്യപ്പെട്ട ഡിജിറ്റൽ ക്ലാസ് റൂം വീണ്ടും ഉദ്ഘാടനം ചെയ്തു എന്ന നാടകം ആരെ പറ്റിക്കാനാണ്.? എം പി സ്കൂൾ സന്ദർശിക്കുന്നത് എന്തുകൊണ്ട് കോൺഗ്രസ് അനുകൂല സംഘടനയിലെ അംഗമായ ആ സ്കൂളിലെ പ്രധാന അധ്യാപകൻ അറിഞ്ഞില്ല.?
പാർലമെന്റ് അംഗം എന്നനിലയിൽ കഴിഞ്ഞ കാലയളവിൽ ഇടമലക്കുടിയുടെ വികസനത്തിന് താങ്കൾ ഒരു ചെറുവിരലെങ്കിലും അനക്കിയിട്ടുണ്ടോ.?
സാറേ ഡീനേ മൊത്തത്തിൽ നിങ്ങൾ പറയുന്നതൊന്നും എവിടെയും കൂട്ടിമുട്ടുന്നില്ലല്ലോ.?
ഇനി ഉള്ള കാര്യം പറ പുറംലോകത്തിനറിയാത്ത ഇടമലക്കുടിയിലെ ഗോത്ര ജീവിതം അനുമതിയില്ലാതെ ചിത്രീകരിച്ച് വിറ്റ് പണമാക്കാൻ നിങ്ങളും സുജിത് ഭക്തനും തമ്മിലുണ്ടാക്കിയ ഡീൽ എന്താണ്.?
ഇടുക്കിയിൽ കണ്ട്കിട്ടാനില്ലാത്ത നിങ്ങൾക്ക് സൗജന്യമായി പി ആർ വർക്ക് ചെയ്ത് താരമെന്നോ?? അതോ സുജിത് ഭക്തന്റെ യൂട്യൂബ് വരുമാനത്തിന്റെ കമ്മിഷൻ നൽകാമെന്നോ.?
ബഹുമാനപെട്ട ഇടുക്കി എം പി ഈ നാട്ടിലെ ആദിവാസികളുടെ ജീവിതം വിറ്റ് പണമാക്കാൻ ശ്രമിക്കുന്ന/ കൂട്ടുനിൽക്കുന്ന നിങ്ങൾ ഈ നാടിന് അപമാനമാണ്, എന്നെക്കെയാണ് പോസ്റ്റുകൾ ചോദിക്കുന്നത്.
Tech Travel Vlogger സുജിത് ഭക്തൻ ആരാണ്?
കെഎസ്ആർടിസി ബ്ലോഗ് എന്ന ബ്ലോഗിലൂടെയാണ് സുജിത് ഭക്തൻ ആദ്യമായി രംഗത്ത് വരുന്നത്. ബസ്സുകളുടെ സമയവിവരങ്ങളും, ചിത്രങ്ങളും, യാത്രാ വിവരണങ്ങളുമൊക്കെയായി കെഎസ്ആർടിസി ബ്ലോഗ് ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു .
പിന്നിട്ടു സുജിത്ത്, ‘ആനവണ്ടി.കോം’ (www.aanavandi.com) എന്ന വെബ്‌സൈറ്റിന് രൂപം കൊടുത്തു.
ടെക് ട്രാവൽ ഈറ്റ്’ എന്ന പേരിൽ 2016 ലായിരുന്നു സുജിത്ത് യൂട്യൂബ് ചാനൽ തുടങ്ങുന്നതും ട്രാവൽ വ്‌ളോഗിംഗ് രംഗത്തേക്ക് കടക്കുന്നതും.
Tech Travel Vlogger സുജിത് ഭക്തൻ ഇടമലക്കുടി യാത്ര വിവാദം
ഇടമലക്കുടി പഞ്ചായത്തില്‍ കൊവിഡ് പടരാതിരിക്കാന്‍ ഒന്നരമാസത്തേക്ക് നിരോധനാജ്ഞ തന്നെ പ്രഖ്യാപിച്ചിരുന്നു. അങ്ങനെ ഒരു സ്ഥലത്തേക്കാണ് വ്ളോഗര്‍ക്കൊപ്പം എം.പി സന്ദര്‍ശനം നടത്തിയത്. കൊവിഡ് മാനദണ്ഡം ലംഘിച്ചും മാസ്‌ക് ധരിക്കാതെയുമാണ് ഇവരെല്ലാം എത്തിയത്. ഇതാണ് വിവാദത്തിനു കാരണം.
സമ്പൂർണ ലോക്ക് ഡൗൺ ദിവസമായ ഞായറാഴ്ച യൂട്യൂബറെ കൂട്ടി ട്രൈബൽ സ്കൂൾ നിർമാണ ഉദ്ഘാടനം നടത്താനെത്തിയ എം.പിയുടെ നടപടിയിൽ ദുരൂഹതയുണ്ടെന്നാണ് സിപിഎം ഉൾപ്പടെയുള്ള പാർട്ടികൾ ആരോപിക്കുന്നത്.

ഇത്തരം ആരോപണങ്ങൾ കൊണ്ട് കൂടിയാണ് യാത്ര വിവാദമായത്.സുജിത് ഭക്തൻ തന്റെ ഫേസ്ബുക്ക് പേജിൽ അടക്കം ഈ ഫോട്ടോകൾ പോസ്റ്റ് ചെയ്തതും വിവാദത്തിനു കാരണമായി.
വ്ളോഗറുടെ പേരിലും എം.പിയുടെ പേരിലും കേസെടുക്കണമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.സംഭവത്തിൽ എംപിയ്ക്കും വ്ളോഗർക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എഐഎസ്എഫ് ദേവികുളം മണ്ഡലം സെക്രട്ടറി മൂന്നാർ ഡിവൈഎസ്പിക്കും സബ് കളക്ടർക്കും പരാതി നൽകിയിട്ടുമുണ്ട്.
വായിക്കുക:Karnataka borderലെ അതിർത്തി ഗ്രാമങ്ങളുടെ പേര് മാറ്റാൻ നീക്കമുണ്ടോ?
Fact Check/Verification
ഇടമലക്കുടി പഞ്ചായത്തില്‍ കൊവിഡ് പടരാതിരിക്കാന്‍ ഒന്നരമാസത്തേക്ക് നിരോധനാജ്ഞ തന്നെ പ്രഖ്യാപിച്ചിരുന്നു.ഇരുവരും മാസ്ക് ധരിക്കാതെ നിൽക്കുന്ന ചിത്രങ്ങൾ, സമ്പൂർണ ലോക്ക് ഡൗൺ ദിവസമായ ഞായറാഴ്ചയാണ് യാത്ര നടന്നത് എന്നിവ ശരിയായ വിവരങ്ങളാണ്. എന്നാൽ വനംവകുപ്പിന്റെ അറിയാതെയാണ് യാത്ര എന്നത് തെറ്റായ വിവരമാണ്. കാരണം വനം വകുപ്പിന്റെ ജീപ്പിൽ യാത്ര ചെയ്യുന്നതിന്റെ ചിത്രം സുജിത് ഭക്തൻ തന്നെ ഫേസ്ബുക്കിൽ ഇടിട്ടുണ്ട്.

Tech Travel Vlogger സുജിത് ഭക്തന്റെ വിശദീകരണം
സുജിത് ഭക്തന്റെ വിശദീകരണം ഇങ്ങനെയാണ്:
ഡീൻ കുര്യക്കോസ് എംപിയോടൊപ്പം ഒപ്പം അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിലും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റേത് എന്നെഴുതിയ ജീപ്പിലുമായി ഞങ്ങൾ ആറുപേർ കഴിഞ്ഞ ഞായറാഴ്ച ഇടമലക്കുടി എന്ന ട്രൈബൽ വില്ലേജിലേക്ക് പോയി.
അവിടുത്തെ സ്‌കൂളിൽ 135 കുട്ടികളാണ് പഠിക്കുന്നത്. ഈ 135 കുട്ടികൾക്ക് പഠിക്കാനായി അവിടെ ആകെയുള്ളത് 4 ക്ലാസ് മുറികളാണ്. ഒരു ക്ലാസ് മുറിയിൽ മൂന്നും നാലും ക്ളാസുകൾ ഒരേ സമയം നടത്തുന്നു. ക്ലാസ് മുറിയിൽ തന്നെ അവിടുത്തെ അധ്യാപകർ കുട്ടികൾക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നു, താമസിക്കാൻ സ്ഥലമില്ലാത്ത് കൊണ്ട് അവർ ഓഫീസ് റൂമിൽ കിടന്നുറങ്ങുന്നു.
ഇന്റർനെറ്റും ഫോണും ഒന്നുമില്ലാത്ത കാട്ടിനുള്ളിലെ ഈ ഗ്രാമത്തിലെ ആദിവാസി കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്നത് അത്യധികം പ്രധാനം നൽകേണ്ട ഒരു കാര്യമാണ്. ആ സ്‌കൂളിലേക്ക് ടി വി അനുബന്ധ ഉപകരണങ്ങൾ എം പി ഇടപെട്ട് ഞങ്ങൾ നൽകുകയും, സ്‌കൂളിന്റെ മുഖം തന്നെ മാറ്റുന്ന തരത്തിൽ കലാകാരന്മാരെ കൊണ്ടുവന്ന് സ്‌കൂൾ മോഡി പിടിപ്പിക്കുകയും ചെയ്തിരുന്നു.
അവർ അവിടുത്തെ കുട്ടികൾക്ക് ക്ളാസുകൾ വരെ എടുത്തിരുന്നു. എം പി യോടൊപ്പം അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ഞാൻ അവിടെ പോകുന്നതും അവിടുത്തെ ഈ ദുരവസ്ഥ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനായി ഒരു വീഡിയോ തയ്യാറാക്കി ഇട്ടത്.
താൻ ക്ഷണിച്ചിട്ടാണ് സുജിത്ത് ഭക്തൻ വന്നതെന്നാണ് ഡീൻ കുര്യാക്കോസ് പറയുന്നത്. സ്കൂളിലേക്ക് ആവശ്യമായ ടെലിവിഷൻ വാങ്ങിനൽകാമെന്ന് സുജിത്ത് വാഗ്ദാനം ചെയ്തതായും അദ്ദേഹം പറയുന്നു.
Conclusion
സുജിത് ഭക്തനും ഡീൻ കുര്യാക്കോസും മാസ്ക് വെക്കാതെ ഇടമലകുടിയിൽ നിൽക്കുന്ന ഫോട്ടോകൾ ലഭ്യമാണ്. അവർ പോയത് സമ്പൂർണ്ണ ലോക്ക്ഡൗൺ ദിനമായ ഞായറാഴ്ച്ച ആണ്. എന്നാൽ വനം വകുപ്പ് അറിയാതെയാണ് യാത്ര എന്ന് കരുതാൻ വയ്യ. കാരണം വനം വകുപ്പ് വാഹനത്തിലാണ് അവർ പോയത്.
Result: Partly False
Sources
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.