Friday, April 25, 2025
മലയാളം

Fact Check

2 ദളിത് യുവതികളെ മർദ്ദിക്കുന്ന വീഡിയോ അല്ല ഇത്

banner_image

പുഴയിൽ കുളിച്ചതിന് 2 ദളിത് യുവതികളെ സവർണർ മർദ്ദിച്ചതായി അവകാശപ്പെടുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

ഇത് വാട്ട്‌സ്ആപ്പിൽ വളരെ വൈറലാണ്.

ഞങ്ങൾക്ക് മെസ്സഞ്ചറിൽ ആപ്പിൽ (https://app.messengerpeople.com) ഇതിനെ കുറിച്ച്  ഒരു അന്വേഷണം ലഭിച്ചു.

ഈ അവകാശവാദം ഫെയ്സ്ബുക്കിലൂടെയും പ്രചരിക്കുന്നുണ്ട്. എന്നാൽ ഫേസ്ബുക്കിൽ അത് അത്ര വൈറലല്ല.

ആർക്കൈവൈഡ് ലിങ്ക് 

“പുഴയിൽ ദളിത് സ്ത്രീ കുളിച്ചു പുഴ അശുദ്ധമാക്കി എന്ന് പറഞ്ഞ്
ഒരു സ്ത്രീയെ വസ്ത്രാക്ഷേപം നടത്തി. രാജ്യത്ത് നടക്കുന്നത് ഇത്തരം ഇന്ത്യൻ താലിബാനിസം.

അഫ്ഗാനിസ്ഥാനിലെ താലിബാനീസത്തെക്കുറിച്ച് ആശങ്കപ്പെടുന്നവർ ഇത് കണ്ടിട്ട് മൗനംപാലിക്കുന്നു എങ്കിൽ അതിന് ഒറ്റ കാരണമേയുള്ളൂ.

 ഈ ഇന്ത്യൻ താലിബാനിസം അവർ പിന്തുണയ്ക്കുന്നു,” എന്ന കുറിപ്പിനൊപ്പമാണ് ചില ഐഡികൾ ഇത് പ്രചരിപ്പിക്കുന്നത്.

ധാരാളം ഐഡികളിൽ നിന്നും ഫേസ്ബുക്കിൽ ഇത്  പോസ്റ്റ് ചെയ്‌തിട്ടുണ്ട്. എന്നാൽ അവയ്ക്ക്  ഷെയറുകൾ കുറവായിരുന്നുവെന്ന് ഞങ്ങളുടെ അന്വേഷണം വ്യക്തമാക്കുന്നു.

Fact Check/Verification

ഈ വീഡിയോ ഇൻറർനെറ്റിൽ ധാരാളമായി പ്രചരിക്കുന്നതാണ് എന്ന് google reverse image സെർച്ചിൽ നിന്നും മനസിലായി.

പുഴയിൽ കുളിച്ചതിന് സവർണ്ണർ ദളിത് യുവതികളെ മർദ്ദിച്ചു: വീഡിയോയുടെ വാസ്തവമെന്ത്?

ഈ സെർച്ചിൽ നിന്നും ജൂലൈ നാലാം തീയതി Tehseen Poonawalla Official  എന്ന ഹാൻഡിലിൽ നിന്നുള്ള ഒരു ട്വീറ്റ് കണ്ടെത്തി. അതിൽ നിന്നും രണ്ടു മാസം പഴക്കമുള്ള ഒരു വീഡിയോ ആണിത് എന്ന് മനസിലായി.

തുടർന്നുള്ള തിരച്ചിലിൽ എൻ ഡി ടി വി, ടൈംസ് ഓഫ് ഇന്ത്യ എന്നി മാധ്യമങ്ങൾ കൊടുത്തിട്ടുള്ള റിപ്പോർട്ടുകൾ കിട്ടി. അതിൽ നിന്നും പുഴയിൽ കുളിച്ചതിനല്ല യുവതികളെ മർദ്ദിച്ചത് എന്ന് മനസിലായി.

വീഡിയോയിൽ ഉള്ള സ്ത്രീകളുടെ ബന്ധുക്കൾ തന്നെയാണ് അക്രമത്തിനു നേതൃത്വം നല്കുന്നത്.

മധ്യപ്രദേശിൽ നിന്നുള്ള ഈ ദൃശ്യത്തെ കുറിച്ചുള്ള എൻ ഡി ടി വി റിപ്പോർട്ട് ഇങ്ങനെയാണ്: “ബന്ധുക്കളായ ആദിവാസി സ്ത്രീകളെ അവരുടെ കുടുംബാംഗങ്ങൾ പൊതുജന മധ്യത്തിൽ ആക്രമിച്ചു.

കാരണം അവർ അവരുടെ അമ്മയുടെ കസിൻസുമായി സംസാരിച്ചു. ഈ യുവതികൾ വിവാഹ നിശ്ചയം കഴിഞ്ഞവരായതിനാൽ അത്  കുടുംബത്തെ പ്രകോപിപ്പിച്ചു.

നിരവധി പേർ  കുറ്റകൃത്യം കണ്ടു. വീഡിയോകൾ പോലും റെക്കോർഡ് ചെയ്തു. പക്ഷേ സ്ത്രീകളെ അപമാനിക്കുന്നതിൽ നിന്ന് രക്ഷിക്കാൻ ആരും ഇടപെട്ടില്ല.”

 വായിക്കാം:Karnalൽ മരിച്ച സുശീൽ കാജളിന്റെ ഫോട്ടോയല്ലിത്

Conclusion

പുഴ അശുദ്ധമാക്കി എന്ന് പറഞ്ഞ്  ദളിത് യുവതികളെ സവർണ്ണർ മർദ്ദിക്കുന്ന വീഡിയോ അല്ലിത്. സ്ത്രീകളെ മർദ്ദിക്കുന്നത് അവരുടെ ബന്ധുക്കൾ തന്നെയാണ് എന്ന് ഈ അന്വേഷണത്തിൽ മനസിലായി.

Result: Missing Context

News appeared in Times of India

News broadcast by NDTV

Tehseen Poonawalla Official Tweet


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,908

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.