കാവി വസ്‌ത്രം ധരിച്ച സന്ന്യാസിയെ ഹിജാബ് ധരിച്ച സ്ത്രീ സഹായിക്കുന്നതാണ് വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
ഹിജാബ് വിവാദം കുറെകാലമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ വീഡിയോയും പ്രചരിക്കുന്നത്. ഈ വിവാദത്തിൽ അന്തിമ വിധി പ്രഖ്യാപിച്ച കർണാടക ഹൈക്കോടതി, വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ട് 2022 ഫെബ്രുവരി 10യിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ശരിവച്ചു. ഹിജാബ് ഇസ്ലാമിലെ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു മതപര ആചാരമല്ലെന്ന് പറഞ്ഞു കൊണ്ടാണ് വിധി പ്രഖ്യാപിച്ചു. എന്നിട്ടും വിവാദങ്ങൾക്ക് ശമനം ഉണ്ടായിട്ടില്ല.
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ധാരാളം തെറ്റായ വിവരങ്ങൾ ന്യൂസ് ചെക്കർ മുൻപും ഫാക്ടചെക്ക് ചെയ്തിട്ടുണ്ട്.ഞങ്ങൾ ചെയ്ത അത്തരം ഫാക്ട് ചെക്കുകൾ എല്ലാം ഇവിടെ വായിക്കാം. കർണാടകയിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചത് മുതൽ സമൂഹ മാധ്യമങ്ങൾ ഇതിനെ ചുറ്റിപ്പറ്റിയുള്ള പ്രചാരണങ്ങളുടെ വേദിയായി മാറിയിരിക്കുകയാണ്. ഹിജാബ് വിഷയമായി വരുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. .
വീഡിയോയിലെ ദൃശ്യങ്ങൾ ഇങ്ങനെയാണ് ദരിദ്രനായ സന്യാസി റോഡിലൂടെ നടന്നു വരുന്നു. പലരോടും സഹായം അഭ്യർത്ഥിക്കുന്നു. ആരും സഹായിക്കുന്നില്ല. കരിമ്പിൻ ജ്യൂസ് കുടിക്കാനായി എത്തുന്ന പര്‍ദ്ദ ധരിച്ച സ്ത്രീ സന്യാസിയെ കകാണുന്നു. അവർ വാങ്ങിയ ജ്യൂസ് സന്യാസിക്ക് നൽക്കുന്നു. അദ്ദേഹത്തിന് കുറച്ച്, പണവും കൊടുക്കുന്നു. സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണിത് എന്ന് തോന്നിപ്പിക്കുന്ന വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്:”കാവിയേയും കറുപ്പിനേയും (പർദ്ദ മുതൽ ഹിജാബ് വരെ ) വേർതിരിച്ചു കാണുന്നവർ കാണാൻ.മുനുഷ്യനെ ബോധവത്കരിക്കാൻ അവൻ വെച്ച ജീവനില്ലാത്ത CCTV തന്നെ വേണം.ഉപകാരപ്പെടും.”
V S Moothedam എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 686 ഷെയറുകൾ ഉണ്ടായിരുന്നു.

Sajeer Kallanandi എന്ന ഐഡിയിട്ട പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 24 ഷെയറുകൾ ഉണ്ടായിരുന്നു.

Fact Check/Verification
ഞങ്ങൾ വീഡിയോയെ കീഫ്രെയിമുകളായി വിഭജിച്ച് അതിൽ ഒരു ഇമേജ് റിവേഴ്സ് ഇമേജ് തിരയൽ നടത്തി. അപ്പോൾ USalathur എന്ന ട്വീറ്റർ ഹാൻഡിലിൽ നിന്നും ഈ വീഡിയോ ലഭിച്ചു.

തുടർന്നുള്ള തിരച്ചിലിൽ, Hamsa Nandiniയുടെ ഐഡിയിൽ നിന്നും ഫേസ്ബുക്കിൽ Be Kind എന്ന തലക്കെട്ടോടെ വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടു. ധാരാളം സ്ക്രിപ്റ്റഡ് വീഡിയോകൾ ചെയ്യുന്ന ഐഡിയാണ് Hamsa Nandiniയുടേത് എന്ന് പ്രൊഫൈൽ പരിശോധിച്ചപ്പോൾ മനസിലായി.

വീഡിയോ പരിശോധിച്ചപ്പോൾ അതിനൊപ്പം “കണ്ടതിന് നന്ദി! ഈ പേജിൽ സ്ക്രിപ്റ്റഡ് ഡ്രാമകളും പാരഡികളും ഉണ്ടെന്ന് ദയവായി ശ്രദ്ധിക്കുക. ഈ ഹ്രസ്വചിത്രങ്ങൾ വിനോദത്തിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മാത്രമുള്ളതാണ്!,” എന്ന ഒരു ഡിസ്ക്ലെയിമർ കൊടുത്തിട്ടുള്ളതായി കണ്ടു.

കഴിഞ്ഞ കുറെ നാളുകളായി സമൂഹ മാധ്യമങ്ങളിൽ സ്‌ക്രിപ്റ്റഡ് വീഡിയോകൾ ധാരാളം വരുന്നുണ്ട്. ഫേസ്ബുക്ക്,ട്വീറ്റർ, വാട്ട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം സ്ക്രിപ്റ്റഡ് വീഡിയോകൾ വ്യപാകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഞങ്ങൾ തന്നെ ഈ അടുത്ത കാലത്ത് ധാരാളം അത്തരം വീഡിയോകൾ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അവ ഇവിടെ വായിക്കാം.
Conclusion
കാവി വസ്‌ത്രം ധരിച്ച സന്ന്യാസിയെ ഹിജാബ് ധരിച്ച സ്ത്രീ സഹായിക്കുന്നത് എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. ഈ വിഡീയോ ഒരു യഥാർഥ സംഭവം എന്ന നിലയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
വായിക്കാം: കണ്ണൂർ എയർപോർട്ടിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ എതിരെയല്ല സിപിഎം 2015ൽ ഉപവാസം നടത്തിയത്
Result: False Context/Missing Context
Our Sources
Facebook Post by Hamsa Nandini
Tweet by USalathur
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.