Fact Check
Fact Check: തമിഴ് നടൻ വിജയകാന്ത് അന്തരിച്ചോ?
Claim
തമിഴ് നടൻ വിജയകാന്ത് അന്തരിച്ചുവെന്ന ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.

ഇവിടെ വായിക്കുക: Fact Check: റേഷൻ കടകളിൽ പ്ലാസ്റ്റിക്ക് അരി വിതരണം ചെയ്യുന്നുണ്ടോ?
Fact
2023 നവംബർ 18ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് വിജയകാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിജയകാന്ത് അന്തരിച്ചിരുന്നെങ്കിൽ ഈ വാർത്ത, മാധ്യമങ്ങളിൽ പ്രാധാന്യത്തോടെ വരുമായിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും ചില കീ വേർഡുകൾ കൊണ്ട് തിരഞ്ഞു. എന്നാൽ അത്തരം ഒരു വാർത്ത കണ്ടെത്താനായില്ല. ഞങ്ങളുടെ തമിഴ് ഫാക്ട് ചെക്ക് ടീമിനെയും ഞങ്ങൾ ബന്ധപ്പെട്ടു. അവരും അത്തരം വാർത്തകൾ ഒന്നും വന്നിട്ടില്ലെന്ന് വ്യക്തമാക്കി.
തുടർന്ന് ഞങ്ങൾ വിജയകാന്തിന്റെ വെരിഫൈഡ് ഫേസ്ബുക്ക് പേജ് പരിശോധിച്ചു. അതിൽ നടന്റെ ഭാര്യ പ്രേമലത വിജയകാന്ത് ഒരു വീഡിയോ ഡിസംബർ 2,2023ൽ റിലീസ് ചെയ്തിരിക്കുന്നത് കണ്ടു. അതിന്റെ കാപ്ഷൻ ഇങ്ങനെയാണ്, “ക്യാപ്റ്റൻ സുഖമായിരിക്കുന്നു. ഉടൻ തന്നെ അദ്ദേഹം പൂർണ്ണ ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങുകയും ഞങ്ങളെ എല്ലാവരെയും കാണുകയും ചെയ്യും. വിജയകാന്തിന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്.”

വിജയകാന്ത് സ്ഥാപിച്ച ഡിഎംഡികെ പാർട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഞങ്ങൾ പരിശോധന നടത്തി. അവിടെ ഡിസംബർ 2,2023ൽ വിജയകാന്തിനൊപ്പമുള്ള ചിത്രങ്ങൾ ഭാര്യ പ്രേമലത പങ്കുവച്ചിട്ടുള്ളത് ഞങ്ങൾ കണ്ടു. “ക്യാപ്റ്റൻ സുഖമായിരിക്കുന്നു. ഉടൻ തന്നെ അദ്ദേഹം പൂർണ്ണ ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങുകയും ഞങ്ങളെ എല്ലാവരെയും കാണുകയും ചെയ്യും. വിജയകാന്തിന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്,” എന്നാണ് ഫോട്ടോയോടൊപ്പമുള്ള കാപ്ഷൻ.

ഇതിൽ നിന്നും വിജയകാന്തിന്റെ മരണത്തെ കുറിച്ചുള്ള പ്രചരണങ്ങൾ തെറ്റാണ് എന്ന് ബോധ്യപ്പെട്ടു.
കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾ ഡിഎംഡികെയുടെ ഫേസ്ബുക്ക് പേജിൽ കൊടുത്തിരിക്കുന്ന നമ്പറിലും അവരുടെ ചെന്നൈ ഓഫീസിലും ബന്ധപ്പെട്ടു. മറുപടി ലഭിച്ചില്ല. അവരിൽ നിന്നും ഏതെങ്കിലും മറുപടി ലഭിക്കുന്ന മുറയ്ക്ക് കോപ്പി അപ്ഡേറ്റ് ചെയ്യാം.
Result: False
ഇവിടെ വായിക്കുക:Fact Check: രമ്യ ഹരിദാസിന്റെ എംപി ഫണ്ടിലെ ₹7 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ച ചങ്ങാടം മുങ്ങിയോ?
Update: ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ 28 /12/2023ന് തമിഴ് നടൻ വിജയകാന്ത് വാർധക്യ സഹജമായ തുടർന്ന് മരിച്ചുവെന്ന് അദ്ദേഹത്തിന്റെ കുടുംബം സ്ഥിരീകരിച്ചു
Sources
Facebook post by DMDK Party on December 2, 2023
Facebook post by Vijayakant on December 2, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.