തമിഴ് നടൻ വിജയകാന്ത് ആന്തരിച്ചുവെന്ന പ്രചരണം. കോൺഗ്രസ് നേതാവ് കെഎം അഭിജിത്തിന്റെ വിവാഹത്തെ കുറിച്ചുള്ള വ്യാജ പ്രചരണം. ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ സൂപ്പർ മാർക്കറ്റുകളിൽ മീനുകൾ എന്ന പ്രചരണം. റേഷൻ കടകളിൽ പ്ലാസ്റ്റിക്ക് അരി വിതരണം എന്ന പ്രചരണം. നവ കേരള സദസിൽ ഒഴിഞ്ഞ കസേരകൾ എന്ന പ്രചരണം. കഴിഞ്ഞ ആഴ്ച ഇവയൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Fact Check: തമിഴ് നടൻ വിജയകാന്ത് അന്തരിച്ചോ?
വിജയകാന്തിന്റെ മരണത്തെ കുറിച്ചുള്ള പ്രചരണങ്ങൾ തെറ്റാണ്

Fact Check: റേഷൻ കടകളിൽ പ്ലാസ്റ്റിക്ക് അരി വിതരണം ചെയ്യുന്നുണ്ടോ?
റേഷൻ കടകളിൽ വിതരണം ചെയ്യുന്നത് ഫോർട്ടിഫൈഡ് അരിയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. അതിനെയാണ് പ്ലാസ്റ്റിക്ക് അരിയെന്ന പേരിൽ പ്രചരിപ്പിക്കുന്നത്.

Fact Check: മുസ്ലിം പെൺകുട്ടിയെ ആണോ കെഎം അഭിജിത് കല്യാണം കഴിച്ചത്?
എൻ.എസ്.യു.ഐ ജനറൽ സെക്രട്ടറി കെഎം അഭിജിത് കല്യാണം കഴിച്ചത് ഹിന്ദു പെൺകുട്ടിയെയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പോരെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് പോസ്റ്റിൽ പ്രചരിപ്പിക്കും പോലെ, നജ്മ എന്നല്ല നജ്മി എന്നാണ്.

Fact Check: ഒഴിഞ്ഞ കസേരകൾ നവ കേരള സദസിലേതോ?
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ വീഡിയോയാണ് നവ കേരള സദസിന്റെ ഒഴിഞ്ഞ കസേരകൾ എന്ന പേരിൽ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.

Fact Check: 2023ലെ പ്രളയത്തിൽ ചെന്നൈ സൂപ്പർമാർക്കറ്റുകളിൽ നിന്നുള്ള വീഡിയോയല്ലിത്
ജോർജിയയിലെ ടിബിലിസിയിലാണ് സംഭവം നടന്നത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.