Tuesday, December 24, 2024
Tuesday, December 24, 2024

HomeFact Checkതകർന്ന റോഡിന്റെ വീഡിയോ 2020ൽ ചൈനയിൽ നിന്നും എടുത്തത്

തകർന്ന റോഡിന്റെ വീഡിയോ 2020ൽ ചൈനയിൽ നിന്നും എടുത്തത്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

കേരളത്തിലെ തകർന്ന റോഡിന്റെ ദയനീയാവസ്ഥ  കാട്ടുന്ന വീഡിയോ എന്ന രീതിയിൽ ഫേസ്ബുക്കിൽ  ഒരു പോസ്റ്റ്  വൈറലാവുന്നുണ്ട്.

Geetha Thomas എന്ന നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 93 ഷെയറുകൾ ഉണ്ടായിരുന്നു.

Anas Mayyannur എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 17 ഷെയറുകൾ ഞങ്ങൾ കാണുമ്പോൾ  ഉണ്ടായിരുന്നു.

Fact Check/Verification

വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ  ചൈനീസ് ഭാഷയിൽ എഴുതിയ ഒരു ബോർഡ് ഞങ്ങൾ കണ്ടു.

Screengrab of the Chinese Board from the video

തുടർന്ന് ഞങ്ങൾ വീഡിയോ കീ ഫ്രേമുകളായി വിഭജിച്ചു ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച്‌ നടത്തി. അപ്പോൾ,  HALIK LTD എന്ന പേജിൽ ഈ വീഡിയോ ഷെയർ ചെയ്തീട്ടുള്ളതായി കണ്ടെത്തി. ചൈനയിൽ നിന്നുള്ളതാണ് വീഡിയോ എന്നാണ്  HALIK LTD ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

Video from the Facebook Page HALIK LTD

തുടർന്ന്, `Potholes on Chinese Roads’  എന്ന കീ വേഡ് ഉപയോഗിച്ച് തിരഞ്ഞപ്പോൾ, കനത്ത മഴയ്ക്ക് ശേഷം ചൈനീസ് റോഡുകളിലെ കുഴികൾ എന്ന തലക്കെട്ടുള്ള  Cinema tv എന്ന യൂട്യൂബ് ചാനലിൽ കണ്ടെത്തി. 2020 ജൂലൈ 12ലേതാണ് ആ വീഡിയോ.

Cinema Tv’s Youtube Video

കൂടുതൽ തിരഞ്ഞപ്പോൾ  www.bilibili.com എന്ന വെബ്‌സൈറ്റിൽ നിന്നും വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് കിട്ടി.  ജൂൺ 12, 2020 തീയതിയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് മുകളിൽ  ചൈനീസ് ഭാഷയിൽ ഒരു തലക്കെട്ട് ഉണ്ടായിരുന്നു.

bilibili.com’svideo

അത് ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ചു പരിഭാഷപ്പെടുത്തിയപ്പോൾ   ഗുവാങ്‌ഡോങ്ങിലെ മഴയ്ക്ക് ശേഷമുള്ള, ട്രാഫിക് അപകടങ്ങളുടെ ശേഖരം എന്നാണ് എഴുതിയിരിക്കുന്നത് എന്ന് മനസിലായി.

Result of Google translation from Chinese

ഗൂഗിൾ മാപ്പിൽ നിന്നും ഗുവാങ്‌ഡോംഗിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടി. തെക്കുകിഴക്കൻ ചൈനയുടെ തീരപ്രദേശത്തുള്ള ഒരു പ്രവിശ്യയാണ് ഗുവാങ്‌ഡോംഗ് (മുമ്പ് കാന്റൺ എന്നായിരുന്നു അതിന്റെ പേര്). ഹോങ്കോങ്ങുമായും  മക്കാവുവുമായും അത്  അതിർത്തി പങ്കിടുന്നു. അതിന്റെ തലസ്ഥാനം  ഗ്വാങ്‌ഷോ ആണ് എന്ന് ഗൂഗിൾ മാപ്പിലെ വിവരങ്ങളിൽ നിന്നും മനസിലായി.

Guangdong Province’s Goofle map image

വായിക്കാം:Muslim League റാലി നടന്ന December 9നു കോഴിക്കോട് റെക്കോഡ് മദ്യവില്‍പന എന്ന പ്രചരണം വ്യാജം

Conclusion

കേരളത്തിലെ റോഡിന്റെ ദുരവസ്ഥ എന്ന പേരിൽ പ്രചരിക്കുന്ന റോഡ്, ചൈനയിലെ ഗുവാങ്‌ഡോങ്ങിൽ നിന്നുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി. പോരെങ്കിൽ ആ വീഡിയോ രണ്ടു വർഷം പഴയതുമാണ്. 

Result: Misleading Content/Partly False

Our Sources

HALIK LTD Facebook page

 Cinema tv Youtube channel

bilibili.com

Google maps

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular