വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടാൻ എൽഡിഎഫ് നീക്കം നടത്തുന്നുവെന്ന് ആരോപിച്ചു Muslim League കോഴിക്കോട് December 9 നു റാലി നടത്തിയിരുന്നു. ആ ദിവസം കോഴിക്കോട് ജില്ലയില്‍ റെക്കോഡ് മദ്യവില്‍പന നടന്നുവെന്ന രീതിയിൽ ഒരു പ്രചരണം നടക്കുന്നുണ്ട്. സുപ്രഭാതം ദിനപത്രത്തില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്ഷോട്ട് എന്ന രീതിയിൽ ഒരു പടം കൊടുത്തു കൊണ്ടാണ് പ്രചരണം.
Left Cyber Wing എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 80 ഷെയറുകൾ ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു,
KL.14 സഖാക്കൾ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 49 ഷെയറുകൾ ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു.
Noufal Nizava എന്ന ഐഡിയിൽ നിന്നും സുന്നത്ത് :ജമാഅത് എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്ത പോസ്റ്റിനു 29 ഷെയറുകൾ ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു.
Fact Check/Verification
ഞങ്ങൾ വാർത്തയുടെ നിജസ്ഥിതി അറിയാൻ
സുപ്രഭാതം കോഴിക്കോട് എഡിഷന്റെ ന്യൂസ് എഡിറ്റർ അബ്ദുൽ മജീദിനെ വിളിച്ചു. ഡിസംബർ 9 ന് കോഴിക്കോട് ജില്ലയില്‍ റെക്കോഡ് മദ്യവില്പന നടന്നിട്ടുണ്ട് എന്ന പേരിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് വ്യാജമാണ് എന്ന് വ്യക്തമാക്കി സുപ്രഭാതം വാർത്ത നല്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് കോഴിക്കോട് സുപ്രഭാതത്തിന്റെതായി സംസ്‌ഥാനത്ത് ഇന്നലെ റെക്കോര്‍ഡ‍് മദ്യ വില്‍പ്പന നടന്നത് കോഴിക്കോട് എന്ന തലക്കെട്ടോടെ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാർത്ത വ്യാജമാണ് എന്ന് സുപ്രഭാതം അവരുടെ ഫേസ്ബുക്ക് പേജിൽ കൊടുത്ത അറിയിപ്പ് കണ്ടു.
Suprabhatham’s Facebook post
സംസ്‌ഥാനത്ത് മദ്യത്തിന്റെ വില്പനയുടെ ചുമതലയുള്ള കേരളാ സ്റ്റേറ്റ് ബവ്റേജ്സ് കോര്‍പറേഷന്റെ കോഴിക്കോട് റീജിയണൽ മാനേജർ എം സുരേഷിനോട് ചോദിച്ചപ്പോൾ അത്തരം ഒരു വിവരം അവരും പുറത്ത് വിട്ടിട്ടില്ല എന്ന് പറഞ്ഞു.
വായിക്കാം: ഈ വീഡിയോ മഥുരയിലെ കൃഷ്ണജന്മഭൂമിയിൽ നിന്നുള്ളതല്ല
Conclusion
മുസ്‌ലിം ലീഗ് നടത്തിയ വഖഫ് സംരക്ഷ റാലിയുടെ ദിവസം കോഴിക്കോട് റെക്കോര്‍ഡ‍് മദ്യ വില്‍പ്പന നടന്നുവെന്ന വാർത്ത വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False Content
Our Sources
Telephone conversation with Suprabhatham News Editor Abdul Majeed
Telephone conversation with Kerala State Beverages Corporation Kozhikode Regional Manager M Suresh
Suprabhatham Daily’s Facebook Post
ഞങ്ങൾ ഒരു അവകാശശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.