Authors
Claim
മേഘാലയയിൽ ഒരു ബസ് ഡ്രൈവർ എഞ്ചിൻ ഓഫാക്കാതെ ചായ കുടിക്കാൻ പോയപ്പോൾ ബസ് കുഴിയിൽ വീണു.
Fact
ഈ വീഡിയോ മേഘാലയയിൽ നിന്നല്ല, ഇന്തോനേഷ്യയിൽ നിന്നാണ്. മെയ് ഏഴിനായിരുന്നു സംഭവം.
ബസ് അപകടത്തിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. മേഘാലയയിൽ നിന്നുള്ളത് എന്ന് അവകാശപ്പെടുന്ന ഈ വീഡിയോയിൽ ചുവന്ന നിറമുള്ള ഒരു ബസ് ഒരു ചെരിവിലൂടെ താഴേക്ക് വീഴുന്നത് കാണാം. തുടർന്ന് ആളുകളുടെ നിലവിളികളിക്കുന്നതും ബസ് കുഴിയിൽ വീഴുന്നതും വീഡിയോയിൽ ഉണ്ട്.
“മേഘാലയിലാണ് സംഭവം. ഡ്രൈവർ ചായ കുടിക്കാൻ വേണ്ടി പോയതാണ്. ബസ് സ്റ്റാർട്ടിങ്ങിൽ ആയിരുന്നു. വണ്ടി സ്റ്റാർട്ടിങ്ങിലാക്കി എങ്ങും പോകാതിരിക്കുക,” എന്നാണ് പോസ്റ്റ്.
Davayi Peechi എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 28 ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങൾ കാണും വരെ Rasheed Purathoor എന്ന ഐഡിയിൽ നിന്നും ഈ വീഡിയോ 15 പേർ ഷെയർ ചെയ്തിരുന്നു.
ജലാൽ പുളിയ്ക്കൻ എന്ന ഐഡിയിൽ നിന്നുള്ള ഇതേ വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അത് 11 പേർ ഷെയർ ചെയ്തിരുന്നു.
ഇവിടെ വായിക്കുക: Fact Check:രാജേഷ് മാധവന്റെയും ചിത്ര നായരുടെയും സേവ് ദ ഡേറ്റ് വീഡിയോ ആണോ ഇത്?
Fact Check/Verification
“മേഘാലയയിൽ ഒരു ഡ്രൈവർ എഞ്ചിൻ ഓഫാക്കാതെ ചായ കുടിക്കാൻ പോയപ്പോൾ ബസ് കുഴിയിൽ വീണു,” എന്ന പേരിൽ പ്രചരിക്കുന്ന വൈറൽ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ ഞങ്ങൾ അതിനെ കുറച്ച് കീഫ്രെയിമുകളാക്കി മാറ്റി. ഇതിന് ശേഷം ഗൂഗിളിന്റെ സഹായത്തോടെ ഒരു കീഫ്രെയിം ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ ചൗധരി പർവേസ് എന്ന മാധ്യമപ്രവർത്തകന്റെ ട്വീറ്റ് ഞങ്ങൾ കണ്ടെത്തി. ഇന്തോനേഷ്യയിലെ ജാവ നഗരത്തിലെ ടെഗൽ ഏരിയയിലാണ് സംഭവം നടന്നതെന്ന് വൈറൽ വീഡിയോയ്‌ക്കൊപ്പം ചെയ്ത ട്വീറ്റിൽ പർവേസ് പറഞ്ഞു.
ഈ വിവരങ്ങളുടെ സഹായത്തോടെ കീ വേർഡ് സേർച്ച് നടത്തിയപ്പോൾ, ,ഈ സംഭവത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച നിരവധി വാർത്താ റിപ്പോർട്ടുകളും ഞങ്ങൾക്ക് ലഭിച്ചു. 2023 മെയ് 7 ന് ജാവ നഗരത്തിലെ ടെഗൽ ഏരിയയിലാണ് ഈ സംഭവം നടന്നതെന്ന് tvOnenewsഎന്ന ഇന്തോനേഷ്യൻ മാധ്യമ സ്ഥാപനം അതിന്റെ റിപ്പോർട്ടിൽ പറഞ്ഞു. വൈറലായ വീഡിയോയുടെ ഒരു ഫ്രെയിം ഈ വാർത്തയിൽ കാണാം.
ചൈനയുടെ വാർത്താ ഏജൻസിയായ സിൻഹുവയും അപകടത്തെക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബസിൽ 50 പേരുണ്ടായിരുന്നുവെന്നും അതിൽ ഒരാൾ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നുമാണ് വാർത്ത. ഡ്രൈവർ ബസ് ഒരിടത്ത് നിർത്തിയെന്നും എന്നാൽ പെട്ടെന്ന് ബസ് മുന്നോട്ട് നീങ്ങിയെന്നും വാർത്തയിൽ പറഞ്ഞിട്ടുണ്ട്. ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ബസ് നിർത്താൻ കഴിയാതെ കുഴിയിൽ വീഴുകയായിരുന്നു.
ഇവിടെ വായിക്കുക:Fact Check: കേരളത്തിൽ ആർഎസ്എസ് പ്രവർത്തകയെ മുസ്ലീങ്ങൾ കൊലപ്പെടുത്തുന്ന വീഡിയോ ആണോ ഇത്?
Conclusion
ഇപ്പോൾ വൈറലായിരിക്കുന്ന ബസ് അപകടത്തിന്റെ വീഡിയോ മേഘാലയയിൽ നിന്നുള്ളതല്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്തോനേഷ്യയിലാണ് സംഭവം നടന്നതെന്നും ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
ഇവിടെ വായിക്കുക:Fact Check:₹ 500 വിലയിൽ ഗ്യാസ് സിലിണ്ടർ നൽകാൻ കർണാടക സർക്കാർ തീരുമാനിച്ചോ?
Our Sources
Tweet of journalist Choudhry Parvez, posted on May 8, 2023
News report of tvOnenews of May 7, 2023
News report of Xinhua news of May 7, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.