Monday, April 29, 2024
Monday, April 29, 2024

HomeFact CheckViralFact Check: അഗത്തിയിലെ എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുന്ന വീഡിയോ പഴയത് 

Fact Check: അഗത്തിയിലെ എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുന്ന വീഡിയോ പഴയത് 

Authors

Sabloo Thomas
Pankaj Menon

Claim: പുതുക്കി പണിത അഗത്തിയിലെ എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുന്നു.

Fact: 2021 മുതൽ ഇന്റർനെറ്റിൽ വീഡിയോ  ലഭ്യമാണ്. വൈറലായ വീഡിയോ, പുതുക്കി പണിത അഗത്തിയിലെ  എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുന്ന ദൃശ്യങ്ങളല്ല.

പ്രധാനമന്ത്രി മോദിക്കെതിരായ മാലിദ്വീപ് മന്ത്രിയുടെ പരാമർശം വിവാദമായതോടെ മാലിദ്വീപിനെ  ബഹിഷ്‌കരിക്കാനുള്ള അഹ്വാനം  ഓൺലൈനിൽ സജീവമായി. ഈ സാഹചര്യത്തിൽ, ലക്ഷദ്വീപിലെ നവീകരിച്ച അന്താരാഷ്ട്ര എയർപോർട്ടിൽ ആദ്യ വിമാനം ലാന്‍റ്  ചെയ്യുന്നുവെന്ന് അവകാശപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽവൈറലാവുന്നുണ്ട്.

“ഷേവ് ലെച്ച ദീപ് ടീംസ് ഒക്കെ എങ്ങനെ സഹിക്കോ എന്തോ. ഇതിയാൻ ഇത് എന്ത് ഭാവിച്ചാ ഇങ്ങനെ. ലക്ഷദ്വീപിലെ അഗത്തി ഐലന്റിൽ അന്താരാഷ്ട്ര നിലവാരത്തിൽ എയർപോർട്ടും റൺവേയും നവീകരിച്ചതിന് ശേഷം ആദ്യമായി ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്നു,” എന്ന വിവരണത്തോടെയുടെയാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്.

പ്രദീപ് കുമാർ പി കെ എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 286 ഷെയറുകൾ ഉണ്ടായിരുന്നു.

പ്രദീപ് കുമാർ പി കെ's Post
പ്രദീപ് കുമാർ പി കെ’s Post

M Shiju എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 227 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

M Shiju's Post
M Shiju’s Post


ഇവിടെ വായിക്കുക:Fact Check: ലക്ഷദ്വീപ് എന്ന പേരിൽ ജനം ടിവി പങ്ക് വെച്ചത് മാലിദ്വീപിലെ റിസോർട്ടിന്റെ പടമാണ്

Fact Check/Verification

വൈറൽ വീഡിയോയുടെ പ്രധാന ഫ്രെയിമുകൾ ഇൻവിഡ് ടൂൾ ഉപയോഗിച്ച് ഞങ്ങൾ വിഭജിച്ചു. അവയിൽ ചിലതിൽ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്‌തു. അപ്പോൾ നിരവധിയൂട്യൂബ് ചാനലുകളിൽ നിന്നും ഞങ്ങൾക്ക് ഈ വീഡിയോ ലഭിച്ചു. ക്ലിക്ക് & സീ മീഡിയ എന്ന പേരിലുള്ള അത്തരം ഒരു പേജിൽ, 2021 ജൂലായ് 30-ന് വൈറൽ വീഡിയോയ്ക്ക് സമാനമായ ഒരു വീഡിയോ റീൽ ഉണ്ടായിരുന്നു. “ലക്ഷദ്വീപ് അഗത്തി ദ്വീപിൽ ഫ്ലൈറ്റ് ലാൻഡിംഗ്” എന്നാണ് അതിന്റെ വിവരണം. അതിൽ നിന്നും എന്നാൽ സംഭവത്തിന് രണ്ടര വർഷം പഴക്കമുണ്ടെന്നും വീഡിയോ സമീപകാലമല്ലെന്നും തെളിഞ്ഞു.


 Screen shot of the Video uploaded by CLICK & SEE MEDIA
Screen shot of the Video uploaded by CLICK & SEE MEDIA

തുടർന്ന് ഞങ്ങൾ “ലക്ഷദ്വീപിലെ അഗത്തി എയർഫീൽഡ്” എന്ന് ഒരു ഗൂഗിൾ കീവേഡ് സെർച്ച് നടത്തി. അത് 2022 ഒക്ടോബർ 14- നുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു വാർത്താ റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു.

“ലക്ഷദ്വീപിലെ അഗത്തി എയർഫീൽഡ് കന്നി രാത്രി ലാൻഡിംഗിന് സാക്ഷ്യം വഹിക്കുന്നു” എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് പ്രകാരം. 2022 ഒക്ടോബർ 13 ന് ലക്ഷദ്വീപിലെ അഗത്തി എയർഫീൽഡ് ആദ്യമായി രാത്രിയിൽ ഒരു വിമാനം ഇറക്കുന്നതിന് സാക്ഷ്യം വഹിച്ചതായി റിപ്പോർട്ട് പറയുന്നു. ഇന്ത്യൻ നാവികസേനയുടെ കൊച്ചി ആസ്ഥാനമായുള്ള പ്രീമിയർ എയർ സ്‌ക്വാഡ്രൺ, ഐഎൻഎഎസ് 550 ഡോർണിയർ വിമാനത്തിൽ കന്നി രാത്രി ലാൻഡിംഗ് നടത്തി ചരിത്രം സൃഷ്ടിച്ചിരുന്നു. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ ലഭ്യമായ ഏക എയർസ്ട്രിപ്പാണിത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള എയർഫീൽഡ്, DO 228-ന്റെ ലാൻഡിങ്ങിനായി 1988 ഏപ്രിലിൽ ഉദ്ഘാടനം ചെയ്തു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, എയർപോർട്ടിന്റെ പ്രവർത്തനങ്ങൾ 2010 സെപ്റ്റംബറിൽ ATR 72 വിമാനങ്ങളുടെ ലാൻഡിങ്ങിനും ഉപയോഗിച്ച് തുടങ്ങി.

 Screen shot of the Report published by The Times of India
Screen shot of the Report published by The Times of India,

ഈ വിമാനത്താവളത്തിന്റെ പ്രധാന നവീകരണം നടന്നത് 2010-ന്റെ അവസാനത്തിലാണെന്നും ഞങ്ങൾ കണ്ടെത്തി. “ലക്ഷദ്വീപിലെ എയർപോർട്ട്” എന്ന് ഞങ്ങൾ മറ്റൊരു കീ വേഡ് സെർച്ച് നടത്തി. അത് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഒരു ലേഖനത്തിലേക്ക് ഞങ്ങളെ നയിച്ചു. 2019 ഡിസംബർ 09-ന് പ്രസിദ്ധീകരിച്ച ലേഖനമനുസരിച്ച്, ആൻഡമാൻ നിക്കോബാർ ദ്വീപിലെ 4 വാട്ടർ എയറോഡ്രോം ലൊക്കേഷനുകളും ലക്ഷദ്വീപ് ദ്വീപിലെ 2 സ്ഥലങ്ങളും ലേലത്തിന് തയ്യാറാണെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. മേഖലയിലേക്ക് വ്യോമഗതാഗതം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

 Screen shot of the article by Press Information Bureau
Screen shot of the article by Press Information Bureau

എന്നാൽ, മാലിദ്വീപുമായുള്ള തർക്കത്തിനിടയിൽ, ലക്ഷദ്വീപിൽ സൈനിക വിമാനങ്ങൾക്കും സിവിലിയൻ വിമാനങ്ങൾക്കും ഒരു പുതിയ വിമാനത്താവളം നിർമ്മിക്കാൻ ഇന്ത്യൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. അതിനെക്കുറിച്ചുള്ള വാർത്തകൾ ഇവിടെയും ഇവിടെയും വായിക്കാം.

Screen shot of the articles on the proposed airport at Lakshadweep
Screen shot of the articles on the proposed airport at Lakshadweep

ഇവിടെ വായിക്കുക: Fact Check: ഇത് അയോധ്യയിലേക്കുള്ള ശ്രീരാമഭക്തരുടെ യാത്രയാണോ?

Conclusion

വൈറലായ വീഡിയോ അഗത്തിയിലെ എയർപോർട്ടിൽ ആദ്യമായി വിമാനമിറക്കുന്നതല്ല കാണിക്കുന്നത്. 2021 മുതൽ ഇന്റർനെറ്റിൽ ഈ വീഡിയോ ലഭ്യമാണ്.

Result: Partly False

ഇവിടെ വായിക്കുക:Fact Check: മൊബൈൽ ഫോൺ ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാക്കും എന്ന സന്ദേശം ഇ ടി മുഹമ്മദ് ബഷീർ എംപിയുടേതല്ല

Sources
Video uploaded by CLICK & SEE MEDIA, dated July 30, 2021
Report published by The Times of India, dated 14th October, 2022

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെയ്തത് ഞങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമാണ്. അത് ഇവിടെ വായിക്കാം}


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas
Pankaj Menon

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular