Wednesday, September 18, 2024
Wednesday, September 18, 2024

HomeFact CheckViralFact Check: സീറോ മലബാർ സഭയുടെ നിയുക്ത പരമാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടല്ല

Fact Check: സീറോ മലബാർ സഭയുടെ നിയുക്ത പരമാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടല്ല

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

സീറോ മലബാർ സഭയുടെ നിയുക്ത പരമാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന് പ്രാർത്ഥനാശംസകൾ എന്ന പേരിലെ പോസ്റ്റുകൾ.

Jephil Rambo’s Post

ഇവിടെ വായിക്കുക: Fact Check: അഗത്തിയിലെ എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുന്ന വീഡിയോ പഴയത്

Fact

ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി അപ്പോൾ, ജനുവരി 10,2023ലെ മാധ്യമ വാർത്തകൾ കിട്ടി. “സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി ഷംഷാബാദ് ബിഷപ് മാർ റാഫേൽ തട്ടിലിനെ തിരഞ്ഞെടുത്തു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണിത്. ഇതുമായി ബന്ധപ്പെട്ട് വത്തിക്കാനിലും സീറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലും ഒരേ സമയം പ്രഖ്യാപനം നടന്നു,” എന്ന് ന്യൂസ് 18 കേരളം ആ ദിവസം കൊടുത്ത റിപ്പോർട്ട് പറയുന്നു. മറ്റ് മാധ്യമങ്ങളുടെ റിപ്പോർട്ടുകളും അത് തന്നെ പറയുന്നു.

ജനുവരി 11,2023ൽ അവരുടെ വെബ്‌സൈറ്റിലെ ബിഷപ് മാർ റാഫേൽ തട്ടിൽ സീറോ മലബാർ സഭയുടെ വലിയ ഇടയൻ എന്ന തലക്കെട്ടുള്ള  ഒരു ലേഖനത്തിൽ സീറോ മലബാർ സഭയും അത് വ്യക്തമാക്കിയിട്ടുണ്ട്.

Article in Syro Malabar Church Website
Article in Syro Malabar Church Website

ജനുവരി 10,2023ലെ ലേഖനത്തിൽ, ഫ്രാൻസിസ് മാർപാപ്പ,മേജർ ആർച്ചുബിഷപ്പിന്റെ തെരഞ്ഞെടുപ്പിന് അംഗീകാരം നല്കി എന്ന വാർത്ത ആഗോള കത്തോലിക്ക സഭയുടെ മുഖപത്രമായ വത്തിക്കാൻ ന്യൂസ് കൊടുത്തിട്ടുണ്ട്. ആ ലേഖനത്തിലും മാർ റാഫേൽ  തട്ടിലാണ് പുതിയ മേജർആർച്ച് ബിഷപ്പ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Article in Vatican News

Article in Vatican News

ഇതിൽ നിന്നല്ലാം  മാർ റാഫേൽ തട്ടിലാണ് സീറോ മലബാർ പുതിയ മേജർ ആർച്ച് ബിഷപ്പെന്ന് വ്യക്തമാണ്.

Result: False

ഇവിടെ വായിക്കുക:Fact Check: ലക്ഷദ്വീപ് എന്ന പേരിൽ ജനം ടിവി പങ്ക് വെച്ചത് മാലിദ്വീപിലെ റിസോർട്ടിന്റെ പടമാണ്

Sources
Report in News 18 Kerala on January 10, 2023
Article in Syro Malabar Church Website on January 11, 2023
Article in Vatican News on January 10,2023

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular