Monday, December 23, 2024
Monday, December 23, 2024

HomeFact Checkസ്മൃതി ഇറാനിയുടെ മകൾ നടത്തുന്ന കഫേയിൽ ബീഫും പോർക്കും കിട്ടുമോ? വൈറൽ മെനു കാർഡിനെക്കുറിച്ചുള്ള സത്യം...

സ്മൃതി ഇറാനിയുടെ മകൾ നടത്തുന്ന കഫേയിൽ ബീഫും പോർക്കും കിട്ടുമോ? വൈറൽ മെനു കാർഡിനെക്കുറിച്ചുള്ള സത്യം അറിയുക

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

(ഈ പോസ്റ്റ് ആദ്യം ഫാക്ട് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീമിലെ ശുഭം സിംഗ് ആണ്. അത് ഇവിടെ വായിക്കാം)

Claim

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾ സോയിഷ് ഇറാനി നടത്തുന്നത് എന്ന് ആരോപിക്കപ്പെടുന്ന  സില്ലി സോൾസ് കഫേ ആൻഡ് ബാറിൽ ബീഫും പോർക്കും അടങ്ങുന്ന  വിഭവങ്ങൾ  ലഭിക്കുമെന്ന് കാണിക്കുന്ന മെനു കാർഡിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ  വൈറലാകുന്നുണ്ട്.

വേടത്തി’s Post

Fact

ഞങ്ങൾ സൊമാറ്റോയിലെ സില്ലി സോൾ കഫേയുടെയും ബാറിന്റെയും മെനു നോക്കി. മെനു ശ്രദ്ധാപൂർവ്വം വിശകലനം ചെയ്തപ്പോൾ, അത് വൈറൽ ഇമേജിൽ കൊടുത്തിരിക്കുന്ന മെനുവിൽ നിന്ന് വ്യത്യസ്തമാണെന്ന് ഞങ്ങൾ കണ്ടെത്തി. 

ഇതിനെത്തുടർന്ന്, ഇറാനി നടത്തുന്നത് എന്ന് ആരോപിക്കപ്പെടുന്ന  കഫേയിലെ മെനുവെന്ന അവകാശവാദത്തോടെ  വൈറലായിക്കുന്ന  ചിത്രം  ഞങ്ങൾ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. അത് ഞങ്ങളെ eazydiner എന്ന വെബ്‌സൈറ്റിലേക്ക് നയിച്ചു.

ഗോവയിലെ റാഡിസൺ ബ്ലൂ റിസോർട്ടിലെ അപ്പർ ഡെക്ക് റസ്‌റ്റോറന്റിന്റെ മെനു കാർഡ് അതിൽ ഉണ്ടായിരുന്നു. അപ്പർ ഡെക്ക് റെസ്റ്റോറന്റിന്റെ മെനു കാർഡുമായി വൈറലായ ചിത്രം താരതമ്യം ചെയ്തപ്പോൾ, അവ സമാനമാണെന്ന് ഞങ്ങൾ കണ്ടെത്തി.

കൂടാതെ, അപ്പർ ഡെക്ക് റെസ്റ്റോറന്റിന്റെ മെനു കാർഡായി തിരിച്ചറിഞ്ഞ അതേ മെനു കാർഡിന്റെ ഒരു ചിത്രം ഞങ്ങൾ Zomato-യിൽ കണ്ടെത്തി. വൈറലായ ചിത്രവും സൊമാറ്റോ ചിത്രവും ഒരുപോലെയാണ്.

L-R) Menu card of Silly Souls Cafe and menu card of Upper Deck Restaurant | Source: Zomato

 Justdial -ലെ അപ്പർ ഡെക്കിന്റെ മെനുവിൽ “ബീഫ്” എന്ന് ഒരു ക്വിക്ക് സെർച്ച് നടത്തിയപ്പോൾ “ബീഫ് ആൻഡ് പോർക്ക്” വിഭാഗത്തിൽ  ഇതേ വിഭവങ്ങൾ കണ്ടു.

Screenshot of Just Dial website

കൂടാതെ, വാർത്താ വെബ്‌സൈറ്റായ The Lallantopന്റെ അപ്പർ ഡെക്കിലെ ഒരു ജീവനക്കാരനെ ഉദ്ധരിച്ചു നൽകിയ വാർത്തയും ഞങ്ങൾ കണ്ടെത്തി. “ഇത് ഞങ്ങളുടെ റെസ്റ്റോറന്റിന്റെ ചിത്രമാണ്. ഈ മെനുവിന് ഒരു വർഷം പഴക്കമുണ്ടെങ്കിലും. പുതിയ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോൾ ബീഫ്  വേണമെങ്കിൽ പ്രത്യേകം ഓർഡർ ചെയ്യണം,” എന്നാണ് ജീവനക്കാരൻ ആ വാർത്തയിൽ പറയുന്നത്.

Result: False

നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular