Tuesday, December 24, 2024
Tuesday, December 24, 2024

HomeFact CheckBharuch Police അറസ്റ്റ് ചെയ്യുന്നത് ഡൽഹി കലാപത്തിലെ പ്രതിയെയോ?

Bharuch Police അറസ്റ്റ് ചെയ്യുന്നത് ഡൽഹി കലാപത്തിലെ പ്രതിയെയോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

മഫ്തിയിലുള്ള Bharuch Police team ഭക്ഷണശാലയിൽ ആഹാരം കഴിച്ചു കൊണ്ടിരിക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്യുന്ന വീഡിയോ എന്ന പേരിൽ ഒരു പോസ്റ്റ്  വ്യാപകമായി ഷെയർ ചെയ്യപ്പെട്ടുന്നുണ്ട്. മറ്റ് മൂന്ന് പുരുഷന്മാർക്കൊപ്പം ഇരിക്കുന്നതായി കാണപ്പെടുന്ന പ്രതിയെ പിടികൂടുന്നതിനുമുമ്പ് ഭക്ഷണശാലയിൽ  ഭക്ഷണം കഴിക്കാൻ മേശ അന്വേഷിക്കുന്നതായി പോലീസുകാർ അഭിനയിക്കുന്നതായി  വീഡിയോ ക്ലിപ്പിൽ കാണുന്നു.


സുഡാപ്പി ### മോനെ അറസ്റ്റ് ചെയ്യുന്ന മനോഹര ദൃശ്യം.
എന്തു രസം😂
ദൽഹി കലാപകാരി സിറാജ് മുഹമ്മദ് അൻവർ എന്ന പന്നീ ൻ്റെ മോനെയടക്കം crime Branch പൂട്ടുന്ന രംഗം എന്നക്കെയാണ് വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം  പറയുന്നത്.

ആർക്കൈവ്ഡ് ലിങ്ക് 

ആർക്കൈവ്ഡ് ലിങ്ക് 

വായിക്കുക:ചങ്ങലയിലുള്ളത് Father Stan Swamy ആണോ?

Fact Check / Verification

വൈറൽ വീഡിയോയെ കുറിച്ച് ചോദിക്കുന്നതിനു  ഞങ്ങൾ  Bharuchലോക്കൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ജെ എൻ സാലയെ സമീപിച്ചു.

മുഹമ്മദ് സിറാജ് അൻവർ എന്ന വ്യക്തിയെ Bharuch ലോക്കൽ ക്രൈം ബ്രാഞ്ച് അനധികൃത പിസ്റ്റൾ ഉപയോഗിച്ച് സംഭവവുമായി ബന്ധപ്പെട്ടു  അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അതുമായി ബന്ധമുള്ളതല്ല ഈ  വൈറൽ വീഡിയോയെന്ന്  സാല സ്ഥിരീകരിച്ചു. അറസ്റ്റുമായി ബന്ധപ്പെട്ട് Bharuch Policeന്റെ Twitter ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഒരു പത്രക്കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് സിറാജ് അൻവർ എന്ന പ്രതിയെ അറസ്റ്റ് ചെയ്തതായി 2021 ജൂൺ 29 ന്  Bharuch Police ഒരു പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. ദില്ലിയിലെ ലോധി റോഡിലെ മുബാറക്പൂർ സ്വദേശിയാണ് അയാൾ. എന്നാൽ  Bharuchൽ തോക്കും വിറ്റതായാണ് ഇയാൾക്കെതിരെയുള്ള ആരോപണം. ഇയാൾ ജീവിക്കുന്നത്   Bharuchലാണ്.  ഇതൊരു പ്രത്യേക കേസാണ്. ദില്ലി ലഹളകളുമായോ വൈറൽ വീഡിയോയുമായോ ഇതിനു  യാതൊരു ബന്ധവുമില്ല.

Bharuch Policeന്റെ എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ ഏതാണ്? 

വൈറൽ വീഡിയോയിൽ പറയുന്ന സംഭവമായി ബന്ധപ്പെട്ടു  ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്സ്പ്രസ്, ലോക്മത് എന്നീ മാധ്യമങ്ങൾ റിപോർട്ടുകൾ പ്രസീദ്ധീകരിച്ചിട്ടുണ്ട് ,വാർത്താ റിപ്പോർട്ടുകൾ പ്രകാരം 2021 ജൂൺ 27 നാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പോലീസ് പ്രതികളെ  അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളാണിത്.കവർച്ച, ബലാത്സംഗം എന്നിവ  ഉൾപ്പെടെ 14 കുറ്റകൃത്യങ്ങളിൽ  പ്രതികൾ   പങ്കാളിയാണ്. പാടൻ ജില്ലയിലെ സരസ്വതി താലൂക്കിലെ അമർപുര ഗ്രാമത്തിലെ ഭക്ഷണശാലയിൽ നിന്നാണ്  ഇയാളെ പിടികൂടിയത്. പ്രതിയുടെ പക്കൽ പിസ്റ്റൾ ഉണ്ടായിരുന്നു, ”ടൈംസ് ഓഫ് ഇന്ത്യയുടെ  റിപ്പോർട്ട് പറയുന്നു.

അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഡി പി ചുഡസാമ ബൂമിനോട്  ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. “പ്രധാന പ്രതി കിഷോർ പഞ്ചാൽ, വാഹന മോഷണം, ആക്രമണം, വീട് കവർച്ച, അനധികൃതമായി ആയുധങ്ങൾ കൈവശം വയ്ക്കൽ എന്നി കുറ്റകൃത്യങ്ങളിൽ  പങ്കാളിയായിരുന്നു. ബലാത്സംഗം, കൊള്ളയടിക്കൽ  തുടങ്ങിയ കേസുകളിലും ഇയാൾ  പ്രതികളാണ്. വീഡിയോയിൽ അറസ്റ്റിലായ പ്രതികളിലാർക്കും മുഹമ്മദ് സിറാജ് അൻവർ എന്ന് പേരില്ല. ദില്ലി കലാപവുമായി അവർക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലീഷ് ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

Conclusion

ദില്ലി കലാപവുമായി ബന്ധപ്പെട്ട് മുഹമ്മദ് സിറാജ് അൻവറിനെ Bharuch Police അറസ്റ്റുചെയ്ത ദൃശ്യം എന്ന പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നതാണ് എന്ന് ഞങ്ങളുടെ ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. കവർച്ച, ബലാത്സംഗം എന്നിവയിൽ ഉൾപ്പെട്ട പ്രതികളെ  അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നതാണ്  വൈറൽ വീഡിയോയിലെ ദൃശ്യങ്ങൾ. ഈ അറസ്റ്റിനു ദില്ലി കലാപവുമായി യാതൊരു ബന്ധവുമില്ല.

Result: Misleading 

Our Sources

Bharuch Local Crime Branch:ജെ എൻ സാല, ഇൻസ്പെക്ടർ

https://www.boomlive.in/fact-check/delhi-riots-accused-siraj-mohd-anwar-arrest-bharuch-police-gujarat-police-ahmedabad-13732

https://english.lokmat.com/national/viral-video-police-dressed-in-plain-clothes-nab-criminal-from-dhaba-in-bharuch/

https://timesofindia.indiatimes.com/city/ahmedabad/police-action-heroes-quell-villain/articleshow/84000597.cms?from=mdr

https://indianexpress.com/article/cities/ahmedabad/watch-ahmedabad-police-video-nabs-armed-29-year-old-accused-7384376/


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular