Sunday, September 15, 2024
Sunday, September 15, 2024

HomeFact CheckViralചങ്ങലയിലുള്ളത് Father Stan Swamy ആണോ?

ചങ്ങലയിലുള്ളത് Father Stan Swamy ആണോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ഭീമ കൊറെഗാവ് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന  Father Stan Swamy മരിച്ചത്  ചൂട് പിടിച്ച രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായി. സാമൂഹ്യ മാധ്യമങ്ങളിൽ  സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾക്കും ഇത് കാരണമായി. ഈ സന്ദർഭത്തിലാണ്  ഒരു വൃദ്ധനെ ആശുപത്രി കിടക്കയിൽ ചങ്ങലയിട്ട നിലയിലുള്ള ഒരു ചിത്രം പലരും ഷെയർ ചെയ്തത്. ചിത്രം പോസ്റ്റ് ചെയ്ത ആളുകൾ ഈ വൃദ്ധൻ  ഫാദർ സ്റ്റാൻ ആണ് എന്ന് അവകാശപ്പെടുന്നു.

ആർക്കൈവ്ഡ് ലിങ്ക് 

ആർക്കൈവ്ഡ് ലിങ്ക് 

ആർക്കൈവ്ഡ് ലിങ്ക് 

Fact Check/Verification

Google reverse image searchൽ  മനുഷ്യാവകാശ പ്രവർത്തകനായ ഫാദർ സ്റ്റാൻ സ്വാമിയുടെ പേരിൽ  പ്രചരിക്കുന്ന  ഈ വൈറൽ  ചിത്രം  ഫാദർ സ്റ്റാൻ സ്വാമിയുടേതല്ലെന്ന് കണ്ടെത്തി. ഫാദർ സ്റ്റാൻ സ്വാമിയുടെ മരണശേഷം വൈറലായ ചിത്രത്തിൽ കണ്ട വ്യക്തി യഥാർത്ഥത്തിൽ 92 കാരനായ ബാബുറാം ബൽവാൻ സിങ്ങാണ്.

കൊലപാതക കുറ്റത്തിന്  യുപിയിലെ എറ്റാ ജയിലിൽ ബാബുറാം ശിക്ഷ അനുഭവിക്കുകയാണ്. 2021 മെയ് 13 ന് എൻ‌ഡി‌ടി‌വി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുനന്ത ശ്വാസതടസ്സം കാരണം ബാബുറാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ്. 

അന്ന്  വാർഡൻ അശോക് യാദവിനെ സംഭവവുമായി ബന്ധപ്പെട്ടു  സസ്‌പെൻഡ് ചെയ്തിരുന്നു. കുറ്റവാളികളായ ഉദ്യോഗസ്ഥർക്കെതിരെ  കർശന നടപടിയെടുക്കുന്നതിനെക്കുറിച്ച്  അന്ന് ട്വിറ്ററിൽ  അദ്ദേഹം കുറിച്ചിരുന്നു.

ഈ ചിത്രമാണ് ഇപ്പോൾ  ഫാദർ സ്റ്റാൻ സ്വാമി എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ  പങ്കിടുന്നത്.

പുണെയിലെ ഭീമ കൊറെഗാവിൽ നടന്ന എൽഗാർ പരിഷത്ത് പരിപാടിയിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയ എന്ന ആരോപണത്തിലാണ്  ഫാദർ സ്റ്റാൻ സ്വാമിഐ  (84) 2018 ജനുവരി 1 ന് അറസ്റ്റ് ചെയ്തത്. ഈ പരിപാടിയെ തുടർന്നാണ്  ഭീമ കൊറെഗാവിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത് എന്നാണ് ആരോപണം.

നിരവധി പ്രതിപക്ഷ നേതാക്കൾ സ്വാമിയുടെ മരണത്തിൽ അനുശോചനം  രേഖപ്പെടുത്തിയിട്ടുണ്ട്.

 Father സ്റ്റാൻ സ്വാമി:എങ്ങനെ മരിച്ചു?

കഴിഞ്ഞ കുറേ വർഷങ്ങളായി ഫാദർ സ്റ്റാൻ  സ്വാമിയ്ക്ക്  പാർക്കിൻസൺസ് രോഗം ബാധിച്ചിരുന്നു ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മുംബൈയിലെ ബാന്ദ്രയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിൽ അദ്ദേഹത്തെ  പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ അദ്ദേഹം മരിച്ചു.

ഹിന്ദി ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Conclusion

ഫാദർ സ്റ്റാൻ സ്വാമിയുടെ മരണശേഷം, അദ്ദേഹത്തിന്റെ പേരിൽ വൈറലാകുന്ന ചിത്രം യഥാർത്ഥത്തിൽ 92 കാരനായ ബാബുറാം ബൽവാന്റേതാണ്. യുപിയിലെ എറ്റായിലെ ജയിലിൽ  കൊലക്കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നയാളാണ് ബാബുറാം.

വായിക്കുക:പോപ്പുലർ ഫ്രണ്ട് സൈന്യം: യാഥാർഥ്യമെന്ത്?

Result: False

Our Sources

NDTV

ABP Live

NAVBHARAT TIMES

Twitter: @DgPrisons

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular