Tuesday, December 24, 2024
Tuesday, December 24, 2024

HomeFact CheckPoliticsFact Check: ബിജെപി കൊടി വീട്ടിൽ നിന്നും നീക്കം ചെയ്യുന്ന വീഡിയോ കർണാടകയിൽ നിന്നാണോ?

Fact Check: ബിജെപി കൊടി വീട്ടിൽ നിന്നും നീക്കം ചെയ്യുന്ന വീഡിയോ കർണാടകയിൽ നിന്നാണോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
ബിജെപി കൊടി കർണാടകയിലെ തോൽവിയ്ക്ക് ശേഷം വീട്ടിൽ നിന്നും നീക്കം ചെയ്യുന്നു.
Fact
കർണാടക തിരഞ്ഞെടുപ്പിന് മുമ്പുള്ള  വീഡിയോ. 2022 ഏപ്രിൽ മുതൽ പ്രചാരത്തിലുണ്ട്.

കർണാടകയിൽ തിരഞ്ഞെടുപ്പിന് ശേഷം ഒരു പെൺകുട്ടി ബിജെപി കൊടി വീട്ടിൽ നിന്നും നീക്കം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലാവുന്നുണ്ട്. ഒരു പെൺകുട്ടി ബിജെപി കൊടികൾ വീട്ടിൽ നിന്നും നീക്കം ചെയ്യുന്നതും  ആ കുട്ടിയുടെ അമ്മയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീ തടയുന്നതും, അവർ അവരുടെ ഭർത്താവാണ് എന്ന് തോന്നിക്കുന്ന മറ്റൊരാളെ വിളിക്കുന്നതും അയാൾ പെൺകുട്ടി നീക്കം ചെയ്ത ബിജെപി അടയാളങ്ങൾ വലിച്ചു നീക്കുന്നതുമാണ് വിഡിയോയിൽ.

“സ്വന്തം വീട്ടിലെ RSS മാലിന്യങ്ങൾ വൃത്തിയാക്കുന്ന BJPക്കാരന്റെ മകൾ. കർണ്ണാടകയിൽ ശരിക്കും സംഭവിച്ചത് ഇതാണ്,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഇത്തരത്തിലുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ ഷെയർ ചെയ്തു കൊണ്ട്  (9999499044) ആവശ്യപ്പെട്ടിരുന്നു. വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും ഇത്തരം പോസ്റ്റുകൾ ഞങ്ങൾ കണ്ടു.

Request we got in WhatsApp
Request we got in WhatsApp

ഫസൽ മമ്പുറം എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 3.5 k ഷെയറുകൾ ഉണ്ടായിരുന്നു.

ഫസൽ മമ്പുറം 's Post
ഫസൽ മമ്പുറം ‘s Post

Fasil Ambalapally Kondotty എന്ന ഐഡി ഷെയർ ചെയ്ത ഇതേ പോസ്റ്റ് ഞങ്ങൾ കാണും വരെ അതിന് 135 ഷെയറുകൾ ഉണ്ടായിരുന്നു.

Fasil Ambalapally Kondotty's Post
Fasil Ambalapally Kondotty‘s Post

ഞങ്ങൾ കാണുബോൾ Riyas Mannalathil Kozikkode എന്ന ഐഡിയിൽ നിന്നും 108 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

Riyas Mannalathil Kozikkode 's Post
Riyas Mannalathil Kozikkode ‘s Post

മേയ് 10ന് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. മെയ് 13ന് ഫലം പുറത്തു വന്നു. ഭരണകക്ഷിയായ ബിജെപിയും  കോൺഗ്രസും ജെഡിഎസുമായിരുന്നു മത്സര രംഗത്ത്. ഫലം വന്നപ്പോൾ ബിജെപിയിൽ നിന്നും കോൺഗ്രസ്സ് അധികാരം പിടിച്ചെടുത്തു. കോൺഗ്രസ്സിന് 135 സീറ്റ്, ബിജെപിയ്ക്ക് 66 സീറ്റ്, ജെഡിഎസിന് 19 സീറ്റ്, മറ്റുള്ളവർക്ക് 4 സീറ്റ് എന്നിങ്ങനെയായിരുന്നു സീറ്റ് നില. ഈ സാഹചര്യത്തിലാണ് പോസ്റ്റുകൾ.

ഇവിടെ വായിക്കുക:Fact Check: കർണാടകയിൽ ബിജെപി പ്രവർത്തകരെ മർദ്ദിക്കുന്ന വീഡിയോ ആണോ ഇത് 

Fact Check/Verification

ഞങ്ങൾ ആദ്യം വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി; എന്നിട്ട്,അതിൽ ഒരു കീ ഫ്രേം റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ, Fight For Equality എന്ന പേജിൽ സെപ്റ്റംബർ 24,2022 പോസ്റ്റ് ചെയ്ത വീഡിയോ കണ്ടെത്തി. തെലുങ്കിൽ  ഉള്ള വീഡിയോയിലെ വിവരണം ഞങ്ങൾ ഗൂഗിൾ ട്രാൻസ്‌ലേറ്റർ ഉപയോഗിച്ച് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.

അമ്മക്കെതിരെ മകൾ തിരിഞ്ഞു എന്ന തലകെട്ടിൽ ഉള്ളതാണ് വീഡിയോ. “ബിജെപി  ഗൂഢാലോചനകൾ അറിയാതെ മാതാപിതാക്കൾ ബിജെപിയിൽ പ്രവർത്തിക്കുന്നവരാണോ? നിങ്ങളുടെ കുട്ടികളെ  സൂക്ഷിക്കുക.കാരണം നിങ്ങളുടെ കുട്ടികൾ പുറം ലോകത്തെ നോക്കിയും സമൂഹത്തെ നിരീക്ഷിച്ചും വലിയ കാര്യങ്ങൾ പഠിക്കുന്നു.നിങ്ങളുടെ കുട്ടികൾ മനുഷ്യത്വത്തിലേക്കുള്ള ഒരു യാത്ര ആരംഭിച്ചു.അതുകൊണ്ടാണ് കുട്ടികൾ മഹത്തായ പഠനങ്ങൾ വായിക്കേണ്ടത്.ചരിത്രം പഠിച്ചതിനുശേഷം അവർ ലോകത്തിന്റെ ജ്ഞാനം പഠിക്കും. അവർക്ക് സത്യവും അസത്യവും നിരീക്ഷിക്കാൻ കഴിയും,”എന്ന് വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം പറയുന്നു.

Fight For Equality's post
Fight For Equality‘s post

Samta News എന്ന ഫേസ്ബുക്ക് പേജിൽ ഇതേ വീഡിയോ ഏപ്രിൽ 22,2022 ൽ പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു. വിഡിയോയ്‌ക്കൊപ്പം ഒരു ഹിന്ദി വിവരണം ഉണ്ടായിരുന്നു. അത് ഗൂഗിൾ ട്രാൻസ്‌ലേറ്റർ ഉപയോഗിച്ച്  വിവർത്തനം ചെയ്തു.

“വീട്ടിൽ മോദിയുടെ ഫോട്ടോ അമ്മ വെച്ചപ്പോൾ വിദ്യാസമ്പന്നയായ മകൾ മോദിയുടെ ഫോട്ടോ വീട്ടിൽ വയ്ക്കുന്നതിനെതിരെ പ്രതിഷേധിച്ചു,” എന്ന് വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം പറയുന്നു.

“മോദിയുടെ ഫോട്ടോയുമായി ബന്ധപ്പെട്ട് അമ്മയും മകളും തമ്മിൽ തർക്കവും വാക്കേറ്റവും വാക്കേറ്റവുമുണ്ടായി. വീട്ടിൽ നിന്ന് മോദിയുടെ ഫോട്ടോ മകൾ ബലം പ്രയോഗിച്ച് നീക്കം ചെയ്തു.മോദിയുടെ ഫോട്ടോ നീക്കം ചെയ്യാൻ പിതാവും മകളെ പിന്തുണച്ചു,” പോസ്റ്റ് കൂടിച്ചേർത്തു.

Samta News's Post
Samta News‘s Post

 ഏപ്രിൽ 19,2022 ൽ,” ഈ വീഡിയോയെ കുറിച്ച് കൂടുതൽ എന്തെങ്കിലും അറിയുമോ?” എന്ന ചോദ്യത്തോടെ, Unofficial:The Frustrated Indian ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Unofficial:The Frustrated Indian's Post
Unofficial:The Frustrated Indian‘s Post

ഈവീഡിയോയുടെ യഥാർഥ ഉറവിടം വ്യക്തമല്ലെങ്കിലും 2022 ഏപ്രിൽ മുതൽ ഈ വീഡിയോ പ്രചാരത്തിലുണ്ട്. അതിൽ നിന്നും ഈ അടുത്ത കാലത്ത് നടന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പുമായി ഈ വീഡിയോയ്ക്ക് ബന്ധമില്ലെന്ന് വ്യക്തം.

ഇവിടെ വായിക്കുക:Fact Check: ഇവിഎമ്മുകൾ കണ്ടെത്തിയ ബിജെപി നേതാവിന്റെ കാർ കർണാടകയിൽ നാട്ടുകാർ നശിപ്പിച്ചോ?

Conclusion

കർണാടക തിരഞ്ഞെടുപ്പിന് മുമ്പുള്ള  വീഡിയോയാണിതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. 2022 ഏപ്രിൽ മുതൽ ഇത്  പ്രചാരത്തിലുണ്ട്.

ഇവിടെ വായിക്കുക:Fact Check: താനൂർ ബോട്ടപകടത്തിൽ മരിച്ച ഒരു കുടുംബത്തിലെ 11 പേരാണോ ഫോട്ടോയിൽ?

Result:  False

Sources
Facebook post by Fight For Equality on September 24,2022
Facebook post by Samatha TV on April 22,2022
Facebook post by Unofficial: The Frustrated Indian on April 22,2022


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular