Claim
കർണാടകയിൽ ബിജെപി പ്രവർത്തകരെ മർദ്ദിക്കുന്നു.
Fact
വീഡിയോ തെലങ്കാനയിൽ നിന്ന്.
കർണാടക തിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങ് ഇന്ന് (മെയ് 10,2023) നടക്കുകയാണ്. അതിന്റെ പശ്ചാത്തലത്തിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. കർണാടകയിൽ ബിജെപി പ്രവർത്തകരെ നാട്ടുകാർ മർദ്ദിക്കുന്നുവെന്നാണ് വീഡിയോ പറയുന്നത്.
“കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ അനിൽ ആന്റണിയെയും സംഘത്തെയും ഓടിച്ചിട്ട് തല്ലി വോട്ടർമാർ,” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്, മുതിർന്ന കോൺഗ്രസ്സ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ഈ അടുത്ത കാലത്ത് ബിജെപിയിൽ ചേർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രചരണം.
Thrivarna എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 1.6 k ഷെയറുകൾ ഉണ്ടായിരുന്നു.

ആതിര പോൾ എന്ന ഐഡിയിൽ പോസ്റ്റ് ഞങ്ങൾ കാണും വരെ അതിന് 193 ഷെയറുകൾ ഉണ്ടായിരുന്നു.

Neelima M. A എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 140 ഷെയറുകൾ ഉണ്ടായിരുന്നു.

Fact Check/Verification
ഞങ്ങൾ വീഡിയോ കീ ഫ്രേമുകളാക്കി വിഭജിച്ച് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. എന്നാൽ ഞങ്ങളുടെ അന്വേഷണത്തിന് സഹായകരമായ ഫലങ്ങൾ ഒന്നും കിട്ടിയില്ല.
ഞങ്ങൾ വീഡിയോ കൂടുതൽ പരിശോധിച്ചു. അപ്പോൾ വിഡിയോയിൽ പലരും പിങ്ക് സ്കാർഫ് ധരിച്ചിരിക്കുന്നത് കണ്ടു. തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരതീയ രാഷ്ട്ര സമിതി (ബി.ആർ.എസ്-മുൻപത്തെ പേര്-തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസിന്റെ) കോടിയുടെ നിറമാണ് പിങ്ക്. പോരെങ്കിൽ വീഡിയോ ബ്ലർ ചെയ്തിട്ടുണ്ടെങ്കിലും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ചിത്രവും പേരുമുള്ള ഒരു ഹോർഡിംഗും അവ്യക്തമായി അതിൽ കാണാം.
തുടർന്ന് ടിആർഎസ്-ബിജെപി സംഘർഷത്തെ കുറിച്ച് കീ വേർഡ് സേർച്ച് ചെയ്തപ്പോൾ,2022 ഫെബ്രുവരി9 -ന് tv 9 തെലുഗു റിപ്പോർട്ടിൽ നിന്നും ഇതിന്റെ കൂടുതൽ വ്യക്തതയുള്ള നീളം കൂടിയ വേർഷൻ കിട്ടി. തെലങ്കാനയിലെ ജങ്കാവ് എന്ന സ്ഥലത്ത് നിന്നുള്ളതാണ് വീഡിയോ.
2022 ഫെബ്രുവരി 9-ന് NTV തെലുങ്ക് ചാനലും ഈ വാർത്ത കൊടുത്തിട്ടുണ്ട്.

2022 ഫെബ്രുവരി 9-ന് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, ആന്ധ്രാപ്രദേശ് വിഭജനത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ പരാമർശത്തെ ചൊല്ലിയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. “2014ലെ ആന്ധ്രാപ്രദേശ് വിഭജനം സുഗമമായ കാര്യമായിരുല്ലെന്ന് 2022 ഫെബ്രുവരി എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ പറഞ്ഞിരുന്നു. തുടർന്ന്, അദ്ദേഹത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ടിആർഎസ് തീരുമാനിച്ചു. 2022 ഫെബ്രുവരി 9 ന് ജങ്കാവ് എംഎൽഎ മുത്തിറെഡ്ഡി യാദഗിരി റെഡ്ഡി ടിആർഎസ് അംഗങ്ങളോട് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തു. പാർട്ടി പ്രവർത്തകർ മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചു.പട്ടണത്തിൽ മോദിയുടെ കോലം കത്തിക്കാനുള്ള ടിആർഎസ് തീരുമാനത്തെ സംഭവസ്ഥലത്ത് എത്തിയ പതാകയുമായി ബിജെപി അനുഭാവികൾ എതിർത്തതായി റിപ്പോർട്ട്. ഇത് രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു,” റിപ്പോർട്ട് പറയുന്നു.

ഇവിടെ വായിക്കുക:Fact Check: താനൂർ ബോട്ടപകടത്തിന്റെ ദൃശ്യങ്ങൾ ആണോ പ്രചരിക്കുന്നത്?
Conclusion
തെലങ്കാനയിലെ ജങ്കാവിൽ ബിജെപി-ടിആർഎസ് പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയെന്ന് വ്യക്തമാണ്. കർണാടകയുമായോ അവിടെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായോ അതിന് ബന്ധമില്ല.
Result: False
Sources
News report by NTV Telugu on February 9,2022
News report by TV9 Telugu Live on February 9,2022
News report by Times of India on February 9,2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.