Claim
ഗുജറാത്തിൽ നിന്നെന്ന പേരിൽ പ്രചരിക്കുന്ന ഒരു വിഡീയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ബിജെപി ജയിച്ചത് കള്ളവോട്ട് നേടിയാണ് എന്നാണ് വീഡിയോ പറയുന്നത്.’ഇങ്ങനെ ആണെങ്കിൽ ഗുജറാത്തിൽ എല്ലാ സീറ്റും മോങ്ങിജി തന്നെ നേടും,” എന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം. മോങ്ങിജി എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് പ്രധാന മന്ത്രി നരേന്ദ്ര മോദിയെയാണ്.

Fact
ഇന്ന് ഡിസംബർ 8,2022 ഗുജറാത്തിൽ വോട്ടെണ്ണൽ നടക്കുമ്പോൾ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തും എന്ന തീർച്ചയായ ഘട്ടത്തിലാണ് ഇത് വൈറൽ ആവുന്നത്.
വീഡിയോയെ, ഇൻവിഡ് ടൂളിന്റെ സഹായത്തോടെ ഞങ്ങൾ കീ ഫ്രെയിമുകളാക്കി ഗൂഗിളിൽ തിരഞ്ഞു. അപ്പോൾ ഫെബ്രുവരി 27,2022 ന് Khabor24x7 എന്ന ബംഗ്ല ചാനൽ നല്‍കിയ റിപ്പോർട്ട് കിട്ടി.
സൗത്ത് ഡംഡം മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് വാർഡ് 33ലെ ബൂത്ത് 108 എന്നാണ് ആ വാർത്ത പറയുന്നത്.

BJP4Bengal എന്ന ട്വീറ്റർ ഹാൻഡിൽ ഫെബ്രുവരി 27,2022 ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ കള്ളവോട്ട് ചെയ്യുന്നുവെന്ന ആരോപിച്ച് കൊണ്ട് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Tv9bangla ഈ വീഡിയോ വെച്ച് ചെയ്ത ഫെബ്രുവരി 27നെ വാർത്ത പറയുന്നത് ബംഗാൾ മുൻസിപ്പൽ തിരഞ്ഞെടുപ്പിലെ കള്ള വോട്ടാണിത് എന്നാണ്. ഇതിൽ നിന്നെല്ലാം ഈ ദൃശ്യങ്ങൾ ബംഗാളില്‍ 2022 ഫെബ്രുവരിയിൽ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ നിന്നുള്ളതാണ് എന്ന് മനസിലാക്കാം. ഗുജറാത്തിൽ നിന്നെന്ന പേരിൽ തെറ്റായാണ് ഇത് പ്രചരിപ്പിക്കുന്നത്. യുപി നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് യുപിയിൽ നിന്നും എന്ന പേരിൽ ഇത് പ്രചരിച്ചപ്പോൾ ഞങ്ങൾ ഈ വിഡിയോ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കാം.
Sources
News report by Khabor24x7 on February 27,2022
News report by Tv9bangla on February 27,2022
Tweet by BJP4Bengal on February 27,2022
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.