Saturday, June 22, 2024
Saturday, June 22, 2024

HomeFact CheckViralWeekly Wrap:ഭൂകമ്പത്തിന്റെ ദൃശ്യങ്ങൾ, കൗ ഹഗ് ഡേ, പേ വിഷ ബാധയേറ്റ കുട്ടി:കഴിഞ്ഞ ആഴ്ചയിലെ പ്രധാന മാധ്യമ...

Weekly Wrap:ഭൂകമ്പത്തിന്റെ ദൃശ്യങ്ങൾ, കൗ ഹഗ് ഡേ, പേ വിഷ ബാധയേറ്റ കുട്ടി:കഴിഞ്ഞ ആഴ്ചയിലെ പ്രധാന മാധ്യമ പ്രചരണങ്ങൾ 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

  സിറിയ, തുർക്കി എന്നീ രാജ്യങ്ങളിൽ ഈ അടുത്ത കാലത്ത് നടന്ന ഭൂകമ്പത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വളരെ അധികം ഷെയർ ചെയ്യപ്പെടുകയുണ്ടായി. അതിൽ ചിലത് വ്യാജവുമായിരുന്നു. ഇത് കൂടാതെ പേ വിഷ ബാധയേറ്റ ഒരു കുട്ടിയുടേത് എന്ന പേരിൽ പ്രചരിച്ച ദൃശ്യങ്ങളും തെറ്റിദ്ധാരണ പരത്തുന്നതായിരുന്നു.  മൃഗസംരക്ഷണ-ക്ഷീര സംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി കാവി സാരി ഉടുത്ത് പശു കിടാവിനെ ഉയർത്തി നിൽക്കുന്ന പടം കൗ ഹഗ് ഡേയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതാണ് എന്ന വ്യാജമായ അവകാശവാദത്തോടെ ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെട്ടതും കഴിഞ്ഞ ആഴ്ചയാണ്.

പേ വിഷബാധയേറ്റ കുട്ടിയുടേതായി പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം അറിയുക

പേ വിഷബാധയേറ്റ കുട്ടി അല്ല വീഡിയോയിൽ ഉള്ളത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. റിപ്പബ്ലിക്ക് ഡേയിൽ കുഴഞ്ഞു വീണ് കുട്ടി അസ്വസ്ഥത കാണിക്കുകയായിരിന്നു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

കാറിന്റെ ക്യാമറയിൽ പതിഞ്ഞ ഭൂകമ്പത്തിന്റെ  വീഡിയോ ജപ്പാനിൽ നിന്നുള്ളത് 

ഭൂചല സമയത്ത്  റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ക്യാമറയിൽ പതിഞ്ഞ ഈ വീഡിയോയ്ക്ക് തുർക്കിയിലെ ഭൂകമ്പവുമായി ഒരു ബന്ധവുമില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി. വർഷങ്ങളുടെ പഴക്കമുള്ള വീഡിയോ ജപ്പാനിൽ നിന്നുള്ളതാണ്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിന്റെതല്ല ഈ ചിത്രങ്ങൾ 

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിന്റെത് എന്ന പേരിൽ പ്രചരിക്കുന്ന കൊളാഷിലെ രണ്ട് ചിത്രങ്ങൾ പഴയതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

കൗ ഹഗ് ഡേയ്ക്ക് ഐക്യദാർഢ്യമായല്ല മന്ത്രി ജെ ചിഞ്ചുറാണി പശുക്കിടാവിനെ ഉയർത്തി നിൽക്കുന്ന പടമിട്ടത്

കൗ ഹഗ് ഡേയ്ക്ക് ഐക്യദാർഢ്യമായല്ല മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി പശുക്കിടാവിനെ ഉയർത്തി നിൽക്കുന്ന പടമിട്ടത്. ഈ പടം മനോരമ പത്രം കേരള ബഡ്ജറ്റിനോട് അനുബന്ധമായി നടത്തിയ ഫോട്ടോ ഷൂട്ടിൽ നിന്നുള്ളതാണ് എന്നും ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

തുർക്കിയിലെ കെട്ടിടം തകരുന്ന വീഡിയോ 2020 ലേത് 

ഒരു കെട്ടിടം തകരുന്ന ദൃശ്യങ്ങൾ അടങ്ങിയ  വൈറൽ വീഡിയോ തുർക്കിയിലെ  ഇസ്മിർ നിന്നുള്ള 3 വർഷം പഴക്കമുള്ളതാണ് എന്ന്  ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.  അടുത്തിടെ തുർക്കിയിലും സിറിയയിലും ഉണ്ടായ  ഭൂകമ്പവുമായി ഇതിന് ബന്ധമില്ലെന്നും വ്യക്തമായി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular