Saturday, November 16, 2024
Saturday, November 16, 2024

HomeFact CheckViralFact Check: തിരക്കുള്ള ബസ്സിൽ ഡ്രൈവർ സീറ്റ് കയ്യേറുന്ന സ്ത്രീ എന്ന വീഡിയോയുടെ യാഥാർഥ്യം അറിയുക

Fact Check: തിരക്കുള്ള ബസ്സിൽ ഡ്രൈവർ സീറ്റ് കയ്യേറുന്ന സ്ത്രീ എന്ന വീഡിയോയുടെ യാഥാർഥ്യം അറിയുക

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

തിരക്കുള്ള ബസ്സിൽ ഡ്രൈവർ സീറ്റ് കയ്യേറുന്ന സ്ത്രീ.

Fact

ഇതൊരു ഹാസ്യ പരിപാടിയിലെ സീൻ ആണ്.

തിരക്കുള്ള ബസ്സിൽ ഡ്രൈവർ സീറ്റ് കയ്യേറുന്ന സ്ത്രീ എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “Incredible India !!!! രാജസ്ഥാനിൽ ഒരു സ്ത്രീയും അവളുടെ മകളും, തിരക്കേറിയ ബസിൽ കയറുന്നു. അമ്മയ്ക്ക് സീറ്റ് കിട്ടി. മകളും ഒരെണ്ണം തിരഞ്ഞു, അവസാനം ഡ്രൈവർ സീറ്റ് ഒഴിഞ്ഞുകിടക്കുന്നത് കണ്ട് അതിലിരിക്കുന്നു. ഡ്രൈവർ വന്ന് സ്ത്രീയോട് തന്റെ സീറ്റ് ഒഴിയാൻ ആവശ്യപ്പെടുമ്പോൾ, അവനോട് പിന്നിൽ പോയി എവിടെയെങ്കിലും ഇരിക്കാൻ പറയുന്നു. ബസ് ഓടിക്കണമെന്ന് അവൻ പറയുമ്പോൾ, മറ്റേതെങ്കിലും സീറ്റിൽ നിന്ന് ഡ്രൈവ് ചെയ്യാൻ അവൾ അവനോട് ആവശ്യപ്പെടുന്നു. അവളുടെ അമ്മായിയമ്മയും അവളെ പിന്തുണയ്ക്കുന്നു.. ഇത്തരം ഇന്ത്യയിൽ BJP വിജയിച്ചില്ലെങ്കിലേ അത്ഭുതപെടേണ്ടതുള്ളു,” എന്നാണ് വീഡിയോയുടെ കൂടെയുള്ള വിവരണം.

Latheef Mananthavadi എന്ന ഐഡിയിൽ നിന്നുള്ള ഈ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 539 ഷെയറുകൾ ഉണ്ടായിരുന്നു.

Latheef Mananthavadi's Post
Latheef Mananthavadi‘s Post

Mujeeb Kuttichira എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 272 പേർ ഈ വീഡിയോ ഷെയർ ചെയ്തിരുന്നു.

Mujeeb Kuttichira 's Post
Mujeeb Kuttichira ‘s Post

Khasim Wayanad എന്ന ഐഡിയിൽ നിന്നും 82 പേർ ഞങ്ങൾ കാണും വരെ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Khasim Wayanad's Post
Khasim Wayanad‘s Post

John Paulose-Raju എന്ന ഐഡിയിൽ നിന്നും 80 പേര് ഞങ്ങൾ കാണും വരെ ഈ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

John Paulose-Raju 's Post
John Paulose-Raju ‘s Post

Fact Check/Verification

പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് ഇൻറർനെറ്റിൽ തിരഞ്ഞപ്പോൾ Children gmeing എന്ന പ്രൊഫൈൽ, ഡിസംബർ 29, 2020-ൽ YouTube-ൽ അപ്‌ലോഡ് ചെയ്‌ത ഈ വീഡിയോയുടെ പൂർണ്ണ രൂപം ഞങ്ങൾക്ക് കിട്ടി. അത് ഒരു രാജസ്ഥാനി കോമഡി ഷോർട്ട് ഫിലിമിന്റെ വീഡിയോ ആണ്. തലക്കെട്ടിലും വിവരണത്തിലും നായികയായ ഹേമ പ്രജാപതിന്റെ പേരും കൊടുത്തിട്ടുണ്ട്.

Children gmeing.s video
Screen shot from the youtube video of Children gmeing

ഇത്  ഒരു സൂചന എടുത്ത്, ഞങ്ങൾ ഹേമ പ്രജാപത് എന്ന് തിരഞ്ഞു. അപ്പോൾ, അമ്മായിയമ്മയുടെയും മരുമകളുടെയും കോമഡി രംഗങ്ങൾ ഉൾപ്പെടുന്ന മറ്റ് ഷോർട്ട് ഫിലിമുകളിൽ ഹേമ പ്രജാപത് അഭിനയിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. വൈറലായ വീഡിയോയിൽ കാണുന്ന മറ്റൊരു നടിയായ കമല സോളങ്കിയെയും RDC Rajasthani Comedy Junction YouTube-ൽ ഫെബ്രുവരി 2,2021 ൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ കാണാം.

Still from RDC Rajasthani Comedy Junction's video
Still from RDC Rajasthani Comedy Junction‘s video

വായിക്കുക: Fact Check: ഈ ചിത്രം നേപ്പാളിലെ കൈലാസനാഥ ക്ഷേത്രത്തിന്‍റെതാണോ?: വസ്തുത അറിയാം

Conclusion

തിരക്കുള്ള  ബസ്സിൽ ഡ്രൈവർ സീറ്റ് കയ്യേറുന്ന സ്ത്രീ എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ രാജസ്ഥാനിൽ നിന്നുള്ള ഒരു കോമഡി ഷോർട്ട് ഫിലിമിന്റേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

Result: False

Sources

Youtube video of Children gmeing dated December 29, 2020

Youtube video of RDC Rajasthani Comedy Junction dated February 2, 2021

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular