Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
വീടില്ലാത്തവർക്ക് എല്ലാം സൗജന്യ ക്യാബിൻ ഹൗസ് (Cabin House) ഇടുക്കിയിലെ ഒരു പുരോഹിതൻ നിർമിച്ചു നൽകും എന്ന രീതിയിൽ Online Malayalam News എന്ന വെബ്‌സൈറ്റ് ഒരു വാർത്ത കൊടുത്തിട്ടുണ്ട്.
അവരുടെ ഫേസ്ബുക്ക് പേജിലും ആ വാർത്ത ഷെയർ ചെയ്തിട്ടുണ്ട്. ആ പോസ്റ്റിനു 1.7k റീയാക്ഷനും 996 ഷെയറുകളും ഇതുവരെ ലഭിച്ചിട്ടുണ്ട്.
ആ വാർത്ത പറയുന്നത് ഇങ്ങനെയാണ്:
സ്വന്തമായി ഒരു തുണ്ടു ഭൂമി പോലും ഇല്ലാത്ത ആളുകൾ നമുക്ക് ചുറ്റും ധാരാളം ഉണ്ടായിരിക്കും. വീട് എന്ന് പറയുന്നത് ഒരു സ്വപ്നമായി മാത്രം അവശേഷിച്ചു കൊണ്ടായിരിക്കും ഇത്തരക്കാരുടെ ജീവിതം തന്നെ.
വാടക വീടുകളിലും ഷെഡ്ഡുകളിലും താമസമാക്കിയവർ ആയിരിക്കും ഇതിൽ ഒട്ടു മിക്ക ആളുകളും.
അത്തരക്കാർക്ക് ഒരു വീട് പണിയുവാൻ ഉള്ള ബുദ്ധിമുട്ടു ഉള്ളതിനാൽ
ഇന്നും അവർ എല്ലാവരും ഇതുപോലെ ജീവിതം തള്ളിനീക്കുന്ന അവസ്ഥയാണ്. അത്തരക്കാരെ സഹായിക്കുവാനായി ഇടുക്കിയിലെ ഫാദർ ജിജോ കുര്യൻ എന്ന് പറയുന്ന മനുഷ്യസ്നേഹി മുന്നിട്ടിറങ്ങിയിരിക്കുകയാണ്.അദ്ദേഹത്തെ സമീപിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് സ്വന്തമായി വീട് നിർമ്മിച്ച് നൽകുന്നതാണ്.ഒരു മാസത്തിനുള്ളിൽ തന്നെ വീടു പണിത് നൽകുന്നതാണ്.
ഒരു കുടുംബത്തിന് അത്യാവശ്യം താമസിക്കാൻ കഴിയുന്ന രീതിയിലുള്ള വീടുകൾ ആണ് അദ്ദേഹം നിർമ്മിച്ചു നൽകുന്നത്. അപ്പോൾ ഇതിനായി നിരവധി സ്പോൺസർമാരും മറ്റും ഉണ്ട്.
ഇടുക്കി മേഖലയിലാണ് ഇവർ പ്രധാനമായും പ്രവർത്തിക്കുന്നത്. എങ്കിലും കേരളത്തിൽ എവിടെയും നിങ്ങൾക്ക് വീടുകൾ നിർമിച്ച് നൽകുന്നതാണ്.
അപ്പോൾ സ്വന്തമായി നിങ്ങൾക്ക് വീട് ഇല്ലാത്തവരാണെങ്കിൽ തീർച്ചയായും ഇത് വഴി വീട് ലഭിക്കുന്നതാണ്. എല്ലാവർക്കും ഈ അറിവ് ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.
സ്വന്തമായി ഒരു തുണ്ടു ഭൂമിയില്ലാത്ത അപേക്ഷിക്കുന്നവർക്കെല്ലാം Cabin House വെച്ച് നൽകും എന്ന വാർത്തയുടെ സത്യസ്ഥിതി വാർത്തയിൽ ഞങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചു. വാർത്തയിൽ പരാമർശിക്കപ്പെടുന്ന ഫാദർ ജിജോ കുര്യൻ തന്നെ ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത് അപ്പോഴാണ് ശ്രദ്ധയിൽ വന്നത്.
ഫാദർ ജിജോ കുര്യൻ പോസ്റ്റിൽ പറയുന്നു:
“ ഏക്കറ് കണക്കിന് ഭൂമിയും കൈനിറയെ കോടിക്കണക്കിന് പണവും വെച്ചിട്ട് ഫ്രീയായി ചെയ്തുകൊടുക്കുന്ന ഒരു പ്രവൃത്തിയല്ല ക്യാബിൻ വീട് നിർമ്മാണം. നിലവിൽ ഫ്രീയായി സ്ഥലം തരാൻ കഴിയുന്ന ഉപകാരികൾ ഇല്ലെന്ന് തന്നെ പറയാം.
രണ്ടുമൂന്നു മാസങ്ങൾ വർക്ക് മുന്നോട്ട് കൊണ്ടുപോകാനുള്ള സ്പോൺസർഷിപ്പ് പറഞ്ഞിരിക്കുന്ന ഉപകാരികൾ ഉണ്ട്. അതിന് ശേഷം സന്മനസ്സുള്ള പുതിയ ആളുകൾ വരാത്ത പക്ഷം വർക്ക് തന്നെ നിലച്ചു പോകാം.
നിലവിലുള്ള ക്യാബിൻ വീട് നിർമ്മാതാക്കൾക്ക് മാക്സിമം മാസത്തിൽ ഏഴ് വീടുകൾ പൂർത്തീകരിക്കാനാണ് കഴിയുന്നത്. (ടൈം ലാപ്സ് വീഡിയോയിൽ യൂട്യൂബിൽ ഉണ്ടാക്കുന്ന വീടുകളല്ല ഇവ) അതുകൊണ്ട് നൂറ് കണക്കിന് വരുന്ന അപക്ഷേകളെല്ലാം പരിഗണിക്കാൻ കഴിയില്ല.
ഏതെങ്കിലും രീതിയിൽ അവശതയനുഭവിക്കുന്നവർക്കാണ് മുൻഗണന. ജോലിചെയ്യാൻ പ്രാപ്തിയുള്ള കുടുംബനാഥകളുംനാഥന്മാരും കൈയ്യിൽ പണമില്ല എന്ന ഒറ്റ കാരണത്താൽ വീടിന് സഹായം തേടാതിരിക്കുക.
“വീടച്ചൻ” എന്നറിയപ്പെടാനും “നന്മമര”മാകാനും തീരെ താത്പര്യമില്ല. സന്മനസ്സുള്ള സുഹൃത്തുക്കളാണ് ഇതൊക്കെ ചെയ്യുന്നത്. അതിനിടയിൽ ഞാനൊരു നിമിത്തമാകുന്നുവെന്ന് മാത്രമേയുള്ളു.”
അപേക്ഷിക്കുന്ന എല്ലാവർക്കും വീടും സ്ഥലവും കൊടുക്കാൻ താൻ ഒരു സമാന്തര സർക്കാറോ പ്രസ്ഥാനമോ അല്ലെന്നും ഫാദർ പോസ്റ്റിൽ വ്യക്തമാക്കുന്നു.
പിന്നീട് ഞങ്ങൾ ഫാദറിനെ നേരിട്ട് വിളിച്ചു.“അപേക്ഷിക്കുന്ന എല്ലാവർക്കും Cabin House നൽകും എന്ന് ഒരിക്കലും താൻ അവകാശപ്പെട്ടിട്ടില്ല. സ്പോൺസർഷിപ്പ് പ്രകാരമാണ് താൻ വീട് നിർമിച്ചു നല്കുന്നത്,” അദ്ദേഹം പറഞ്ഞു.
വായിക്കുക:‘LPG :സംസ്ഥാനം 55% നികുതി ഈടാക്കുന്നു’: വാസ്തവമെന്ത്?
ഓൺലൈൻ മാധ്യമത്തിലും അതിന്റെ ഫേസ്ബുക്ക് പേജിലും പറയുന്നത് പോലെ അപേക്ഷിക്കുന്ന എല്ലാവർക്കും സൗജന്യമായി Cabin House നിർമിച്ചു നല്കുന്ന പദ്ധതിയല്ല,ഫാദർ ജിജോ കുര്യന്റേത്. മാക്സിമം മാസത്തിൽ ഏഴ് വീടുകൾ മാത്രമേ പൂർത്തീകരിക്കാൻ കഴിയൂ,എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഫാദർ ജിജോ കുര്യന്റെ ഫേസ്ബുക്ക് പോസ്റ്റ്
അദ്ദേഹത്തോടുള്ള ടെലിഫോൺ സംഭാഷണം
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.