Fact Check
‘LPG :സംസ്ഥാനം 55% നികുതി ഈടാക്കുന്നു’: വാസ്തവമെന്ത്?
ഇന്ധന വിലവർധനയ്ക്കിടയിൽ, LPG സിലിണ്ടറുകൾക്ക് കേന്ദ്രസർക്കാർ 5% നികുതി ചുമത്തുമ്പോൾ സംസ്ഥാന സർക്കാർ 55 ശതമാനം നികുതി ഈടാക്കുന്നുവെന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
ബി ജെപി കരീലാക്കുളങ്ങര എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 119 ഷെയറുകളുണ്ട്.

അടിസ്ഥാന വില, ഡീലറുടെ കമ്മീഷൻ, ഗതാഗത ചിലവ്, കേന്ദ്ര സർക്കാർ നികുതി, സംസ്ഥാന സർക്കാർ നികുതി മുതലായവ തരം തിരിച്ചെഴുതിയാണ് പോസ്ട്ടിരിക്കുന്നത്. പോസ്റ്റ് പറയുന്നു, “കേന്ദ്ര സർക്കാർ നികുതി 5%, സംസ്ഥാന സർക്കാർ നികുതി 55%.”
Fact Check / Verification
എന്നാൽ പോസ്റ്റിൽ ഡാറ്റയുടെ ഉറവിടം ഏതാണ് വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന നികുതി എന്ന് കാണിച്ചിരിക്കുന്ന കണക്ക് ഏത് സംസ്ഥാനത്തിന്റേതാണ് എന്ന് വ്യക്തമാക്കുന്നുമില്ല.എൽപിജിയുടെ വില ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്.
2017 മുതൽ ഗാർഹിക എൽ പി ജി സിലിണ്ടറുകളെ ജി എസ് റ്റി പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) വെബ്‌സൈറ്റ് പ്രകാരം ഗാർഹിക എൽപിജി സിലിണ്ടറുകൾ 5% ജിഎസ്ടി സ്ലാബിന്റെ പരിധിയിൽ വരും എന്ന് കൃത്യമായി പറയുന്നുണ്ട്. ഇത് കേന്ദ്രവും സംസ്ഥാനവും തമ്മിൽ തുല്യമായി വിഭജിക്കും (CGST – 2.5% + SGST – 2.5%).
ജിഎസ്ടി നിരക്കിനെക്കുറിച്ച് വ്യക്തമാക്കുന്ന സർക്കാർ സർക്കുലറിൽ ഗാർഹികാവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന് 5 ശതമാനം ജിഎസ്ടി നിരക്ക് ഈടാക്കുമെന്ന് പറയുന്നു. 2017 മുതൽ ഗാർഹിക എൽ പി ജി സിലിണ്ടറുകളെ ജി എസ് റ്റി പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, ഡീലറുടെ കമ്മീഷൻ 5.50 രൂപയ്ക്ക് നൽകുന്നുവെന്ന പോസ്റ്റിലെ അവകാശവാദം തെറ്റാണ്.
പെട്രോളിയം പ്ലാനിംഗ് & അനാലിസിസ് സെൽ (പിപിഎസി) വെബ്‌സൈറ്റ് പ്രകാരം ഡീലറുടെ / വിതരണക്കാരന്റെ കമ്മീഷൻ Rs. 14.2 കിലോഗ്രാം എൽപിജി ഗ്യാസ് സിലിണ്ടറിനു 61.84 രൂപയാണ്. 2019 ജൂലൈയിൽ വിതരണക്കാരന്റെ കമ്മീഷൻ 61.84 രൂപയായി പരിഷ്കരിക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുമുണ്ട്.

കൂടാതെ, ഇന്ത്യയിൽ സ്ഥലം, ഇറക്കുമതി വില എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് എൽപിജി വില നിശ്ചയിക്കുന്നത്. ഇത് എല്ലാ മാസവും പരിഷ്കരിക്കുകയും ചെയ്യുന്നുണ്ട്.
ഈ വിഷയത്തെ കുറിച്ച് ഞങ്ങൾ ചെയ്ത ഇംഗ്ലീഷ് ഫാക്ട് ചെക്ക് ഇവിടെ വായിക്കാം
Conclusion
ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് 5% ജിഎസ്ടി ഈടാക്കുന്നുണ്ടെന്നും ഒരു സംസ്ഥാനവും ഇതിന് പുറമേ 55% നികുതി ചുമത്തുന്നില്ലെന്നും ഞങ്ങളുടെ അന്വേഷണങ്ങളിൽ നിന്നും മനസ്സിലാവുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എൽപിജി സിലിണ്ടറുകൾക്ക് ജി എസ്ടിയ്ക്ക് പുറമേ പ്രത്യേകമായി മറ്റ് നികുതികൾ ചുമത്തുന്നില്ല.
വായിക്കുക:കൊടകര കുഴൽപ്പണ (Hawala) കേസ്: പിണറായി-മോദി ഫോട്ടോയുടെ വാസ്തവം
Result: False
Our Sources
Hindustan Times: https://www.hindustantimes.com/business-news/with-gst-domestic-lpg-gets-costlier-but-commercial -lpg-is-cheaper/story-Iw62YPyDJChLQoit8or95N.html
Central Board of Indirect Taxes and Customs: https://cbic-gst.gov.in/gst-goods-services-rates.html
Petroleum Planning & Analysis Cell:https://www.ppac.gov.in/content/149_1_PricesPetroleum.aspx
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.