Sunday, December 22, 2024
Sunday, December 22, 2024

HomeFact CheckViralFact Check: രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ദർശൻ അവാര്‍ഡ് പിണറായി വിജയന് ലഭിച്ചത് 2018...

Fact Check: രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ദർശൻ അവാര്‍ഡ് പിണറായി വിജയന് ലഭിച്ചത് 2018 ൽ 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ദർശൻ അവാർഡ് പിണറായി വിജയന്.

Fact

2018ൽ പ്രഖ്യാപിച്ച അവാർഡാണിത്  

“ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ ദേശീയ പുരസ്കാരം ശ്രീ പിണറായി വിജയന്.അഭിനന്ദനം,” എന്ന് എഴുതിയിരിക്കുന്ന ഒരു പോസ്റ്റർ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

 “ചുമ്മാതാണോ,, സംഘി കൊങ്ങി മൂരികൾക്ക്, കുരു പൊട്ടുന്നത്, എങ്ങനെ സഹിക്കും അവർ,” എന്ന ഒഎസ് വിവരണത്തോടൊപ്പമാണ് പോസ്റ്റർ പ്രചരിക്കുന്നത്.

Najeeb Mather എന്ന ഐഡിയിൽ നിന്നും Chief Minister of Kerala Pinarayi Vijayan എന്ന ഗ്രുപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങൾ കാണും വരെ 1.3 k ഷെയറുകൾ ഉണ്ടായിരുന്നു,

Najeeb Mather's Post
Najeeb Mather‘s Post

D. Viswambharan എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 69 ഷെയറുകൾ ഉണ്ടായിരുന്നു.

D. Viswambharan's Post 
D. Viswambharan’s Post 

Shaji Joseph എന്ന ഐഡി 𝐂𝐏𝐈𝐌 𝐊𝐄𝐑𝐀𝐋𝐀 𝐂𝐘𝐁𝐄𝐑 𝐖𝐈𝐍𝐆 ★★★ സി പി ഐ എം കേരള സൈബർ വിങ്ങ് എന്ന ഗ്രുപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റിന് 62 ഷെയറുകൾ ഉണ്ടായിരുന്നു,

Shaji Joseph 's Post
Shaji Joseph ‘s Post

Fact Check/Verification

ഗാന്ധി ദർശൻ അവാർഡ് പിണറായി വിജയന് ലഭിച്ചുവെന്ന വാർത്തയുടെ നിജസ്ഥിതി അറിയാൻ ഞങ്ങൾ ഗൂഗിളിൽ കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ ധാരാളം ഫലങ്ങൾ ലഭിച്ചു. എന്നാൽ അവയെല്ലാം 2018 ൽ നിന്നുള്ളതായിരുന്നു

Results of keyword search
Results of keyword search

സെപ്റ്റംബർ 19,2018 ലെ കൈരളി ഓൺലൈനിന്റെ വാർത്തയിൽ പിണറായിക്ക് ഗാന്ധി ഗ്ലോബൽ ഫൗണ്ടേഷന്റെ 

ഗാന്ധിദര്‍ശന്‍ അവാര്‍ഡ് ലഭിച്ചതിനെ കുറിച്ച് പറയുന്നുണ്ട്

“മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്റെ ഗാന്ധിദര്‍ശന്‍ അവാര്‍ഡ് കേരള മുഖ്യമന്ത്രി പിണറായി വിജയന്.ഗാന്ധി ദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌ക്കാരം തിബറ്റ് ആത്മീയ ആചാര്യന്‍ ദലൈയ്‌ലാമക്ക് സമ്മാനിക്കും. ഫൗണ്ടേഷന്‍ ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ജസ്റ്റിസ് കെടി തോമസ്, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി എന്നിവടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിച്ചത്. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിക്കാണ് മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ്, മാര്‍ ക്രിസോസ്റ്റം മെത്രാപൊലീത്ത, ശ്രീശ്രീ രവിശങ്കര്‍, ലക്ഷ്മിക്കുട്ടിയമ്മ, ഡോ. ടി കെ ജയകുമാര്‍, എംഎ യുസഫലി, ബിആര്‍ ഷെട്ടി, ബി ഗോവിന്ദന്‍, ജോസഫ് പുലിക്കുന്നേല്‍ (മരണാനന്തര പുരസ്‌ക്കാരം) എന്നിവരും വിവിധമേഖലകളില്‍ അവര്‍ഡിനര്‍ഹരായി. വാര്‍ത്താസമ്മേളനത്തില്‍ പിഡിടി ആചാരി, ആറ്റിങ്ങല്‍ വിജയകുമാര്‍, ജേക്കബ് കുര്യക്കോസ് എന്നിവര്‍ പങ്കെടുത്തു. പുരസ്‌കാരങ്ങള്‍ മാര്‍ച്ചില്‍ ദില്ലിയില്‍ ചേരുന്ന സമ്മേളനത്തില്‍ വിതരണം ചെയ്യും.”എന്നാണ് കൈരളി വാർത്ത പറയുന്നത്.

Screen grab of Kairai online's news
Screen grab of Kairai online’s news

2019 സെപ്റ്റംബർ 19,2018 മാതൃഭൂമിയും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വാർത്ത വന്ന 201൮  സെപ്റ്റംബർ 19 ന് തന്നെ Ajesh Krishnan എന്ന ഐഡിയിൽ നിന്നും ഈ ഒരു വിവരം പങ്ക് വെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റും ഞങ്ങൾ കണ്ടു.

 Ajesh Krishnan's Post
 Ajesh Krishnan’s Post

കൂടുതൽ വിവരങ്ങൾ അറിയാൻ  ഗാന്ധി ഗ്ലോബൽ ഫൗണ്ടേഷന് ഇമെയിൽ ചെയ്തിട്ടുണ്ട്. അവരുടെ മറുപടി വരുമ്പോൾ പോസ്റ്റ് അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

വായിക്കാം:Fact Check: സ്വപ്ന സുരേഷിനെ പറ്റിയുള്ള വാർത്തയ്ക്  ഇത്തരം ഒരു തിരുത്ത് ദേശാഭിമാനിയോ ചന്ദ്രികയോ കൊടുത്തിട്ടില്ല

Conclusion

 ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്‍  പ്രഖ്യാപിച്ച രാജ്യത്തെ മികച്ച മുഖ്യന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ പുരസ്കാരത്തിന്  പിണറായി വിജയന്‍ അര്‍ഹനായത് 2018ലാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: Missing Context

Sources

News report in Kairalionline on September 19,2018

News report in Mathrubhumi on September 19,2018

Facebook Post of Ajesh Krishnan on September 19,2018

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular