Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
കേരളത്തിലെ വയലിൽ കണ്ടെത്തിയ മുതലയുടെ ഫോട്ടോ.
Fact
ഈ ഫോട്ടോ തെലങ്കാനയിൽ നിന്നാണ്.
കേരളത്തിലെ വയലിൽ കണ്ടെത്തിയ മുതലയുടെ ഫോട്ടോ എന്ന പേരിൽ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“ചേലക്കോട് ലായില്യക്കുളമ്പ് മേലെപറമ്പിൽ തൃവിക്രമൻ നായരുടെ വയലിൽ കണ്ടെത്തിയ മുതലയെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് പിടിച്ചുകെട്ടി. ചീരക്കുഴി ഗായത്രിപുഴയിലെ തടയിണ തുറന്നപ്പോൾ വന്നതാകാമെന്ന് ഫയർ വാർഡൻ മുകേഷ് മുല്ലക്കര പറഞ്ഞു. തിരുവില്ലാമല, ചേലക്കര, പഴയന്നൂർ പഞ്ചായത്ത് നിവാസികൾ ജാഗ്രത പാലിക്കുവാൻ അറിയിപ്പുണ്ട്,” എന്നാണ് വിവരണം.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക: Fact Check: സ്പിറ്റ് ജിഹാദിൻ്റെ ദൃശ്യങ്ങൾ അല്ല വീഡിയോയിൽ
ആദ്യം ഞങ്ങൾ പോസ്റ്റിൽ പറയുന്നത് പോലെ തിരുവില്ലാമല, ചേലക്കര, പഴയന്നൂർ എന്നീ പ്രദേശങ്ങളിൽ എവിടെ എങ്കിലും മുതലയെ കണ്ടെത്തിയോ എന്ന് അറിയാൻ ഒരു കീ വേർഡ് സേർച്ച് നടത്തി. എന്നാൽ അത്തരം വാർത്തകളൊന്നും ലഭിച്ചില്ല.
അതിന് ശേഷം ഞങ്ങൾ ഗൂഗിളിൽ ഒരു റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ, 2024 ഫെബ്രുവരി 29ലെ തെലങ്കാന ടുഡേയുടെ വാർത്താ റിപ്പോർട്ട് കണ്ടെത്തി. അതിൽ ഈ ഫോട്ടോ ഉണ്ടായിരുന്നു.
“വ്യാഴാഴ്ച പുലർച്ചെ നൽഗൊണ്ടയിലെ ത്രിപുരാറാം ഗ്രാമത്തിലെ കൃഷിയിടങ്ങളിൽ അലഞ്ഞുതിരിഞ്ഞ മുതലയെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. രാവിലെ 7.30 ഓടെ ഗ്രാമത്തിലെ വയലിൽ കൂറ്റൻ ഇഴജന്തു ഓടുന്നത് കണ്ട് ഞെട്ടിയ ഗ്രാമീണരാണ് മുതലയെ ആദ്യം ശ്രദ്ധിച്ചത്,” റിപ്പോർട്ട് പറയുന്നു.
“തുറസ്സായ പറമ്പിലൂടെ ഇഴഞ്ഞു നീങ്ങിയ ശേഷം സമീപത്തെ പാടശേഖരത്തിൽ അഭയം പ്രാപിച്ചു. ഗ്രാമവാസികൾ ഉടൻ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അവർ മിരിയാലഗുഡയിൽ നിന്ന് ഒരു സംഘം സ്ഥലത്തെത്തി,” റിപ്പോർട്ട് തുടരുന്നു.
“നാഗാർജുനസാഗർ വൈൽഡ് ലൈഫ് ഡിവിഷനിൽ നിന്നുള്ള രക്ഷാസംഘത്തെയും സംഭവസ്ഥലത്തേക്ക് അയച്ചു. സംഘം മുതലയെ പിടിച്ചു. മുതല ആരോഗ്യവാനാണെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ച ശേഷം, ഉദ്യോഗസ്ഥർ മുതലയെ നാഗാർജുനസാഗർ അണക്കെട്ടിൽ തുറന്നുവിട്ടതായി പിസിസിഎഫ് (വന്യജീവി) മോഹൻ ചന്ദ്ര പർഗെയ്ൻ പറഞ്ഞു,” റിപ്പോർട്ട് കൂടി ചേർത്തു.
2024 ഫെബ്രുവരി 29ൽ യുടിവിയും ഈ ചിത്രത്തോടൊപ്പം വാർത്ത കൊടുത്തിട്ടുണ്ട്. “വ്യാഴാഴ്ച രാവിലെ നൽഗൊണ്ടയിലെ ത്രിപുരാറാം ഗ്രാമത്തിലെ കൃഷിയിടങ്ങളിൽ അലഞ്ഞുതിരിഞ്ഞ മുതലയെ വനപാലകർ രക്ഷപ്പെടുത്തി,” എന്ന് ഈ വാർത്തയും പറയുന്നു.
ഇതേ വാർത്ത ടൈംസ് ഓഫ് ഇന്ത്യ 2024 മാർച്ച് 1ന് കൊടുത്തിട്ടുണ്ട് എന്നും ഞങ്ങൾ ഒരു കീ വേർഡ് സെർച്ചിൽ കണ്ടത്തി.
“നൽഗൊണ്ട ജില്ലയിലെ ത്രിപുരത്ത് വ്യാഴാഴ്ചയാണ് ഒരു മുതല വെള്ളത്തിൽ നിന്ന് പുറത്തേക്ക് കടന്ന് കൃഷിയിടങ്ങളിൽ പ്രവേശിച്ചത്. നാഗാർജുന സാഗർ വൈൽഡ് ലൈഫ് ഡിവിഷനിലെ വനപാലകർ അതിനെ രക്ഷപ്പെടുത്തി സാഗർ അണക്കെട്ടിൽ തുറന്നുവിട്ടു,” വാർത്ത വ്യക്തമാക്കുന്നു.
“രാവിലെ 7.30 ഓടെ ത്രിപുരാറാം ഗ്രാമത്തിലെ ഒരു ഫാമിൽ നാട്ടുകാർ മുതലയെ കണ്ടെത്തിയതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. ഉടൻ തന്നെ മിരിയാലഗുഡ ഫോറസ്റ്റ് റേഞ്ച് ഓഫീസറും ജീവനക്കാരും സ്ഥലത്തെത്തി,തെലങ്കാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ മോഹൻ ചന്ദ്ര പർഗെയ്ൻ പറഞ്ഞു,” വാർത്തയിൽ തുടർന്ന് പറയുന്നു.
“മുതലയെ രക്ഷിക്കാൻ സാഗർ വൈൽഡ് ലൈഫ് ഡിവിഷനിൽ നിന്നുള്ള ഒരു റെസ്ക്യൂ ടീമിനെ അയച്ചിരുന്നു. സാഗർ അണക്കെട്ടിൽ ധാരാളം മുതലകളുണ്ടെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു,” വാർത്ത വ്യക്തമാക്കുന്നു.
ഇവിടെ വായിക്കുക: Fact Check: നിർമ്മല കോളേജ് പ്രിൻസിപ്പലിന്റെ വീട്ടിൽ റീത്ത് വെച്ചോ?
കേരളത്തിലെ വയലിൽ കണ്ടെത്തിയ മുതലയുടെ ഫോട്ടോ എന്ന പേരിൽ പ്രചരിക്കുന്നത് തെലങ്കാനയിൽ നിന്നുള്ള ഫോട്ടോയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Sources
News report by Telangana Today on February 29, 2024
News report by UTV on February 29, 2024
News report by Times of India on March 1, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.