Authors
Claim
അയോധ്യ രാമക്ഷേത്രത്തില്‍ ആദ്യ ദിനം എത്തിയ ഭക്തർ എന്ന പേരിൽ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. 2024 ജനുവരി 22നായിരുന്നു രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്.
ഇവിടെ വായിക്കുക: Fact Check: അയോധ്യയിൽ പ്രതിഷ്‌ഠിച്ചത് ബിജെപിയുടെ രാഷ്ട്രീയ രാമനെ എന്ന് ഉർവശി പറഞ്ഞിട്ടില്ല
Fact
ഞങ്ങൾ വൈറൽ ഫോട്ടോയുടെ റിവേഴ്സ് ഇമേജ് തിരയൽ നടത്തി. അപ്പോൾ അത് 2023 ജൂൺ 21ലെ ഒരു യുട്യൂബ് ഷോട്സിലേക്ക് ഞങ്ങളെ നയിച്ചു. “ഒഡീഷയിലെ പുരിയിലെ ജഗന്നാഥ രഥയാത്രയിലെ ജനക്കൂട്ടത്തെ ഇത് കാണിക്കുന്നു,” എന്നാണ് അതിന്റെ വിവരണം പറയുന്നത്.
കൂടുതൽ തിരച്ചിൽ, 2023 ജൂൺ 21-ന് നടന്ന രഥയാത്രയിലെ വൈറൽ ചിത്രം കൊടുത്തിട്ടുള്ള വൺഇന്ത്യ ഫോട്ടോ ഫീച്ചറിലേക്ക് ഞങ്ങൾക്ക് കിട്ടി. “2023 ജൂൺ 20, ചൊവ്വാഴ്ച, പുരിയിൽ, ഭഗവാൻ ജഗന്നാഥന്റെ വാർഷിക രഥയാത്രയ്ക്കിടെ ഭക്തരുടെ തിരക്ക്,”എന്നാണ് ഫോട്ടോയുടെ അടിക്കുറിപ്പ്. വൈറൽ ഫോട്ടോ കാണിക്കുന്നത് ഒഡീഷയിലെ പുരിയിൽ ഭഗവാൻ ജഗന്നാഥന്റെ വാർഷിക രഥയാത്രയ്ക്കിടെ ഭക്തരുടെ തിരക്കാണെന്ന് സ്ഥിരീകരിക്കുന്ന സമാനമായ റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും ഇവിടെയും കാണാം.
ഇവിടെ വായിക്കുക:Fact Check: കശ്മീരിലെ ലാൽ ചൗക്കിൽ ശ്രീരാമന്റെ ചിത്രം പ്രദർശിപ്പിച്ചോ?
Result: False
Sources
OneIndia report, June 21, 2023
Photo, TimesContent.com, June 20, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.