Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim
ശാന്തിവിള ദിനേശൻ ഡബിംഗ് സ്റ്റുഡിയോയിൽ വെച്ച് തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് വെളിപ്പെടുത്തലുമായി ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി’ എന്ന 24 ന്യൂസിന്റെ ന്യൂസ്‌കാർഡ്.
Fact
ന്യൂസ്‌കാർഡ് വ്യാജമാണെന്ന് 24 ന്യൂസ് വ്യക്തമാക്കിയിട്ടുണ്ട്.
‘ശാന്തിവിള ദിനേശൻ ഡബിംഗ് സ്റ്റുഡിയോയിൽ വെച്ച് തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് വെളിപ്പെടുത്തലുമായി ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി’ എന്ന ഒരു ന്യൂസ്‌കാർഡ് 24 ന്യൂസിന്റേത് എന്ന പേരിൽ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് ഈ കാർഡ് വൈറലാവുന്നത്. മലയാള സിനിമയിലെ വിവിധ വിഷയങ്ങളെ കുറിച്ച് പ്രതികരിക്കാറുള്ള ഒരു കലാകാരിയാണ് ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ, ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം വന്നതായി വാർത്തയുണ്ടായിരുന്നു. വുമൺ ഇൻ സിനിമ കളക്ടീവുമായി (ഡബ്ല്യുസിസി) ചേർന്ന് നടന്മാർക്കെതിരെ പറഞ്ഞാൽ വീട്ടിൽ കയറി തല്ലുമെന്നാണ് ഭീഷണി. സംഭവത്തിൽ ഭാഗ്യലക്ഷ്മി പൊലീസിൽ പരാതി നൽകും.
“ഫോണിൽ വിളിച്ച് ആരും ഇതുവരെ ഭീഷണിപ്പെടുത്തിയിട്ടില്ല. ഇത് ആദ്യത്തെ അനുഭവമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന്,” ഭാഗ്യലക്ഷ്മി പറഞ്ഞതായും വാർത്തയിൽ പറയുന്നു.
ഇവിടെ വായിക്കുക: Fact Check: നിർഭയ കേസിൽ വിട്ടയക്കപ്പെട്ട പ്രതിയല്ല ഫോട്ടോയിൽ
Fact Check/Verification
ലൈംഗികമായി തന്നെ ആരെങ്കിലും ഉപദ്രവിച്ചതായി ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിട്ടുണ്ടോ എന്ന് ഞങ്ങൾ ആദ്യം ഒരു കീവേർഡ് സേർച്ച് നടത്തി നോക്കി. എന്നാൽ അത്തരം റിപ്പോർട്ടുകൾ ഒന്നും കിട്ടിയില്ല. 24 ന്യൂസിന്റെ ഫേസ്ബുക്ക് പേജിൽ തിരഞ്ഞപ്പോഴും ഇത്തരം റിപ്പോർട്ടുകൾ കണ്ടെത്താനായില്ല.
തുടർന്ന് ഞങ്ങൾ ഇപ്പോൾ പ്രചരിക്കുന്ന ന്യൂസ്‌കാർഡ് റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ നവംബർ 12,2020ൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു പടമുള്ള 24 ന്യൂസിന്റെ ന്യൂസ് കാർഡ് കിട്ടി.
അതിനൊപ്പം ഒരു വാർത്തയുടെ ലിങ്കും ഉണ്ടായിരുന്നു. “ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നൽകിയ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ പൊലീസ് കേസെടുത്തു. അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തുവെന്നുള്ള പരാതിയെ തുടർന്നാണ് നടപടി,” എന്നായിരുന്നു വാർത്ത.
“മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നൽകിയത്. ഐടി വകുപ്പുകൾ ചുമത്തിയ കേസ് തിരുവനന്തപുരം സൈബർ ക്രൈം പൊലീസിന് കൈമാറും,” വാർത്ത പറയുന്നു.
മുൻപും ഭാഗ്യലക്ഷ്മി ശാന്തിവിള ദിനേശിനെതിരെ പരാതി നൽകുകയും മ്യൂസിയം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ശാന്തിവിള ദിനേശ് മുൻകൂർ ജാമ്യം നേടിയിരുന്നു, വാർത്ത തുടരുന്നു.
24 ന്യൂസിന്റെ ഡിജിറ്റൽ മീഡിയയുടെ ചുമതയുള്ള എബി തരകനെ ഞങ്ങൾ ഫോണിൽ ബന്ധപ്പെട്ടു. ഇത്തരം ഒരു ന്യൂസ്‌കാർഡ് 24 ന്യൂസ് നൽകിയിട്ടില്ലെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു.
ഇവിടെ വായിക്കുക: Fact Check: ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുന്നതിന് അനുവദിച്ച തുകയാണ് ₹10,000
Conclusion
ശാന്തിവിള ദിനേശൻ ഡബിംഗ് സ്റ്റുഡിയോയിൽ വെച്ച് തന്നെ ലൈംഗികമായി ഉപയോഗിച്ചു വെളിപ്പെടുത്തലുമായി ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്ന പേരിൽ ഫേസ്ബുക്കിൽ വൈറലാവുന്ന ന്യൂസ്‌കാർഡ് വ്യാജമാണെന്ന് 24 ന്യൂസ് വ്യക്തമാക്കിയിട്ടുണ്ട്.
Result: Altered Media
ഇവിടെ വായിക്കുക: Fact Check: രാഹുൽ ഗാന്ധി ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം നിൽക്കുന്ന ചിത്രമല്ലിത്
Sources
News Report by 24 News on November 12, 2020
Telephone Conversation with Aby Tharakan, Digital Media head, 24 News
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.