Saturday, July 27, 2024
Saturday, July 27, 2024

HomeFact CheckViralFact Check: തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നല്ല ഈ പ്രളയ ദൃശ്യം

Fact Check: തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നല്ല ഈ പ്രളയ ദൃശ്യം

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ള പ്രളയ ദൃശ്യം.

Fact
2023ൽ തിരുവനന്തപുരം ഗൗരിശപട്ടത്ത് നിന്നുള്ള ദൃശ്യം.

ഡാം തുറന്നതിനെ തുടർന്ന് തൃശൂർ, എറണാകുളം ജില്ലകളിൽ പ്രളയം എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. പ്രളയത്തെ തുടർന്ന് ആളുകളെ മാറ്റി പാർപ്പിക്കുന്ന ദൃശ്യം സഹിതമാണ് പോസ്റ്റ്. “ഡാം തുറന്നു. തൃശൂരിൽ ജലപ്രളയം. എറണാകുളം ജില്ല വെള്ളത്തിൽ മുങ്ങി ഞെട്ടിക്കുന്ന ദൃശ്യങ്ങൾ,” എന്നാണ് പോസ്റ്റിലെ വിവരണം. ജൂലൈ 17,2024ലാണ് പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.

Kuruvi Media's Post
Kuruvi Media’s Post

തൃശൂർ, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്

കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ ജൂലൈ 18, 2024ലെ ഒരു പോസ്റ്റ് പ്രകാരം, നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ആ പോസ്റ്റിൽ, “പത്തനംതിട്ട ജില്ലയിലെ മണിമല (കല്ലൂപ്പാറ സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരുവന്നൂർ (പാലകടവ് സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ), കോഴിക്കോട് ജില്ലയിലെ കുറ്റിയാടി (കുറ്റിയാടി സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു,” എന്ന് പറയുന്നു.

എന്നാൽ പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുന്ന നദീതീരങ്ങൾ ഒന്നും തന്നെ എറണാകുളം ജില്ലയിൽ ഇല്ല. തൃശൂർ ജില്ലയിലാവട്ടെ പ്രളയ മുന്നറിയിപ്പുള്ള രണ്ട് നദീതീരങ്ങൾ ഉണ്ട്.

വൈദ്യൂതി ബോർഡിലെ പ്രധാന അണക്കെട്ടുകളിലെ ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ചുള്ള കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ ജൂലൈ 18, 2024, 11 മണിക്കുള്ള വിവരം അനുസരിച്ച്, പത്തനംതിട്ടയിലെ മൂഴിയാർ, ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, തൃശൂർ ജില്ലയിലെ പെരിങ്ങൽകുത്ത് എന്നിവ അപകടസാധ്യത ഏറ്റവും കൂട്ടിയ റെഡ് അലേർട്ട് വിഭാഗത്തിൽ ഉൾപ്പെടുന്നു. ഈ അണക്കെട്ടിൽ നിന്നെല്ലാം വെള്ളം പുറത്ത് വിടുകയും ചെയുന്നുണ്ട്.

ജലസേചന വകുപ്പിലെ പ്രധാന അണക്കെട്ടുകളിലെ ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ചുള്ള കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ ജൂലൈ 18, 2024, 11 മണിക്കുള്ള വിവരം അനുസരിച്ച്, പാലക്കാട് ജില്ലയിലെ മംഗലം മാത്രമാണ് ഓറഞ്ച് അലേർട്ട് വിഭാഗത്തിൽ ഉൾപ്പെടുന്നത്. മറ്റ്‌ 15 അണക്കെട്ടുകൾ മഞ്ഞ വിഭാഗത്തിൽ ഉൾപ്പെടുന്നു. അതിൽ തൃശൂർ ജില്ലയിലെ പീച്ചി, എറണാകുളം ജില്ലയിലെ ഭൂതത്താൻക്കെട്ട് എന്നിവ ഉൾപ്പെടുന്നു. ഈ അണക്കെട്ടിൽ നിന്നെല്ലാം വെള്ളം പുറത്ത് വിടുകയും ചെയുന്നുണ്ട്.

എന്നാൽ, “തൃശൂർ ജില്ലയിൽ ജൂലൈ 18, 2024ൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. ജില്ലയിൽ നിലവിൽ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല,” എന്ന് ജില്ല കളക്ടർ ഒരു വാർത്ത കുറിപ്പിൽ അറിയിച്ചിരുന്നു.

പക്ഷേ ജൂലൈ 17, 2024 പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ആയിരുന്നു. പൂർണമായും റസിഡൻഷ്യലായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമക്കിയിരുന്നില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലാതെ നടക്കുകയും ചെയ്തു.

എറണാകുളം ജില്ലയിൽ ആവട്ടെ, ഏറ്റവും അവസാനമായി, മഴ കാരണമുള്ള അവധി ജൂലൈ 15, 2024ന് ആയിരുന്നു. അതിനാൽ തന്നെ എറണാകുളം, തൃശൂർ ജില്ലയിലെ ചില പ്രദേശങ്ങളിൽ ശക്തമായ മഴയുണ്ടായിരുവെന്ന് അനുമാനിക്കാം.

തൃശൂർ ജില്ലയിലെ രണ്ടു നദീതീരങ്ങളിൽ പ്രളയ സാധ്യത ഉണ്ടായിരുന്നുവെന്നും രണ്ട് ജില്ലകളിലെ ഓരോ ഡാമുകളിൽ നിന്നും ജലം പുറത്ത് വിട്ടിരുന്നുവെന്നും ഞങ്ങൾ മനസ്സിലാക്കി. എന്നാൽ  തൃശ്ശൂർ, എറണാകുളം ജില്ലകളിൽ വ്യാപകമായി പ്രളയം ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് പോസ്റ്റിലെ പടം പരിശോധിക്കാൻ ഞങ്ങൾ തീർച്ചയാക്കിയത്.

ഇവിടെ വായിക്കുക: Fact Check: പ്രതിവർഷം വെറും ₹399യ്ക്ക് ജിയോ സിം റീചാർജ് ചെയ്യാമെന്ന വാഗ്‌ദാനം തട്ടിപ്പാണ്

Fact Check/Verification

പോസ്റ്റിനൊപ്പം ഒരു ലിങ്കും കൊടുത്തിട്ടുണ്ട്. പോസ്റ്റിലെ ലിങ്ക് ക്ലിക്ക് ചെയ്തപ്പോൾ  McAfee എന്ന ആന്റി വൈറസ് സോഫ്റ്റ്‌വെയർ ഈ ലിങ്ക് സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് നൽകി.

“ഈ സൈറ്റ് ഞങ്ങൾക്ക് അൽപ്പം അപകടസാധ്യതയുള്ളതായി തോന്നുന്നു. അതിനാൽ ഞങ്ങൾ ഇത് ഫ്ലാഗുചെയ്‌തു. നിങ്ങൾ തുടരാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ ഈ സൈറ്റിനെ വിശ്വസിക്കാവുന്നതാണ് എന്ന് ഉറപ്പ് വരുത്തുക. പിന്നീട്  ദുഖിക്കുന്നതിനെക്കാൾ നല്ലത് സുരക്ഷിതമായിരിക്കുകയാണ്.” എന്ന മുന്നറിയിപ്പാണ് McAfee നൽകിയത്.

തുടർന്ന്, ഈ വെബ്‌സൈറ്റ് സ്കാം ഡിറ്റക്ടറിൽ പരിശോധിച്ചു. സ്കാം ഡിറ്റക്ടർ ഈ വെബ്‌സൈറ്റിന്റെ യുആർഎൽ വാലിഡ്‌ അല്ലെന്ന ഉത്തരമാണ് നൽകിയത്.

Scam Detector review
Scam Detector review

ഈ പോസ്റ്റിൽ രണ്ട് പടമുണ്ടായിരുന്നു. ഒന്ന്, ഒരു ഡാമിൽ നിന്നും വെള്ളം വരുന്ന സാധാരണ ദൃശ്യമാണ്. രണ്ടാമത്തെ പടം, ലൈഫ് ജാക്കട്ടിട്ട ചിലർ ചേർന്ന് ആളുകളെ രക്ഷിക്കുന്ന ദൃശ്യമാണ്.

തുടർന്ന് ഞങ്ങൾ പ്രചരിക്കുന്ന രണ്ടാമത്തെ ദൃശ്യം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, ഒക്ടോബർ 16, 2023ൽ മാതൃഭൂമിയിൽ പ്രസീദ്ധീകരിച്ച ഇതേ പടം കിട്ടി.


Report by Mathrubhumi

Report by Mathrubhumi

“ഒറ്റ രാത്രിയിലെ ദുരിതപ്പെയ്ത്ത്; മുന്നറിയിപ്പു പോലുമുണ്ടായില്ല. കറണ്ടില്ലാത്തതും വലച്ചു,” എന്ന തലക്കെട്ടിലുള്ള വാർത്തയ്‌ക്കൊപ്പമാണ് പടം.”ഞായറാഴ്ച പുലർച്ചെവരെ നിർത്താതെ പെയ്ത മഴയിൽ തിരുവനന്തപുരം ഗൗരീശപട്ടത്തെ വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ആൾക്കാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നു | ഫോട്ടോ : എം പി  ഉണ്ണികൃഷ്ണൻ / മാതൃഭൂമി,” എന്നാണ് ഫോട്ടോയുടെ അടിക്കുറിപ്പ്.

ഒക്ടോബർ 16,2023ൽ മനോരമയും സമാനമായ മറ്റൊരു പടം പ്രസീദ്ധീകരിച്ചിട്ടുണ്ട്. “ഗൗരീശപട്ടം മുങ്ങി; രക്ഷയായത് വാട്സാപ് സന്ദേശങ്ങൾ,” എന്ന തലക്കെട്ടുള്ള വാർത്തയിലാണ് പടം കൊടുത്തിട്ടുള്ളത്.

“അർധ രാത്രിയിൽ അപ്രതീക്ഷിതമായി വീടുകളിൽ വെള്ളം കയറി ദുരിതത്തിലായ ഗൗരീശപട്ടം നിവാസികൾ‌ക്ക് രക്ഷയായത് സമൂഹമാധ്യമങ്ങളിൽ സഹായം ആവശ്യപ്പെട്ടു അയച്ച സന്ദേശങ്ങൾ. റസിഡന്റ്സ് അസോസിയേഷന്റെ വാട്സാപ് ഗ്രൂപ്പുകളിൽ വന്നതിൽ ഭൂരിപക്ഷവും ആരെങ്കിലും ഒന്നും വരണേയെന്ന പ്രായമേറിയവരുടെയും കിടപ്പുരോഗികളുടെയും ശബ്ദസന്ദേശങ്ങൾ,” വാർത്ത പറയുന്നു.

“രാവിലെ അഗ്നിരക്ഷാസേനാംഗങ്ങൾ ബോട്ടുമായി എത്തി രക്ഷിക്കും വരെ വീടുകളിൽ കുടുങ്ങി കിടന്നത് പ്രായമേറിയവർ മുതൽ കൈക്കുഞ്ഞുങ്ങൾ വരെ.രാത്രി തന്നെ രോഗികളെയും മറ്റും സ്ഥലവാസികൾ മുൻകൈ എടുത്ത് ഉയർന്ന പ്രദേശത്തെ വീടുകളിലേക്ക് മാറ്റി,” വാർത്ത തുടരുന്നു.

“അറുപതിലേറെ കുടുംബങ്ങളാണ് വെള്ളത്തിൽ മുങ്ങി ഒരു രാത്രി മുഴുവൻ ഭീതിയിലായത്.രാത്രിയിൽ വെള്ളം വീടുകളിലേക്ക് കയറിയതിനു പിന്നാലെ വൈദ്യുതി ബന്ധവും നിലച്ചു,” വാർത്ത കൂട്ടിച്ചേർക്കുന്നു.

Report by Manoramaonline
Report by Manoramaonline

ഇവിടെ വായിക്കുക:Fact Check: കൊച്ചു പെൺകുട്ടി പാടുന്ന ദൃശ്യം കൃത്രിമമാണ്

Conclusion 

തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ള പ്രളയ ദൃശ്യം എന്ന പേരിൽ പ്രചരിക്കുന്നത് 2023 ഒക്ടോബറിൽ തിരുവനന്തപുരം ജില്ലയിലെ ഗൗരിശപട്ടത്ത് നിന്നുള്ള ദൃശ്യങ്ങളാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: False

ഇവിടെ വായിക്കുക:Fact Check: ഈ പാലത്തിന്റെ പടം  പാകിസ്ഥാനിലേതാണ്

Sources
McAfee Anti Virus Software
Report by Manorama online on October 16, 2023
Report by Mathrubhumi on October 16, 2023
Scam Detector review


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular